»   » മഞ്ജിമ മോഹനും മേക്കോവര്‍ നടത്തി, തമിഴികത്തിന്റെ ഇഫക്ടോ, അതോ....?

മഞ്ജിമ മോഹനും മേക്കോവര്‍ നടത്തി, തമിഴികത്തിന്റെ ഇഫക്ടോ, അതോ....?

By: Rohini
Subscribe to Filmibeat Malayalam

ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് നായികയായി മടങ്ങിവന്ന മഞ്ജിമ മോഹന്‍ തമിഴകത്തേക്ക് ചുവടുമാറ്റിയ കാര്യം നേരത്തെ അറിഞ്ഞു കാണുമല്ലോ. ഇപ്പോള്‍ നടിയുടെ പുത്തന്‍ മേക്കോവറാണ് വിഷയം.

മേക്കോവര്‍ നടത്തുന്നത് നായികമാര്‍ക്ക് അത്ര പുത്തരിയൊന്നുമല്ല. രമ്യ നമ്പീശന്‍ മുതല്‍ ഒടുവില്‍ ലെന വരെ ആ പട്ടികയിലുണ്ട്. അപ്പോള്‍ മഞ്ജിമയും ചെറുതായൊന്ന് മുഖം മിനുക്കിയെന്ന് മാത്രം.

മഞ്ജിമ മോഹനും മേക്കോവര്‍ നടത്തി, തമിഴികത്തിന്റെ ഇഫക്ടോ, അതോ....?

തമിഴ് സിനിമയിലേക്ക് പോയി വന്നപ്പോഴാണ് മിക്ക മലയാളി നടിമാരും മേക്കോവര്‍ നടത്തിയത്. നയന്‍താര മുതലിങ്ങോട്ട് എത്രയോ ഉദാഹരണങ്ങള്‍. അങ്ങനെ മഞ്ജിമയ്ക്കും തമിഴ് ഇഫക്ടാണോ

മഞ്ജിമ മോഹനും മേക്കോവര്‍ നടത്തി, തമിഴികത്തിന്റെ ഇഫക്ടോ, അതോ....?

തമിഴ് ഇഫക്ട് അല്ലെങ്കില്‍ അവസരങ്ങള്‍ക്ക് വേണ്ടിയാണോ എന്ന സന്ദേഹമില്ലാതെയല്ല. രമ്യ നമ്പീശനും മുക്തയുമൊക്കെ മേക്കോവര്‍ നടത്തിയത് അവസരങ്ങള്‍ക്ക് വേണ്ടിയായിരുന്നു.

മഞ്ജിമ മോഹനും മേക്കോവര്‍ നടത്തി, തമിഴികത്തിന്റെ ഇഫക്ടോ, അതോ....?

തമിഴിലെ പ്രശസ്ത സംവിധായകന്‍ ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ദ്വിഭാഷ ചിത്രത്തിലാണ് മഞ്ജിമ ഇപ്പോള്‍ അഭിനയിക്കുന്നത്. അച്ചം എന്‍പത് മടയമടാ എന്നാണ് ചിത്രത്തിന്റെ പേര്

മഞ്ജിമ മോഹനും മേക്കോവര്‍ നടത്തി, തമിഴികത്തിന്റെ ഇഫക്ടോ, അതോ....?

ചിമ്പുവിന്റെ നായികയായിട്ടാണ് മഞ്ജിമയുടെ തമിഴ് അരങ്ങേറ്റം. തെലുങ്കില്‍ നാഗ ചൈതന്യയുടെ നായികയാണ് മഞ്ജിമ

മഞ്ജിമ മോഹനും മേക്കോവര്‍ നടത്തി, തമിഴികത്തിന്റെ ഇഫക്ടോ, അതോ....?

അച്ചം എന്‍പത് മടയമടാ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചെടുത്ത ചിത്രം

മഞ്ജിമ മോഹനും മേക്കോവര്‍ നടത്തി, തമിഴികത്തിന്റെ ഇഫക്ടോ, അതോ....?

മലയാളത്തിലെ ഭാഗ്യ കൂട്ടുകെട്ടായ നിവിന്‍ പോളി - വിനീത് ശ്രീനിവാസന്‍ - അജു വര്‍ഗീസ് കൂട്ടുകെട്ടിനൊപ്പം ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെയാണ് മഞ്ജിമ മോഹന്റെ അരങ്ങേറ്റം. ചിത്രം ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റാണ്.

English summary
Manjima Mohan's news look after makeover
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam