ആരാധകരെ ആവേശത്തിലാഴ്ത്തി മധുരൈ രാജയും സംഘവും വീണ്ടുമെത്തുന്നു! രാജാ 2വിന്റെ റിലീസ് തിയതി പുറത്ത്
ആരാധകര്‍ ഒന്നടങ്കം തിയ്യേറ്ററുകളില്‍ ആഘോഷിച്ചു കണ്ട മമ്മൂട്ടി ചിത്രമായിരുന്നു പോക്കിരിരാജ. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മധുരൈ രാജ എന്ന കഥാപാത്രമായി എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ഒരു മാസ് എന്റെര്‍ടെയ്‌നര്‍ എന്ന നിലയിലാണ് ചിത്രം സിനിമാ പ്രേമികള്‍ ഏറ്റെടുത്തിരുന്നത്.
ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം പൃഥ്വിരാജും ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു. ഇരുതാരങ്ങളുടെയും സാന്നിദ്ധ്യമാണ് ചിത്രത്തെ മറ്റൊരു ലെവലിലെത്തിച്ചിരുന്നത്. പോക്കിരിരാജയ്ക്ക് രണ്ടാം ഭാഗം വരാന്‍ പോവുന്നുവെന്ന വാര്‍ത്ത മമ്മൂട്ടി ആരാധകരില്‍ ആഹ്ളാദമുണ്ടാക്കിയിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ റിലീസ് തിയ്യതി സംബന്ധിച്ചുളള പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

പോക്കിരിരാജ
വൈശാഖിന്റെ സംവിധാനത്തില്‍ 2010ലായിരുന്നു പോക്കിരിരാജ പുറത്തിറങ്ങിയിരുന്നത്. വൈശാഖിന്റെ കരിയറിലെ ആദ്യ ചിത്രം കൂടിയായിരുന്നു പോക്കിരിരാജ. മമ്മൂട്ടിയും പൃഥ്വിരാജും ഏട്ടനും അനിയനുമായിട്ടാണ് ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. ചിത്രത്തിന്റെ ആദ്യ പകുതിയില്‍ പൃഥ്വരാജിന്റെ പ്രകടനമായിരുന്നു മികച്ചു നിന്നതെങ്കില്‍ രണ്ടാം ഭാഗത്തില്‍ മമ്മൂട്ടിയുടെ പെര്‍ഫോമന്‍സായിരുന്നു ചിത്രത്തെ വേറൊരു ലെവലിലെത്തിച്ചിരുന്നത്. പോക്കിരിരാജയായി മമ്മൂട്ടിയെത്തിയപ്പോള്‍ സൂര്യ നാരായണനായിട്ടാണ് പൃഥ്വി എത്തിയിരുന്നത്. തെന്നിന്ത്യന്‍ താരറാണി ശ്രിയാ ശരണായിരുന്നു ചിത്രത്തില്‍ നായികയായി എത്തിയിരുന്നത്. നെടുമുടി വേണു,വിജയരാഘവന്‍, സലീംകുമാര്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.

ആരാധകരുടെ ഇഷ്ട ചിത്രം
ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന മമ്മൂട്ടി ചിത്രങ്ങളിലൊന്നാണ് പോക്കിരിരാജ. രാജമാണിക്യത്തിനു ശേഷം മമ്മൂട്ടിയുടെ മറ്റൊരു കരുത്തുറ്റ കഥാപാത്രമായിരുന്നു ചിത്രത്തിലേത്.
മാസും ക്ലാസും ചേര്‍ന്നൊരു അഭിനയപ്രകടനമാണ് മമ്മൂക്ക ചിത്രത്തില്‍ കാഴ്ചവെച്ചിരുന്നത്. ചിത്രത്തിലെ താരത്തിന്റെ ലുക്കിനും മികച്ച അഭിപ്രായങ്ങളായിരുന്നു ലഭിച്ചിരുന്നത്. മമ്മൂട്ടിക്കൊപ്പം പൃഥ്വിരാജും തുല്ല്യ പ്രാധാന്യമുളെളാരു വേഷത്തിലായിരുന്നു ചിത്രത്തില്‍ എത്തിയിരുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമായിരുന്നു ഈ ചിത്രം നിര്‍മ്മിച്ചിരുന്നത്. മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്റെ വിജയത്തിനു ശേഷം മലയാളത്തിലെ മുന്‍നിര നിര്‍മ്മാതാക്കളിലൊരാളായി ടൊമിച്ചന്‍ മുളകുപാടം മാറിയിരുന്നു.

ആഘോഷ ചിത്രം
എല്ലാ തരം പ്രേക്ഷകരെയും ഇഷ്ടപ്പെടുത്തുന്ന തരത്തിലായിരുന്നു വൈശാഖ് പോക്കിരിരാജ ഒരുക്കിയിരുന്നത്. ഒരു ആഘോഷ ചിത്രമായി ഒരുക്കിയ ചിത്രം ഒരു മാസ് സിനിമയ്ക്ക് വേണ്ട എല്ലാവിധ ചേരുവകളും ചേര്‍ത്തായിരുന്നു ഒരുക്കിയിരുന്നത്. ജാസി ഗിഫ്റ്റായിരുന്നു പോക്കിരിരാജയിലെ പാട്ടുകള്‍ക്ക് സംഗീതമൊരുക്കിയിരുന്നത്. ചിത്രത്തിലെ കല്ല്യാണ് പാട്ട് യുവാക്കളെല്ലാം നെഞ്ചോട് ചേര്‍ത്തൊരു ഗാനമായിരുന്നു. ഷാജി കുമാറായിരുന്നു പോക്കിരി രാജയ്ക്ക വേണ്ടി ചായാഗ്രഹണം നിര്‍വഹിച്ചിരുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കിയായിരുന്നു വൈശാഖ് പോക്കിരിരാജ ഒരുക്കിയിരുന്നത്. വൈശാഖിന്റെ മേക്കിങ്ങ് തന്നെയായിരുന്നു ചിത്രത്തെ വേറൊരു ലെവലിലെത്തിച്ചിരുന്നത്.

രാജ 2
പോക്കിരിരാജയ്ക്ക് രണ്ടാം ഭാഗം വരാന്‍ പോകുന്നുവെന്ന വാര്‍ത്ത മമ്മൂട്ടി ആരാധകരില്‍ ഒന്നടങ്കം സന്തോഷമുണ്ടാക്കിയിരുന്നു. മധുരൈ രാജയുടെ പ്രകടനം ഒന്നു കുടി സ്‌ക്രീനില്‍ കാണാമെന്ന സന്തോഷമാണ് എല്ലാവരിലും ഉണ്ടാക്കിയിരുന്നത്. പോക്കിരി രാജയുടെ അതേ ടീം തന്നെയാണ് രാജാ 2വുമായി എത്തുന്നത്. പുലിമുരുകന്റെ വന്‍വിജയത്തിന് ശേഷമാണ് വൈശാഖ് പോക്കിരിരാജയ്ക്ക് രണ്ടാം ഭാഗം വരുമെന്ന വിവരം എല്ലാവരെയും അറിയിച്ചിരുന്നത്. ആദ്യ ഭാഗത്തിന് തിരക്കഥയൊരുക്കിയ ഉദയകൃഷ്ണ തന്നെയായിരിക്കും ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനും തിരക്കഥയൊരുക്കുന്നത്. ടൊമിച്ചന്‍ മുളകുപാടം തന്നെ നിര്‍മ്മിക്കുന്ന ചിത്രം ഇത്തവണയും ബിഗ് ബഡ്ജറ്റില്‍ തന്നെയായിരിക്കും ഒരുക്കുക.

റിലീസ് തിയ്യതി
രാജാ 2വിന്റെ റിലീസ് തിയ്യതിയെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. അടുത്ത കൊല്ലം മാര്‍ച്ച് 21ന് ചിത്രം തിയ്യേറ്ററുകളില്‍ എത്തുമെന്നാണ് അറിയുന്നത്. സിനിമയുടെ അണിയറപ്രവര്‍ത്തകരാണ് ചിത്രത്തിന്റെ റീലിസ് സംബന്ധിച്ചുളള വിവരങ്ങള്‍ പുറത്തിവിട്ടിരിക്കുന്നത്. ഈ വര്‍ഷം അവസാനമായിരിക്കും രാജ 2വിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. എന്നാല്‍ ചിത്രത്തിലെ മറ്റു താരങ്ങളെക്കുറിച്ചുളള വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. രാജാ 2വില്‍ മമ്മൂട്ടിക്കൊപ്പം പൃഥ്വിരാജ് എത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം അണിയറപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.


Click it and Unblock the Notifications











