»   » വിമാനത്തില്‍ നിന്ന് മമ്മൂട്ടിയുടെ സെല്‍ഫി വൈറലാകുന്നു, കിടു അല്ലേ...

വിമാനത്തില്‍ നിന്ന് മമ്മൂട്ടിയുടെ സെല്‍ഫി വൈറലാകുന്നു, കിടു അല്ലേ...

Posted By: Rohini
Subscribe to Filmibeat Malayalam

സെല്‍ഫി എടുക്കാന്‍ പാമ്പിനെ ഉമ്മവച്ചവര്‍ക്കും തീവണ്ടിയുടെ എഞ്ചിന്റെ മുകളില്‍ കയറിയിരുന്നവര്‍ക്കും എന്ത് സംഭവിച്ചു എന്നത് വാര്‍ത്തയായതാണ്. അത്രത്തോളം സെല്‍ഫി മനുഷ്യരുടെ ജീവിതത്തിലേക്ക് ഇഴുകിച്ചേര്‍ന്നിരിയ്ക്കുന്നു.

മോഹന്‍ലാലും ജാക്കിച്ചാനും ഒന്നിക്കുന്ന നായന്‍ നായര്‍ സാന്റെ ബജറ്റ് എത്രയാണെന്ന് അറിയാമോ?

ഇവിടെയിതാ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഒരു സെല്‍ഫി വൈറലാകുന്നു. വിമാനത്തിനകത്തു നിന്നെടുത്ത സെല്‍ഫി ഫേസ്ബുക്കില്‍ ലൈക്കുകള്‍ വാരിക്കൂട്ടുകയാണ്.

ഇതാണത്

സ്മാര്‍ട്ട്‌സിറ്റിയുടെ മാനേജിങ് ഡയറക്ടറായ ബൈജു ജോര്‍ജ്ജിനൊപ്പമാണ് മെഗാസ്റ്റാര്‍ സെല്‍ഫി എടുത്തിരിയ്ക്കുന്നത്.

പുത്തന്‍പണം ഗെറ്റപ്പില്‍

പുത്തന്‍ പണം എന്ന പുതിയ ചിത്രത്തിന്റെ ഗെറ്റപ്പിലാണ് മമ്മൂട്ടിയുള്ളത്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്.

അടുത്ത ചിത്രം

നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ദ ഗ്രേറ്റ് ഫാദറാണ് മമ്മൂട്ടിയുടെ അടുത്ത റിലീസിങ് ചിത്രം. മാര്‍ച്ചില്‍ സിനിമ റിലീസ് ചെയ്യും. പേരന്‍പ് എന്ന തമിഴ് ചിത്രവും റിലീസിന് തയ്യാറെടുക്കുന്നുണ്ട്

പുതിയ സിനിമകള്‍

രഞ്ജിത്തിന്റെ പുത്തന്‍ പണം പൂര്‍ത്തിയാക്കിയാല്‍ മമ്മൂട്ടി ശ്യാധര്‍ ചിത്രത്തിലേക്ക് കടക്കും. അല്‍ഫോണ്‍സ് പുത്രന്‍ ചിമ്പുവിനെ നായകനാക്കി ഒരുക്കുന്ന തമിഴ് ചിത്രത്തില്‍ അതിഥി താരമായും മെഗാസ്റ്റാര്‍ എത്തുന്നുണ്ട്.

English summary
Mammootty's selfie in plane goes viral

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam