»   » ധനുഷിന്റെ 'സഹോദരനുമായി' മഞ്ജിമ പ്രണയത്തില്‍, ഒരുമിച്ചുള്ള യാത്ര.. കോഫി ഡേ.. എന്താ ഇതൊക്കെ?

ധനുഷിന്റെ 'സഹോദരനുമായി' മഞ്ജിമ പ്രണയത്തില്‍, ഒരുമിച്ചുള്ള യാത്ര.. കോഫി ഡേ.. എന്താ ഇതൊക്കെ?

By: Rohini
Subscribe to Filmibeat Malayalam

ബാലതാരമായി മലയാളത്തിലെത്തിയ മഞ്ജിമ മോഹന്‍ ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെ നിവിന്‍ പോളിയുടെ നായികയായിട്ടാണ് രണ്ടാം വരവ് നടത്തിയത്. ഒരേ ഒരു മലയാള സിനിമയും ചെയ്ത് മഞ്ജിമ തമിഴിലേക്ക് പോയി. ഇപ്പോള്‍ തമിഴില്‍ തിരക്കുള്ള നായികമാരില്‍ ഒരാളാണ് മഞ്ജിമ.

എനിക്ക് എല്ലാം അറിയാം, ചീത്ത വാക്ക് പറയാനും അറിയാം എന്ന് മഞ്ജിമ മോഹന്‍

തമിഴില്‍ വിന്നിക്കൊടി പാറിച്ച് മുന്നേറുന്നതിനിടെ ഇതാ നടിയുടെ പേര് ഗോസിപ്പു കോളങ്ങളിലും നിറയുന്നു. തമിഴിലെ യുവ നടനുമായി മഞ്ജിമ പ്രണയത്തിലാണെന്നാണ് കോടമ്പക്കത്തുനിന്നും വരുന്ന വാര്‍ത്തകള്‍.

ആരാണ് കാമുകന്‍

വേലയില്ലാ പട്ടധാരി എന്ന ചിത്രത്തില്‍ ധനുഷിന്റെ അനുജനായി എത്തിയ ഋഷി കേശനുമായി മഞ്ജിമ മോഹന്‍ പ്രണയത്തിലാണെന്നാണ് തമിഴിലെ ചില ഓണ്‍ലൈന്‍ ംമാധ്യമങ്ങളില്‍ പ്രചരിയ്ക്കുന്ന വാര്‍ത്തകള്‍..

എന്തടിസ്ഥാനത്തില്‍

ഇരുവരും ഒരുമിച്ചൊരു സിനിമയും ചെയ്തിട്ടില്ല. പക്ഷെ നല്ല സുഹൃത്തുക്കളാണ്. കോഫി ഡേ എന്നും മറ്റും പറഞ്ഞ് ഇരുവരും എപ്പോഴും പുറത്ത് കറങ്ങി നടക്കുകയാണെന്നാണ് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മഞ്ജിമ തമിഴില്‍

ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്ത അച്ചം എന്‍പത് മടിമയെടാ എന്ന ചിത്രത്തിലൂടെ, ചിമ്പുവിന്റെ നായികയായിട്ടാണ് മഞ്ജിമ തമിഴ് സിനിമാ ലോകത്ത് എത്തിയത്. ഈ ചിത്രത്തിന്റെ തെലുങ്ക് പതിപ്പിലും മഞ്ജിമ തന്നെയായിരുന്നു നായിക.

തമിഴില്‍ തിരക്ക്

തമിഴില്‍ ഇപ്പോള്‍ മുന്‍നിര നായികയായി വളര്‍ന്നുകൊണ്ടിരിയ്ക്കുകയാണ് മഞ്ജിമ മോഹന്‍. വിക്രം പ്രഭുവിനൊപ്പം അഭിനയിച്ച ശത്രിയന്‍ എന്ന ചിത്രമാണ് ഏറ്റവുമൊടുവില്‍ തിയേറ്ററിലെത്തിയത്. ഉദയ് നിധിയ്‌ക്കൊപ്പം ഇപ്പടൈ വെല്ലും എന്ന ചിത്രത്തിലാണ് നിലവില്‍ താരം അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.

ഋഷികേശന്‍ സിനിമയില്‍

വേലയില്ലാ പട്ടധാരി എന്ന ചിത്രത്തിലൂടെയാണ് ഋഷികേശിന്റെ അരങ്ങേറ്റം. തുടര്‍ന്ന് റം എന്ന ചിത്രത്തിലും അഭിനയിച്ചു. വേലയില്ല പട്ടധാരിയുടെ രണ്ടാം ഭാഗത്തിലും ഋഷികേശ് എത്തുന്നുണ്ട്. ഈ മൂന്ന് ചിത്രങ്ങള്‍ മാത്രമേ ഋഷികേശ് ഇതുവരെ ചെയ്തിട്ടുള്ളൂ..

മഞ്ജിമ മിണ്ടുന്നില്ല

സിനിമയായാല്‍ ഗോസിപ്പ് ഉണ്ടാവണം എന്നാണ് ചില താരങ്ങളുടെ വിശ്വാസം. ഇതാദ്യമായിട്ടാണ് മഞ്ജിമയുടെ പേര് ഗോസിപ്പു കോളങ്ങളില്‍ വരുന്നത്. എന്തായാലും ആദ്യ പ്രണയ വാര്‍ത്തയോട് ഇതുവരെ മഞ്ജിമ പ്രതികരിച്ചിട്ടില്ല.

English summary
Manjima Mohan in love with young actor
Please Wait while comments are loading...

Malayalam Photos

Go to : More Photos