»   » തടിക്കൂടിപ്പോയത് കാരണം പ്രമുഖ സംവിധായകന്‍ തന്നെ പുറത്താക്കി എന്ന് മഞ്ജിമ മോഹന്‍

തടിക്കൂടിപ്പോയത് കാരണം പ്രമുഖ സംവിധായകന്‍ തന്നെ പുറത്താക്കി എന്ന് മഞ്ജിമ മോഹന്‍

Posted By: Rohini
Subscribe to Filmibeat Malayalam

ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി അരങ്ങേറിയ മഞ്ജിമ മോഹന് ഇപ്പോള്‍ തമിഴകത്ത് കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ്. തമിഴില്‍ മാത്രമല്ല, തെലുങ്കിലും നടി ശ്രദ്ധ നേടുന്നു.

'അല്പം തടി കൂടിയാല്‍ നിവിന്‍ അപ്പോള്‍ വിളിക്കും, ഡീ തടിച്ചീ.. വണ്ണം കുറയ്‌ക്കെടീ എന്ന് പറയും'

ഗൗതം വാസുദേവ മേനോന്റെ അച്ചം എന്‍പത് മടിമൈയടാ എന്ന ചിത്രത്തിലൂടെയാണ് മഞ്ജിമ തമിഴിലും തെലുങ്കിലും ഒരേ സമയം ഹിറ്റായത്. തുടക്കം തന്നെ ഗൗതം മേനോനെ പോലൊരു വലിയ സംവിധായകനൊപ്പമായതില്‍ മഞ്ജിമയ്ക്ക് വലിയ സന്തോഷമുണ്ട്.

അവസരം നഷ്ടപ്പെട്ടു

എന്നാല്‍ തടി കൂടിപ്പോയത് കാരണം ഒരു വലിയ പ്രൊജക്ട് തനിയ്ക്ക് നഷ്ടപ്പെട്ടു എന്ന് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ മഞ്ജിമ പറയുകയുണ്ടായത്. പ്രമുഖ സംവിധായകന്റെ വലിയൊരു പ്രൊജക്ടാണത്രെ നടിയ്ക്ക് നഷ്ടപ്പെട്ടത്.

കാര്യമാക്കുന്നില്ല

എന്നാല്‍ താനൊരിക്കലും അത്തരം കാര്യങ്ങളെ കുറിച്ച് അധികം ചിന്തിക്കാറില്ല എന്ന് നടി പറയുന്നു. ഗ്ലാമറോ, ലുക്കോ തന്നെ സംബന്ധിച്ച് പ്രാധാന്യമുള്ള കാര്യമല്ല എന്നാണ് നടി പറയുന്നത്. ഗൗതം മേനോന്‍ തന്നെ ചിത്രത്തിലേക്ക് തിരഞ്ഞെടുത്തതും ലുക്ക് കണ്ടിട്ടല്ല എന്നും മഞ്ജിമ പറഞ്ഞു.

തമിഴില്‍ തിരക്ക്

തമിഴില്‍ ഇപ്പോള്‍ ഒന്ന് രണ്ട് ചിത്രങ്ങള്‍ കരാറൊപ്പ് വച്ച് കഴിഞ്ഞു. ബോബി സിംഹ നായകനാകുന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. അത് കഴിഞ്ഞാല്‍ വിക്രം പ്രഭു നായകനാകുന്ന സിനിമയിലേക്ക് കടക്കും.

മലയാളത്തിലേക്കില്ലേ

തീര്‍ച്ചയായും മലയാളത്തിന് തന്നെയാണ് കൂടുതല്‍ പ്രധാന്യം. നല്ല തിരക്കഥകള്‍ ലഭിച്ചാല്‍ മലയാളത്തില്‍ അഭിനയിക്കും. മലയാളികള്‍ ഇപ്പോഴും തന്നെ ആ പഴയ ബാലതാരമായിട്ടാണ് കാണുന്നത് എന്ന് മഞ്ജിമ പറഞ്ഞു.

മഞ്ജിമയുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Manjima told that recently she lost a major project to be directed by a popular director due to her over weight. She continued that, she had never given much importance on maintaining the glamour or looks and Gautham Menon selected her not by her looks.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam