»   » പുലിമുരുകന്റെ ആ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഗ്രേറ്റ് ഫാദറിനുമാകില്ല!!! എന്താണെന്നല്ലേ???

പുലിമുരുകന്റെ ആ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഗ്രേറ്റ് ഫാദറിനുമാകില്ല!!! എന്താണെന്നല്ലേ???

Posted By: Karthi
Subscribe to Filmibeat Malayalam

മലയാലളത്തിലെ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലിന്റേയും മമ്മുട്ടിയുടേയും ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നുണ്ടെങ്കില്‍ ആരാധകര്‍ക്കത് ഉത്സവമാണ്. പുതിയ റെക്കോര്‍ഡുകള്‍ ഇരുതാരങ്ങളും നേടുന്നതിന് വേണ്ടി അക്ഷരാര്‍ത്ഥത്തില്‍ പ്രയത്‌നിക്കുന്നത് ആരാധകര്‍ തന്നെയാണ്. മമ്മുട്ടിയുടെ പുതിയ ചിത്രമായ ദ ഗ്രേറ്റ് ഫാദറിന്റെ റിലീസ്  ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. 

ദ ഗ്രേറ്റ് ഫാദറിന്റെ ടീസറുകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മോഹന്‍ലാലിന്റെ വിഷു ചിത്രമായ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിന്റെ ടീസറുകളേക്കാള്‍ കൂടുതല്‍ ആളുകള്‍ കണ്ടതും ഗ്രേറ്റ് ഫാദറിന്റെ ടീസറായിരുന്നു. അതുകൊണ്ട് തന്നെ ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ്.

പുലിമുരുകന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഇറങ്ങുന്ന ചിത്രമെന്ന നിലയിലാണ് മമ്മുട്ടി ആരാധകര്‍ ചിത്രത്തെ ഉയര്‍ത്തിപ്പിടിക്കുന്നത്. ടീസറിന് ലഭിച്ച ജനപ്രീതി ചിത്രത്തിനും ലഭിക്കുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. പുലിമുരുകന്റെ ആദ്യ ദിന കളക്ഷന്‍ റെക്കോര്‍ഡ് ഭേദിക്കുമെന്നാണ് ആരാധകരുടെ അവകാശ വാദം. 4.05 കോടി രൂപയായിരുന്നു പുലിമുരുകന്റെ ആദ്യദിന കളക്ഷന്‍.

പുലിമുരുകന്റെ ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡ് തകര്‍ക്കാന്‍ പുലിമുരുകന് സാധിക്കില്ലെന്നാണ് മോഹന്‍ലാല്‍ ആരാധകരുടെ അവകാശവാദം. അതിനുള്ള കാരണങ്ങളും അവര്‍ പറയുന്നുണ്ട്. അക്കമിട്ടു നിരത്തുന്ന ആ കാരണങ്ങള്‍ ആദ്യദിന കളക്ഷന്‍ തകര്‍ക്കാന്‍ ചിത്രത്തിന് ആകില്ലെന്ന വസ്തുത സാക്ഷ്യപ്പെടുത്തുന്നു.

പുലിമുരുകന്‍ റിലീസ് ചെയ്തത് 217 സ്‌ക്രീനുകളിലായിരുന്നു. ഫാന്‍സ് ഷോ ഉള്‍പ്പെടെ കേരളത്തിലുടനീളം 879 പ്രദര്‍ശനങ്ങള്‍. ഇതില്‍ ഫാന്‍സിനായി നടത്തിയ പ്രത്യേക പ്രദര്‍ശനങ്ങളും ഉള്‍പ്പെടും. ഒരു ദിവസം നാല് ഫാന്‍സ് ഷോകള്‍ വരെ നടത്തിയ സ്ഥലങ്ങള്‍ ഉണ്ടായിരുന്നു.

പുലിമുരുകന്‍ റിലീസ് ചെയ്ത അത്രയും തിയറ്ററുകളില്‍ ഗ്രേറ്റ് ഫാദര്‍ റിലീസ് ചെയ്യില്ല എന്നാണ് ലഭിക്കുന്ന വിവരം. 150 വരെ തിയറ്ററുകളാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ ആരാധാകരുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും അസ്ഥാനത്താകും. മിനിമം പുലിമുരുകന്‍ റിലീസ് ചെയ്ത അത്രയും തിയറ്ററുകളെങ്കിലും ലഭിച്ചാലെ ചിത്രത്തിന് ആദ്യദിന കളക്ഷനില്‍ പുലിമുരുകന് ഒപ്പമെങ്കിലും എത്താന്‍ സാധിക്കു.

ആദ്യദിനം 50 ഫാന്‍സ് ഷോകള്‍ ഉണ്ടെങ്കില്‍ പോലും പരമാവധി 600 പ്രദര്‍ശനങ്ങളാണ് പ്രതീക്ഷിക്കുന്നത്. പുലിമുരുകന്‍ 879 പ്രദര്‍ശനങ്ങളായിരുന്നെന്നും ഓര്‍ക്കണം. പ്രദര്‍ശിപ്പിക്കുന്ന എല്ലാ ഷോകളും ഹൗസ്ഫുള്ളായാലും പരമാവധി 3.25 കോടി വരെയെ എത്തുകയൊള്ളു. കണക്ക് ലോജിക്കിനും അപ്പുറത്താണ്. പുലിമുരുകന്റെ റെക്കോര്‍ഡ് തകര്‍ക്കണമെങ്കില്‍ കുറഞ്ഞത് പുലിമുരുകന്റെ അത്രയും പ്രദര്‍ശങ്ങളെങ്കിലും ആദ്യ ദിനം നടത്തണം.

നൂറ് കോടി കടക്കുന്ന രണ്ടാമത്തെ സിനിമയാകും ഗ്രേറ്റ് ഫാദറെന്നാണ് ബോക്‌സ് ഓഫീസ് പ്രവചനങ്ങള്‍. പുലിമുരുകന്റെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ദ ഗ്രേറ്റ് ഫാദര്‍ തകര്‍ക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അതേ സമയം ഓണ്‍ലൈന്‍ ശ്രദ്ധ നേടുന്ന മമ്മുട്ടി ചിത്രങ്ങള്‍ യുടൂബിലെ പ്രകടനം തിയറ്ററില്‍ ആവര്‍ത്തിക്കാറില്ലെന്ന ആരോപണം വിമര്‍ശകരില്‍ നിന്നും നേരിടുന്നുണ്ട്.

കണക്കിലെ കളികളില്‍ അവകാശവാദങ്ങള്‍ തള്ളിപ്പോകുമെങ്കിലും പ്രതീക്ഷ നല്‍കുന്ന ചിത്രമാണ് ഗ്രേറ്റ് ഫാദര്‍. നവാഗതനായ ഹനീഫ് അദേനി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം നിര്‍മിക്കുന്നത് ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജ്, ഷാജി നടേശന്‍, സന്തോഷ് ശിവന്‍, ആര്യ എന്നിവര്‍ ചേര്‍ന്നാണ്. ചിത്രത്തിന്റെ പോസ്റ്റര്‍ പതിച്ച ട്രെയിന്‍ വരെ ചിത്രത്തിന്റെ പ്രചരണത്തിനായി ഉപയോഗിക്കുന്നുണ്ട്.

മമ്മുട്ടി അവതരിപ്പിക്കുന്ന ഡേവിഡ് നൈനാനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് ദ ഗ്രേറ്റ് ഫാദര്‍. സ്‌നേഹയാണ് ചിത്രത്തില്‍ മമ്മുട്ടിയുടെ ഭാര്യയാകുന്നുത്. സേതുലക്ഷ്മി, ഭാസ്‌കര്‍ ദ റാസ്‌കല്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ബേബി അനിഘയാണ് മമ്മുട്ടിയുടെ മകളാകുന്നത്.

English summary
The Great Father can't beats Pulimurugan's first day collection record. Number of theaters and shows are less than Pulimuragan's.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam