ദുല്‍ഖറിന്റെ അവസരം കഴിഞ്ഞു, ഇനി സൗബിന്റെ നായകന്‍ മമ്മൂട്ടി! ഒടുവില്‍ രഹസ്യം പരസ്യമായി!!
സിനിമയിലെത്താന്‍ കഴിവ് മാത്രം പോര. ഇത്തിരി കഷ്ടപ്പെടുകയും വേണം. അങ്ങനെ സഹസംവിധായകന്‍, സഹനടന്‍ തുടങ്ങി പല വേഷങ്ങളിലൂടെയും മാറി മറഞ്ഞ് ഇന്ന് കേരളത്തില്‍ അറിയപ്പെടുന്ന സംവിധായകനായി ഉയര്‍ന്ന താരമാണ് സൗബിന്‍ ഷാഹിര്‍. സൗബിന്‍ സംവിധാനം ചെയ്ത കന്നിചിത്രമായ പറവ സൂപ്പര്‍ ഹിറ്റായിരുന്നു.
മമ്മൂട്ടി ചിത്രമായ സ്ട്രീറ്റ് ലൈറ്റ്‌സായിരുന്നു സൗബിന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അവസാന സിനിമ. സൗബിന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മൂന്ന് സിനിമകളും അണിയറയില്‍ ഒരുങ്ങുകയാണ്. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സൗബിന്‍ സംവിധാനം ചെയ്യുന്ന അടുത്ത സിനിമയില്‍ മമ്മൂട്ടി നായകനാവാന്‍ പോവുകയാണെന്നാണ്. ഒരു ചിത്രമാണ് ആരാധകര്‍ക്കിടയില്‍ ആ സംശയം ഉയര്‍ത്താന്‍ കാരണം.

സൗബിന്റെ നായകന്‍ മമ്മൂട്ടിയോ?
സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്യാന്‍ പോവുന്ന അടുത്ത സിനിമയില്‍ മമ്മൂട്ടി നായകനാവുന്നു എന്ന സംശയം ബലപ്പെട്ട് വരികയാണ്. സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ സൗബിന്‍ പുറത്ത് വിട്ട ചിത്രത്തിലും ആ സൂചനയുണ്ട്.

സൗബിന്റെ ചിത്രം
ഇന്‍സ്റ്റാഗ്രാമിലൂടെ ബാക്ക് ഗ്രൗണ്ടില്‍ അരണ്ട വെളിച്ചത്തില്‍ മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് സൗബിന്‍ പുറത്ത് വിട്ടത്. ഫോട്ടോയ്ക്ക് ക്യാപ്ഷനായി ഹാഷ് ടാഗില്‍ നെക്സ്റ്റ് എന്നും താരം കൊടുത്തിരുന്നു. ഇതാണ് ആരാധകര്‍ക്ക് സംശയം ഉയരാന്‍ കാരണം.

ഔദ്യോഗിക പ്രഖ്യാപനം ഉടനെ...
സൗബിന്റെ അടുത്ത സിനിമയില്‍ മമ്മൂട്ടി ഉണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ക്ക് സൗബിന്‍ ലൈക്ക് അടിച്ചതോട് കൂടി ഇക്കാര്യം രഹസ്യമായി സ്ഥിതികരിച്ചിരിക്കുകയാണ്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പറവയുടെ വിജയം
വ്യത്യസ്ത കഥയും അവതരണം കൊണ്ടും പറവ സൂപ്പര്‍ ഹിറ്റായിരുന്നു. ആദ്യ സിനിമ തന്നെ ഹിറ്റാക്കി ന്യൂജനറേഷന്‍ സംവിധായകന്മാരുടെ പട്ടികയില്‍ സൗബിന്‍ ഒന്നാം സ്ഥാനത്ത് തന്നെയാണ്.

മറ്റ് സിനിമകള്‍..
മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമയായ സ്ട്രീറ്റ് ലൈറ്റ്‌സിലും സൗബിന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ശേഷം അണിയറയില്‍ റോസപ്പൂ, മോഹന്‍ലാല്‍, സുഡാനി ഫ്രെം നൈജീരിയ എന്നിങ്ങനെ മൂന്ന് സിനിമകളുമുണ്ട്.

മമ്മൂട്ടിയുടെ തിരക്കുകള്‍
ഇനി അടുത്ത അഞ്ച് വര്‍ഷത്തേക്ക് മമ്മൂട്ടിയ്ക്ക് കഥ ഇഷ്ടപ്പെട്ടാലും സിനിമകള്‍ ഏറ്റെടുക്കാന്‍ കഴിയില്ല. നിലവില്‍ മമ്മൂട്ടി ഏറ്റെടുത്തിരിക്കുന്നത് പത്ത് സിനിമകളാണ്. അക്കൂട്ടത്തിലാണ് സൗബിന്റെ സിനിമയെ കുറിച്ചുള്ള വിവരവും വന്നിരിക്കുന്നത്.

ഫഹദിനെ നായകനാക്കുന്നു..
സൗബിന്റെ അടുത്ത സിനിമയില്‍ ഫഹദ് ഫാസില്‍ നായകനാവുന്നു എന്ന തരത്തില്‍ കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇവര്‍ക്കൊപ്പം ആഷിക് അബുവുമുണ്ടെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.


Click it and Unblock the Notifications











