അവാര്‍ഡ് വാങ്ങുമ്പോള്‍ മുന്നില്‍ ഒഴിഞ്ഞ കസേരകള്‍; പരിഭവം അറിയിച്ച് മമ്മൂട്ടി
63 ാം ഫിലിം ഫെയര്‍ പുരസ്‌കാരത്തില്‍ മലയാളത്തില്‍ നിന്നുള്ള മികച്ച നടനുള്ള പുരസ്‌കാരം സ്വീകരിച്ചത് മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ്. ചിരഞ്ജീവിയാണ് മമ്മൂട്ടിയ്ക്ക് പുരസ്‌കാരം നല്‍കിയത്.
എന്നാല്‍ മമ്മൂട്ടി പുരസ്‌കാരം സ്വീകരിക്കുമ്പോള്‍ മുന്നില്‍ ഒഴിഞ്ഞ കസേരകളായിരുന്നു. ഈ വിഷയത്തിലെ പരിഭവം അപ്പോള്‍ തന്നെ മെഗാസ്റ്റാര്‍ പറഞ്ഞുവത്രെ. രാത്രി ഏറെ വൈകിയാണ് മികച്ച നടനുള്ള പുരസ്‌കാരം നല്‍കിയത്.

അവാര്‍ഡ് വാങ്ങുമ്പോള്‍ മുന്നില്‍ ഒഴിഞ്ഞ കസേരകള്‍; പരിഭവം അറിയിച്ച് മമ്മൂട്ടി
റംസാന്‍ നോമ്പ് നോറ്റുകൊണ്ടാണ് മമ്മൂട്ടി ബ്രിട്ടാനിയ ഫിലിം ഫെയര്‍ പുരസ്‌കാരം സ്വീകരിക്കാന്‍ എത്തിയത്. വ്രതത്തിലാണെന്ന കാര്യം നേരത്തെ സംഘടനയോട് പറഞ്ഞിരുന്നു.

അവാര്‍ഡ് വാങ്ങുമ്പോള്‍ മുന്നില്‍ ഒഴിഞ്ഞ കസേരകള്‍; പരിഭവം അറിയിച്ച് മമ്മൂട്ടി
പുരസ്‌കാരം സ്വീകരിയ്ക്കുന്നത് വരെ മമ്മൂട്ടി ഒന്നും കഴിച്ചിട്ടില്ല. വിശപ്പോടെയാണ് രാത്രി ഏറെ വൈകിയും മമ്മൂട്ടി കാത്തിരുന്നത്. പരിപാടി എല്ലാം കഴിയുമ്പോഴേക്കും ഏകദേശം പിറ്റേന്ന് രാവിലെ ആയിരുന്നു

അവാര്‍ഡ് വാങ്ങുമ്പോള്‍ മുന്നില്‍ ഒഴിഞ്ഞ കസേരകള്‍; പരിഭവം അറിയിച്ച് മമ്മൂട്ടി
വിശന്ന് വലഞ്ഞ് പുരസ്‌കാരം വാങ്ങുമ്പോള്‍ സദസ്സില്‍ കസേരകള്‍ ഒഴിഞ്ഞു കിടക്കുകയായിരുന്നു. അതിലെ അതൃപ്തി അപ്പോള്‍ തന്നെ മമ്മൂട്ടി പറഞ്ഞു.

അവാര്‍ഡ് വാങ്ങുമ്പോള്‍ മുന്നില്‍ ഒഴിഞ്ഞ കസേരകള്‍; പരിഭവം അറിയിച്ച് മമ്മൂട്ടി
ഈ പുതുമുഖ താരങ്ങള്‍ക്കൊപ്പം മത്സരിച്ച് പുരസ്‌കാരം സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. ഇത്ര ചെറുപ്പത്തിലേ അവര്‍ പുരസ്‌കാരങ്ങള്‍ നേടുന്നു. ഇപ്പോഴും ഞാന്‍ കഷ്ടപ്പെട്ടുകൊണ്ടിരിയ്ക്കുന്ന നടനാണ്- പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് മമ്മൂട്ടി പറഞ്ഞു.

Click it and Unblock the Notifications