മണിരത്‌നത്തിന്റെ പൊന്നിയന്‍ ശെല്‍വനില്‍ ഭാഗമാകാന്‍ കീര്‍ത്തി സുരേഷ്? മള്‍ട്ടിസ്റ്റാര്‍ ചിത്രം ഉടന്‍
മണിരത്‌നത്തിന്റെ പൊന്നിയന്‍ സെല്‍വന്‍ സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. കല്‍ക്കി കൃഷ്ണമൂര്‍ത്തി എഴുതിയ ചരിത്ര നോവലിനെ ആസ്പദമാക്കിയുളള സിനിമ യാഥാര്‍ത്ഥ്യമാക്കാന്‍ സംവിധായകന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ മുടക്കുമുതല്‍ കൂടുതല്‍ വരുമെന്നതിനാല്‍ 2012ല്‍ സിനിമ ഉപേക്ഷിക്കുകയായിരുന്നു.
എന്നാല്‍ അടുത്തിടെയാണ് ചിത്രം ഉടന്‍ ഷൂട്ടിംഗ് ആരംഭിക്കുമെന്നുളള തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ലൈക്ക പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് സിനിമ യാഥാര്‍ത്ഥ്യമാക്കാനുളള ശ്രമങ്ങളിലാണ് മണിരത്‌നം എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തിലെ ഒരു കഥാപാത്രത്തിനായി കീര്‍ത്തി സുരേഷിനെ മണിരത്‌നത്തിന്റെ ടീം സമീപിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കന്ദവൈ എന്ന കഥാപാത്രമായാണ് കീര്‍ത്തിയെ പരിഗണിക്കുന്നത്.

ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍ക്കായി വിക്രം, വിജയ് സേതുപതി, ദുല്‍ഖര്‍ സല്‍മാന്‍, ഐശ്വര്യ റായ്, ജയം രവി എന്നിവരുമായി ചര്‍ച്ചകള്‍ നടന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എറ്റവുമൊടുവിലായി വിക്രം, കാര്‍ത്തി, ജയം രവി തുടങ്ങിയവര്‍ സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


Click it and Unblock the Notifications