twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഹോള്‍ഡോവര്‍ ഭീഷണിയൊന്നും മമ്മൂട്ടിക്ക് മുന്നില്‍ വിലപോവില്ല? പുതിയ നീക്കവുമായി അണിയറപ്രവര്‍ത്തകര്‍!

    |

    മെഗാസ്റ്റാര്‍ ആരാധകര്‍ വന്‍പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു അങ്കിള്‍. ജോയ് മാത്യുവിന്റെ തിരക്കഥയില്‍ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്ത ചിത്രം നീണ്ട കാത്തിരിപ്പിനൊടുവിലാണ് തിയേറ്ററുകളിലേക്ക് എത്തിയത്. ആദ്യപ്രദര്‍ശനം മുതല്‍ത്തന്നെ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. പ്രമേയത്തിലും അവതരണത്തിലും ഏറെ വ്യത്യസ്തത പുലര്‍ത്തിയ ചിത്രം ബോക്‌സോഫീസിലും മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചത്. ഇതിനോടകം തന്നെ ചിത്രം മോശമല്ലാത്ത കലക്ഷന്‍ സ്വന്തമാക്കിയിട്ടുണ്ട്.

    അടുത്തിടെയായിരുന്നു ചിത്രം ജിസിസിയില്‍ റിലീസ് ചെയ്തത്. വിദേശത്ത് നിന്നും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിനിടയിലാണ് ആരാധകരെത്തേടി മറ്റൊരു സന്തോഷവാര്‍ത്ത എത്തിയിട്ടുള്ളത്. തിരഞ്ഞടുത്ത കേന്ദ്രങ്ങളില്‍ ചിത്രം വീണ്ടും റിലീസ് ചെയ്യുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയും മറ്റുമായാണ് ഇത്തരത്തിലുള്ള വാര്‍ത്ത പ്രചരിക്കുന്നത്.

    പ്രേക്ഷകരുടെ അഭ്യര്‍ത്ഥന മാനിച്ച്

    പ്രേക്ഷകരുടെ അഭ്യര്‍ത്ഥന മാനിച്ച്

    കുടുംബപ്രേക്ഷകരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ചിത്രം വീണ്ടും റിലീസ് ചെയ്യുന്നതെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രമായിരുന്നു ഇത്. ചിത്രത്തിന്‍രെ സാമൂഹ്യപ്രസക്തിയാണ് പലരെയും ആകര്‍ഷിച്ചത്. നിരൂപകരും മികച്ച പ്രതികരണമാണ് രേഖപ്പെടുത്തിയത്.

    നെഗറ്റീവാണെന്ന പ്രതീതി

    നെഗറ്റീവാണെന്ന പ്രതീതി

    അഭിനേതാവ് മാത്രമല്ല നല്ലൊരു എഴുത്തുകാരനാണ് താനെന്ന് ജോയ് മാത്യു ഷട്ടറിലൂടെ തെളിയിച്ചതാണ്. ലാലും സജിത മഠത്തിലും വിനയ് ഫോര്‍ട്ടും അഭിനയിച്ച ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഷട്ടറിന് ശേഷം അദ്ദേഹം തിരക്കഥയെഴുതിയ ചിത്രമാമ് അങ്കിള്‍. ഷട്ടറിനേക്കാള്‍ ഒരുപടി മുകളില്‍ നില്‍ക്കുന്ന ചിത്രവുമായാണ് ഇത്തവണ എത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

     പാലേരി മാണിക്യത്തിന് ശേഷം

    പാലേരി മാണിക്യത്തിന് ശേഷം

    പാലേരി മാണിക്യം എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന തരത്തിലുള്ള പ്രചാരണങ്ങളായിരുന്നു ആദ്യം പുറത്തുവന്നത്. തിയേറ്ററുകളിലേക്കെത്തുന്ന പ്രേക്ഷകനാണ് ഇതേക്കുറിച്ച് തീരുമാനിക്കേണ്ടതെന്നായിരുന്നു സംവിധായകനും പറഞ്ഞത്. നെഗറ്റീവ് ടച്ചിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടയിലാണ് ചിത്രം റിലീസ് ചെയ്തത്. ഉദ്വേഗഭരിതമായ നിരവധി മുഹൂര്‍ത്തങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സിനിമയെത്തിയപ്പോള്‍ ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.

    ജോയ് മാത്യുവിന്റെ തിരക്കഥ

    ജോയ് മാത്യുവിന്റെ തിരക്കഥ

    അഭിനേതാവ് മാത്രമല്ല നല്ലൊരു എഴുത്തുകാരനാണ് താനെന്ന് ജോയ് മാത്യു ഷട്ടറിലൂടെ തെളിയിച്ചതാണ്. ലാലും സജിത മഠത്തിലും വിനയ് ഫോര്‍ട്ടും അഭിനയിച്ച ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഷട്ടറിന് ശേഷം അദ്ദേഹം തിരക്കഥയെഴുതിയ ചിത്രമാമ് അങ്കിള്‍. ഷട്ടറിനേക്കാള്‍ ഒരുപടി മുകളില്‍ നില്‍ക്കുന്ന ചിത്രവുമായാണ് ഇത്തവണ എത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

    നവാഗത സംവിധായകനൊപ്പം വീണ്ടുമെത്തി

    നവാഗത സംവിധായകനൊപ്പം വീണ്ടുമെത്തി

    തിരക്കഥ ഇഷ്ടപ്പെട്ടാല്‍ പിന്നെ നവഗാതനാണോ പരിചയസമ്പന്നനാണോയെന്നൊന്നും മമ്മൂട്ടി ശ്രദ്ധിക്കാറില്ല. നിരവധി നവാഗത സംവിധായകരാണ് അദ്ദേഹത്തിനൊപ്പം തുടക്കം കുറിച്ചിട്ടുള്ളത്. പ്രമേയത്തിലായാലും അവതരണത്തിലായാലും വ്യത്യസ്തത പുലര്‍ത്തുന്ന നിരവധി സിനിമകളാണ് മമ്മൂട്ടിയുടേതായി ഒരുങ്ങുന്നത്. അടുത്തതായി തിയേറ്ററുകളിലേക്കെത്തുന്ന അബ്രഹാമിന്‍രെ സന്തതികളും നവാഗത സംവിധായകനാണ് ഒരുക്കിയത്.

    English summary
    Uncle will rerelease in certain centres
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X