പ്രിയദര്‍ശനെ വെല്ലുവിളിച്ച് ഒരുക്കുന്നതല്ലേ, മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാറിന് ആക്ഷനൊരുക്കുന്നത് ആരാ

സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരക്കാറിനെക്കുറിച്ച് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ മെഗാസ്റ്റാര്‍ ആരാധകര്‍ സന്തോഷത്തിലാണ്. കേരളപ്പിറവി ദിനത്തിലായിരുന്നു പ്രിയദര്‍ശന്‍ തന്റെ സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചത്. അതിന് പിന്നാലെയാണ് ഷാജി നടേശന്‍ മമ്മൂട്ടി നായകനായെത്തുന്ന ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരികയാണെന്നായിരുന്നു നിര്‍മ്മാതാവ് അറിയിച്ചത്. എട്ട് മാസത്തിനുള്ളില്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചില്ലെങ്കില്‍ തന്റെ സിനിമയുമായി മുന്നോട്ട് പോവുമെന്ന് പിന്നീട് പ്രിയദര്‍ശന്‍ വ്യക്തമാക്കുകയായിരുന്നു. അടുത്തിടെ ഫേസ്ബുക്കിലൂടെ എംജി ശ്രീകുമാര്‍ മോഹന്‍ലാലിന്റെ കുഞ്ഞാലിമരക്കാര്‍ തുടങ്ങുന്നുവെന്ന് അറിയിച്ചിരുന്നുവെങ്കിലും സംവിധായകന്‍ കൃത്യമായ ഉത്തരം നല്‍കിയിരുന്നില്ല. മാമാങ്കത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മമ്മൂട്ടി ഇപ്പോള്‍ മംഗലാപുരത്താണ്. അതിനിടയിലാണ് കുഞ്ഞാലിമരക്കാറിനെ ചൊല്ലിയുള്ള വിവാദം വീണ്ടും തലപൊക്കിയത്.

കുഞ്ഞാലി മരക്കാറിന് ആക്ഷനൊരുക്കുന്നത്

കുഞ്ഞാലി മരക്കാറിന് ആക്ഷനൊരുക്കുന്നത്

മമ്മൂട്ടി നായകനായെത്തുന്ന കുഞ്ഞാലി മരക്കാറിന് ആക്ഷനൊരുക്കാനായി ബോളിവുഡിലെ പ്രമുഖ ആക്ഷന്‍ കൊറിയോഗ്രാഫറായ കെച്ച കെംബഡ്കി എത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

മാമാങ്കത്തില്‍ നിന്നും കുഞ്ഞാലി മരക്കാറിലേക്ക്

മാമാങ്കത്തില്‍ നിന്നും കുഞ്ഞാലി മരക്കാറിലേക്ക്

കരിയറിലെ തന്നെ വലിയ ചിത്രങ്ങളിലൊന്നായ മാമാങ്കത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മമ്മൂട്ടി. മംഗലാപുരത്ത് വെച്ചാണ് ചിത്രത്തിന് തുടക്കമായിട്ടുള്ളത്.

ചിത്രീകരണത്തിനിടയിലെ പരിക്ക്

ചിത്രീകരണത്തിനിടയിലെ പരിക്ക്

മാമാങ്കത്തിലെ പ്രധാനപ്പെട്ടൊരു ആക്ഷന്‍ രംഗം പൂര്‍ണ്ണതയ്ക്ക് വേണ്ടി വീണ്ടും ചിത്രീകരിക്കുന്നതിനിടയിലാണ് മെഗാസ്റ്റാറിന് പരിക്കേറ്റത്. പരിക്കില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം സുഖമായിരിക്കുന്നുവെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

പരിക്ക് വകവെക്കാതെ അഭിനയിച്ചു

പരിക്ക് വകവെക്കാതെ അഭിനയിച്ചു

വാള്‍ കൊണ്ടുള്ള രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് മമ്മൂട്ടിക്ക് പരിക്കേറ്റത്. പരിക്ക് കാര്യമാക്കാതെ അഭിനയം തുടരുകയായിരുന്നു മെഗാസ്റ്റാറെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു

പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു

കുഞ്ഞാലി മരക്കാറിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരികയാണെന്ന് അറിയിച്ചത് നിര്‍മ്മാതാവായ ഷാജി നടേശനാണ്. മമ്മൂട്ടിക്കും സന്തോഷ് ശിവനുമൊപ്പം നില്‍ക്കുന്ന ഫോട്ടോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

ജൂലൈയില്‍ ചിത്രീകരണം ആരംഭിക്കും

ജൂലൈയില്‍ ചിത്രീകരണം ആരംഭിക്കും

ജൂലൈയില്‍ കുഞ്ഞാലി മരക്കാറിന്റെ ചിത്രീകരണം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെയാണ് മോഹന്‍ലാലിന്റെ കുഞ്ഞാലിമരക്കാര്‍ ഉണ്ടാവുമോയെന്നുള്ള ആകാംക്ഷ ഉയര്‍ന്നുവന്നത്.

കുഞ്ഞാലി മരക്കാര്‍ നിര്‍മ്മിക്കുന്നത്

കുഞ്ഞാലി മരക്കാര്‍ നിര്‍മ്മിക്കുന്നത്

മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരക്കാര്‍ ഓഗസ്റ്റ് സിനിമാസിന്റെ ബാനറിലാണ് നിര്‍മ്മിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണനും ടിപി രാജീവനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

50 കോടി മുതല്‍ മുടക്ക്

50 കോടി മുതല്‍ മുടക്ക്

നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 50 കോടിയാണ് ചിത്രത്തിന് വേണ്ടി മുടക്കുന്നത്. സിനിമയുടെ 70 ശതമാനത്തോളം ഭാഗവും കടലില്‍ വെച്ച് ചിത്രീകരിക്കേണ്ടി വരുമെന്ന് നേരത്തെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

കുഞ്ഞാലി മരക്കാര്‍ നാലാമന്‍റെ ജീവിതം

കുഞ്ഞാലി മരക്കാര്‍ നാലാമന്‍റെ ജീവിതം

പോര്‍ച്ചുഗീസ് പടയില്‍ നിന്നും തീരം സംരക്ഷിക്കുന്നതിനെത്തിയ കുഞ്ഞാലിമരക്കാര്‍ നാലാമന്റെ കഥ തന്നെയാണ് സന്തോഷ് ശിവനും പറയുന്നത്. ഇതോടെയാണ് തന്റെ നിലപാട് വ്യക്തമാക്കി പ്രിയദര്‍ശന്‍ രംഗത്ത് വന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X