തുടര്‍ച്ചയായി വിജയം, മമ്മൂട്ടി പ്രതിഫലം കൂട്ടി!
ഒരു വലിയ താഴ്ചയ്ക്ക് ശേഷം തുടര്‍ച്ചയായി വിജയങ്ങള്‍ നേടുന്ന മമ്മൂട്ടി തന്റെ പ്രതിഫലം കൂട്ടിയാതയി റിപ്പോര്‍ട്ട്. ഇപ്പോള്‍ മൂന്നരക്കോടി രൂപയാണത്രെ ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ മമ്മൂട്ടി വാങ്ങുന്നത്.
അതേ സമയം താന്‍ നിര്‍മിയ്ക്കുന്ന ചിത്രങ്ങളിലെല്ലാം ചെലവു കുറച്ചാണ് താരം അഭിനയിക്കുന്നത്. വര്‍ഷം എന്ന ചിത്രത്തില്‍ ഫഌക്‌സ് ബോര്‍ഡുകള്‍ പോലും ച്രചാരണത്തിനായി ഉപയോഗിക്കാത്തതാണ് ഇതിനായി പാപ്പരസികള്‍ ചൂണ്ടി കാണിക്കുന്നത്. തുടര്‍ന്ന് വായിക്കൂ...

തുടര്‍ച്ചയായി വിജയം, മമ്മൂട്ടി പ്രതിഫലം കൂട്ടി!
കഴിഞ്ഞ ഓണക്കാലത്തിറങ്ങിയ രാജാധി രാജയുടെ വിജയത്തിന് ശേഷം മമ്മൂട്ടിയ്ക്ക് തുടര്‍ച്ചയായി വിജയങ്ങളാണ്. ഗള്‍ഫ് നാടുകളില്‍ ചിത്രം കൂടുതല്‍ കളക്ഷന്‍ നേടിയിരുന്നു.

തുടര്‍ച്ചയായി വിജയം, മമ്മൂട്ടി പ്രതിഫലം കൂട്ടി!
രാജാധിരാജയ്ക്ക് ശേഷം മുന്നറിയിപ്പ്, വര്‍ഷം, ഫയര്‍മാന്‍, ഭാസ്‌കര്‍ ദ റാസ്‌കല്‍ എന്ന ചിത്രം വരെ വിജയങ്ങള്‍ നേടിയതോടെയാണ് മമ്മൂട്ടി പ്രതിഫലം ഉയര്‍ത്തിയത്. ഇപ്പോള്‍ മൂന്നരക്കോടിയാണത്രെ.

തുടര്‍ച്ചയായി വിജയം, മമ്മൂട്ടി പ്രതിഫലം കൂട്ടി!
അതേ സമയം മമ്മൂട്ടി സ്വന്തമായി നിര്‍മിയ്ക്കുന്ന ചിത്രത്തിന് ഇത് ബാധകമല്ല. വര്‍ഷത്തിന്റെ പ്രചാരണത്തിന് ഫ്ളക്‌സ്‌ബോര്‍ഡുകള്‍ ഉപയോഗിക്കാത്തത് പാപ്പരസികള്‍ ചൂണ്ടികാണിക്കുന്നു.

തുടര്‍ച്ചയായി വിജയം, മമ്മൂട്ടി പ്രതിഫലം കൂട്ടി!
മൂന്നരക്കോടി രൂപയാണ് മോഹന്‍ലാലും പ്രതിഫലം വാങ്ങുന്നത്. ദൃശ്യം എന്ന ചിത്രം 50 കോടി കളക്ട് ചെയ്തതിന് ശേഷമാണത്രെ മോഹന്‍ലാല്‍ പ്രതിഫലം ഉയര്‍ത്തിയത്.

തുടര്‍ച്ചയായി വിജയം, മമ്മൂട്ടി പ്രതിഫലം കൂട്ടി!
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകള്‍ക്ക് ആറ് കോടി വരെ സാറ്റലൈറ്റ് അവകാശം കിട്ടും. അതുകൊണ്ട് ശരാശരി ചിത്രമായാലും നഷ്ടം വരില്ല.

തുടര്‍ച്ചയായി വിജയം, മമ്മൂട്ടി പ്രതിഫലം കൂട്ടി!
എന്നാല്‍ മോശം സിനിമയാണെങ്കില്‍ വലിയ സാമ്പത്തിക നഷ്ടമാകും ഉണ്ടാവുക. ലൈലാ ഓ ലൈലയുടെ അവസ്ഥ അതാണ്. 14 കോടി മുടക്കി പകുതി പോലും തിരിച്ച് കിട്ടില്ല. ദൃശ്യം മൂന്ന് കോടി മുടക്കി നിര്‍മിച്ച ചിത്രമാണ്.

Click it and Unblock the Notifications