മമ്മൂട്ടിയെ കൂടെക്കൂട്ടി മോഹന്‍ലാല്‍! ഒടിയനിലെ സര്‍പ്രൈസ് ലീക്കായി?അങ്ങനെ സംഭവിച്ചോയെന്ന് ആരാധകരും?

പരസ്യരംഗത്തുനിന്നും സിനിമയിലേക്കെത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ച സംവിധായകര്‍ നിരവധിയാണ്. അക്കൂട്ടത്തില്‍ ഇടംനേടുന്നയാളാണ് വിഎ ശ്രീകുമാര്‍ മേനോന്‍. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ഒടിയന്‍ അവസാനഘട്ട ജോലികള്‍ പൂര്‍ത്തിയാക്കി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്താനുള്ള തയ്യാറെടുപ്പിലാണ്. സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ദേശീയ അവാര്‍്ഡ് ജേതാവായ ഹരികൃഷ്ണനാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. മഞ്ജു വാര്യര്‍, പ്രകാശ് രാജ്, നരേന്‍ തുടങ്ങി വന്‍ാതരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സിനിമയുടെ ചിത്രീകരണം ഇതിനോടകം തന്നെ പൂര്‍ത്തിയാക്കിയിരുന്നു.

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമയുടെ റിലീസിനായി. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ട്രെയിലറുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഒടിവിദ്യ ചെയ്യുന്ന ഒടിയന്‍ മാണിക്കനെ കാണാനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. മലയാളികള്‍ ഇന്നുവരെ കാണാത്തത രൂപഭാവത്തില്‍ മോഹന്‍ലാല്‍ എത്തുമ്പോള്‍ സാങ്കേതികമികവിലും ചിത്രം മുന്നിട്ട് നില്‍ക്കുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ അവകാശവാദം. സിനിമയുടെ ട്രെയിലര്‍ പുറത്തുവിടുന്നത് മോഹന്‍ലാലായിരിക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പ്രചരിച്ചത്. എന്നാല്‍ പിന്നീട് അത് തെറ്റാണെന്ന് വ്യക്തമായിരുന്നു. ഒടിയനില്‍ ശബ്ദസാന്നിധ്യമായി മമ്മൂട്ടിയും എത്തുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

Mammootty, Mohanlal

മമ്മൂട്ടിയുടെ ശബ്ദത്തിലാണ് സിനിമയുടെ വിവരമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. നേരത്തെ മോഹന്‍ലാലിന്റെ ബിയോര്‍ണ്ട് ദി ബോര്‍ഡേഴ്‌സ് ആരംഭിച്ചത് മെഗാസ്റ്റാറിന്റെ ശബ്ദത്തിലൂടെയാണ്. അന്യോന്യം പിന്തുണച്ചും സഹായിച്ചുമാണ് ഇരുതാരങ്ങളും മുന്നേറുന്നത്. മലയാള സിനിമ ഇന്നുവരെ കാണാത്തതെന്ന അവകാശവാദവുമായി എത്തുന്ന സിനിമയെ മികച്ച രീതിയില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനുള്ള നീക്കമാണ് അണിയറപ്രവര്‍ത്തകരും നടത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X