മമ്മൂട്ടി ധരിച്ച വാച്ചിന്‍റെ വില 50 ലക്ഷമോ? ചര്‍ച്ചയുമായി സോഷ്യല്‍ മീഡിയ, ലേറ്റസ്റ്റ് ചിത്രങ്ങള്‍ വൈറല്‍

ഫാഷനില്‍ പുതുപുത്തന്‍ പരീക്ഷണങ്ങള്‍ നടത്താറുണ്ട് മിക്ക താരങ്ങളും. സിനിമയ്ക്കപ്പുറത്തുള്ള മേക്കോവര്‍ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വൈറലായി മാറാറുമുണ്ട്. ടെക്‌നോളജി, വാഹനം, ഇവയോടൊക്കെ പ്രത്യേകമായൊരു ക്രേസുണ്ട് മമ്മൂട്ടിക്ക്. അദ്ദേഹത്തോടൊപ്പമുള്ളവരെല്ലാം ഇതേക്കുറിച്ച് പറഞ്ഞിരുന്നു. വാഹനം വാങ്ങാന്‍ തീരുമാനിച്ചാല്‍ പലരും ആദ്യം സമീപിക്കുന്നത് മമ്മൂട്ടിയെയാണ്. മമ്മൂട്ടിയുടെ നിര്‍ദേശത്തിനായാണ് എല്ലാവരും പ്രാധാന്യം നല്‍കാറുള്ളത്. മമ്മൂട്ടിയുടെ അതേ താല്‍പര്യം മകനായ ദുല്‍ഖര്‍ സല്‍മാനുമുണ്ട്.

Recommended Video

മമ്മൂട്ടി ധരിച്ച വാച്ചിന്‍റെ വിലയറിയാമോ? | FilmiBeat Malayalam

വാപ്പച്ചിയെ പോലെ തന്നെ വാഹനക്രേസുണ്ട് മകനും. ബൈക്ക് മേടിച്ച് തരില്ലെന്ന് വാപ്പച്ചി മുന്‍പേ തന്നെ പറഞ്ഞിരുന്നുവെന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞിരുന്നു. മകന്‍ ബൈക്കുമെടുത്ത് പുറത്തേക്ക് പോയാല്‍ വീട്ടിരുന്ന് ഉരുകാന്‍ ആവില്ലെന്നായിരുന്നു ഉമ്മയും പറഞ്ഞത്. സിനിമയിലെത്തിയപ്പോഴാണ് ബൈക്കിനോടുള്ള ഇഷ്ടം പ്രാവര്‍ത്തികമാക്കിയതെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു. ലേറ്റസ്റ്റ് മോഡല്‍ ബൈക്കില്‍ ഹെല്‍മറ്റുമണിഞ്ഞ് പോവുന്ന മമ്മൂട്ടിയുടേയും ദുല്‍ഖറിന്റേയും ചിത്രങ്ങള്‍ ഇടക്കാലത്ത് വൈറലായിരുന്നു.

Mammootty

കറുത്ത ഡെനിം ഷര്‍ട്ടും നീല ജീന്‍സുമണിഞ്ഞുള്ള മമ്മൂട്ടിയുടെ ഫോട്ടോയായിരുന്നു കഴിഞ്ഞ ദിവസം വൈറലായത്. മുടി നീട്ടി വളര്‍ത്തിയുള്ള മമ്മൂട്ടിയുടെ ലുക്കിനെക്കുറിച്ചായിരുന്നു ആരാധകര്‍ ചര്‍ച്ച ചെയ്തത്. പാഥേയത്തിലെ ചന്ദ്രദാസിന്റെ പോലെയുണ്ടല്ലോയെന്നായിരുന്നു പലരും പറഞ്ഞത്. നിമിഷനേരം കൊണ്ടായിരുന്നു ചിത്രം വൈറലായി മാറിയത്. ഫോട്ടോ തരംഗമായി മാറിയതിന് പിന്നാലെയായാണ് മമ്മൂട്ടി അണിഞ്ഞ വാച്ചിനെക്കുറിച്ചുള്ള ചര്‍ച്ചകളും തുടങ്ങിയത്.

50 ലക്ഷം രൂപ വിലയുള്ള വാച്ചാണ് മമ്മൂട്ടി അണിഞ്ഞിട്ടുള്ളതെന്ന കണ്ടെത്തലുകളുമായാണ് സോഷ്യല്‍ മീഡിയ എത്തിയത്. ആഡംബരത്തോട് ഭ്രമമുള്ളയാളാണ് അദ്ദേഹമെന്നായിരുന്നു ചിലരുടെ കമന്‍രുകള്‍. ഇത്രയും വിലയുള്ള വാച്ച് വാങ്ങിയതിനെക്കുറിച്ച് വ്യത്യസ്തമായുള്ള പ്രതികരണങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. മോഹന്‍ലാലിനാണ് വാച്ച് കലക്ഷന്‍ കൂടുതലെന്നായിരുന്നു ചിലരുടെ കമന്റുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X