ഒമര്‍ ലുലുവിന്റെ പുതിയ പവര്‍ സ്റ്റാര്‍ മമ്മൂക്കയാണോ? ആരാധകര്‍ ഉണ്ടാക്കിയ പോസ്റ്ററിലെ സത്യം എന്താണ്..
മലയാളത്തിലെ ന്യൂജനറേഷന്‍ സംവിധായകന്മാരില്‍ ഒരാളാണ് ഒമര്‍ ലുലു. രണ്ട് സിനിമകള്‍ മാത്രമേ സംവിധാനം ചെയ്തിട്ടുള്ളു എങ്കിലും രണ്ടും മോശമില്ലാത്ത അഭിപ്രായം നേടിയ സിനിമകളായിരുന്നു. സംവിധായകന്റെ കരിയറിലെ വഴിത്തിരിവ് എന്ന് പറയാന്‍ പറ്റുന്ന സിനിമ ഇനി വരാനിരിക്കുന്ന ഒരു അഡാറ് ലവ് ആണ്.
ഒരു അഡാറ് ലവ് ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്നതിനിടെ ഒമര്‍ ലുലു തന്റെ അടുത്ത സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയിരുന്നു. പവര്‍ സ്റ്റാര്‍ എന്നായിരുന്നു സിനിമയുടെ പേര്. സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ ആരായിരിക്കും പവര്‍ സ്റ്റാര്‍ എന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. അതിനിടെ സിനിമയിലെ നായകന്‍ ആരാണെന്ന് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുകയാണ്.

ഒമര്‍ ലുലുവിന്റെ സിനിമകള്‍
ന്യൂജനറേഷന്‍ സംവിധായകനായി ഒമര്‍ ലുലു രണ്ട് കോമഡി ചിത്രങ്ങള്‍ സംവിധാനം ചെയ്തായിരുന്നു ശ്രദ്ധിക്കപ്പെട്ടത്. മുന്‍നിര താരങ്ങളൊന്നും സിനിമയില്‍ ഇല്ലെങ്കിലും ഒമറിന്റെ സംവിധാനത്തിലെത്തിയ രണ്ട് സിനിമകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. 2016 ല്‍ റിലീസിനെത്തിയ ഹാപ്പി വെഡിങ്ങ് ആയിരുന്നു ഒമര്‍ ലുലു ആദ്യമായി സംവിധാനം ചെയ്ത സിനിമ. സിജു വില്‍സണ്‍, ഷറഫൂദിന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരായിരുന്നു സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രണ്ടാമതായി ചങ്ക്‌സ് എന്ന സിനിമയും ഒമര്‍ സംവിധാനം ചെയ്തിരുന്നു. കോളേജ് പശ്ചാതലത്തിലെത്തിയ സിനിമയും ശ്രദ്ധിക്കപ്പെട്ടിരുന്നു.

മൂന്നാമത്തെ സിനിമ
ആദ്യ രണ്ട് സിനിമകളില്‍ നിന്നും വ്യത്യസ്തമായി പൂര്‍ണമായും പുതുമുഖങ്ങളെ മാത്രം തിരഞ്ഞെടുത്ത് നിര്‍മ്മിക്കുന്ന സിനിമയാണ് ഒരു അഡാര്‍ ലവ്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി ഈ വര്‍ഷം തന്നെ സിനിമ തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഒമര്‍ ലുലു. ഈ വരുന്ന സെപ്റ്റംബറോട് കൂടി ചിത്രം തിയറ്ററുകളിലേക്ക് എത്തുമെന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അതിനിടെയാണ് തന്റെ സംവിധാനത്തിലെത്തുന്ന അടുത്ത സിനിമയുടെ പേര് സംവിധായകന്‍ തന്നെ വെളിപ്പെടുത്തിയത്.

പവര്‍ സ്റ്റാര്‍
പവര്‍ സ്റ്റാര്‍ എന്നാണ് ഒമര്‍ ലുലുവിന്റെ മൂന്നാമത്തെ സിനിമയുടെ പേര്. തന്റെ സിനിമയുടെ പേര് 'പവര്‍ സ്റ്റാര്‍' എന്നാണെന്നും സിനിമയ്ക്ക് നിങ്ങളുടെ എല്ലാവരുടെയും പിന്തുണ വേണമെന്നും ഒമര്‍ ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു. സിനിമയുടെ പേര് മാത്രമേ സംവിധായകന്‍ പറഞ്ഞിരുന്നുള്ളു. പിന്നാലെ ഒരു ഫാന്‍ മെയ്ഡ് പോസ്റ്ററും അദ്ദേഹം ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍ സിനിമയിലെ നായകന്‍ ആരാണെന്ന് സോഷ്യല്‍
മീഡിയ തന്നെ കണ്ടെത്തിയിരിക്കുകയാണ്.

മെഗാസ്റ്റാര്‍ നായകന്‍
ഈ ദിവസങ്ങളില്‍ ഒമര്‍ ലുലുവിന്റെ അടുത്ത നായകന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരിക്കുയാണ്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഇത്തരത്തിലുള്ള പ്രചരണം നടന്നത്. മമ്മൂട്ടിയുടെ ചിത്രമുള്‍പ്പെടയുള്ള പോസ്റ്ററുകളും വൈറലായിരുന്നു. ഇങ്ങനെ ഒരു സംഭവം ഉണ്ടോ ഇല്ലയോ എന്നതിനെ കുറിച്ച് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഒരു വിവരവും പുറത്ത് വിട്ടിട്ടില്ല. മുന്‍പും മമ്മൂട്ടിയും ഒമര്‍ ലുലുവും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളുടെ പിന്നിലെ കാര്യം അതാവാം.

മമ്മൂട്ടിയുടെ പേര് മാത്രമല്ല
ഒമര്‍ ലുലുവിന്റെ പവര്‍ സ്റ്റാറാവാന്‍ മമ്മൂട്ടിയുടെ പേര് മാത്രമല്ല മറ്റ് താരങ്ങളുടെ പേരും പറയുന്നുണ്ട്. ഷെയിന്‍ നിഗത്തിന്റെ പേരാണ് ഇപ്പോള്‍ പറയുന്നതില്‍ ശ്രദ്ധേയമായ ഒന്ന്. സോഷ്യല്‍ മീഡിയയില്‍ ആക്ടീവായ ഒമര്‍ ലുലു ഇത്തരം അഭ്യൂഹങ്ങള്‍ക്ക് ഇനിയും മറുപടിയൊന്നും കൊടുത്തിട്ടില്ല. ഉടന്‍ തന്നെ അതുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്തായാലും മലയാളികള്‍ വലിയ പ്രതീക്ഷയോടെ തന്നെയാണ് ഇതിനെ കാത്തിരിക്കുന്നതെന്നുള്ള കാര്യം ഫാന്‍സിന്റെ ഈ താല്‍പര്യത്തിലൂടെ വ്യക്തമാണ്.

ഒരു അഡാര്‍ ലവ്
ഈ വര്‍ഷം റിലീസിനൊരുങ്ങുന്ന സിനിമയാണ് ഒരു അഡാര്‍ ലവ്. ചിത്രീകരണം ആരംഭിച്ച ഉടന്‍ തന്നെ ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെടാന്‍ സിനിമയിലെ പാട്ടിന് കഴിഞ്ഞിരുന്നു. മാണിക്യ മലരായ പൂവിയും പ്രിയ പ്രകാശ് വാര്യരും ഹിറ്റായതോടെ സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ്. സ്‌കൂള്‍ പശ്ചാതലമാക്കി ഒരുക്കുന്ന സിനിമയില്‍ നിന്നും പുതിയ പാട്ട് മേയ് 18 ന് പുറത്ത് വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത വൈറലിനുള്ള എല്ലാ സാധ്യതകളും കാണുന്ന പാട്ടായിരിക്കും വരാനിരിക്കുന്നത്.


Click it and Unblock the Notifications