അങ്കിള്‍ റോക്ക്‌സ്,റിലീസിനും മുന്‍പേ വന്‍തുക ലഭിച്ചു, ഇനി മമ്മൂട്ടിക്ക് കൂളായി പ്രതിഫലം നല്‍കാം!
Recommended Video

കൈനിറയെ സിനിമകളുമായി ആകെ തിരക്കിലാണ് മമ്മൂട്ടി. ഒന്നിനൊന്ന് വ്യത്യസ്തമായ സിനിമകളുമായി നിറഞ്ഞു നില്‍ക്കുന്ന മെഗാസ്റ്റാറിന്റെതായി പുറത്തിറങ്ങുന്ന അടുത്ത സിനിമയാണ് അങ്കിള്‍. ഷട്ടറിന് ശേഷം ജോയ് മാത്യു തിരക്കഥയെഴുതിയ ചിത്രം കൂടിയാണിത്.
തിരക്കഥ മാത്രമല്ല ഈ സിനിമയുടെ നിര്‍മ്മാതാവും അദ്ദേഹമാണ്.
രഞ്ജിത്തിന്റെയും പദ്മകുമാറിന്റെയും അസോസിയേറ്റായി പ്രവര്‍ത്തിച്ച ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമാണിത്. ചിത്രത്തിന്റെതമിഴ്, തെലുങ്ക് റീമേക്ക് വിതരാണവകാശം റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോയെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്.

മമ്മൂട്ടിക്ക് പ്രതിഫലം നല്‍കിയിട്ടില്ല
അങ്കിളില്‍ അഭിനയിച്ചതിന് ഇതുവരെയും മമ്മൂട്ടിക്ക് പ്രതിഫലം നല്‍കിയിട്ടില്ലെന്ന് തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ ജോയ് മാത്യു വ്യക്തമാക്കുന്നു.

ഇനി നല്‍കും
അദ്ദേഹത്തിന് ശമ്പളം നല്‍കാനുള്ള ധൈര്യം ഇപ്പോഴാണ് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്.

റീമേക്ക് റൈറ്റ്
ചിത്രം തമിഴിലേക്കും തെലുങ്കിലേക്കും മൊഴിമാറ്റം ചെയ്യുന്നതിനുള്ള റീമേക്ക് റൈറ്റ് അടുത്തിടെയാണ് വിറ്റുപോയതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

സാറ്റലൈറ്റ് റൈറ്റും വിറ്റുപോയി
റെക്കോര്‍ഡ് തുകയ്ക്കാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ് വിറ്റുപോയത്. ഈ തുക എത്രയാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

സാമൂഹ്യ പ്രസക്തിയുള്ള സിനിമ
ഷട്ടറിനെ പോലെ തന്നെ സാമൂഹ്യ പ്രസ്‌കതിയുള്ള വിഷയമാണ് അങ്കിളിന്റേതും. ഒരു മിഡില്‍ ക്ലാസ് കുടുംബത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.

ദുല്‍ഖറിന്റെ നായിക
ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ സി ഐഎയിലെ നായികയായ കാര്‍ത്തിക മുരളീധരനാണ് അങ്കിളില്‍ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. ആശ ശരത്ത്, ജോയ് മാത്യു, വിനയ് ഫോര്‍ട്ട്, സുരേഷ് കൃഷ്ണ, കൈലാഷ്, മുത്തുമണി തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.

അങ്കിളിന്റെ നിര്‍മ്മാതാക്കള്‍
സജയ് സെബാസ്റ്റിയനും ജോയ് മാത്യവും ചേര്‍ന്ന് അബ്ര ഇന്റര്‍നാഷനല്‍ ഫിലിംസ്, എസ് ജെ ഫിലിംസ് എന്നീ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications