മഞ്ജു വാര്യരുടെ ഭാഗ്യ നായകന്‍ മോഹന്‍ലാല്‍ ആണ്! ആറാം തമ്പുരാനൊപ്പം ഉണ്ണിമായ വീണ്ടുമെത്തുന്നു...
Recommended Video

ദിലീപ് കാവ്യ മാധവന്‍, തുടങ്ങി ഇപ്പോള്‍ ആസിഫ് അലി അപര്‍ണ ബാലമുരളി എന്നിങ്ങനെ ഒത്തിരിയധികം വിജയ ജോഡികള്‍ മലയാള സിനിമയിലുണ്ട്. അക്കൂട്ടത്തിലേക്ക് അടുത്തതായി വരാന്‍ പോവുന്നത് മോഹന്‍ലാലും മഞ്ജു വാര്യരുമാണ്. ഇരുവരും ഒന്നിച്ച് നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും പുതിയ സിനിമകളുടെ കണക്കുകളിലൂടെയാണ് മറ്റൊരു ഭാഗ്യ ജോഡിയാവാന്‍ പോവുന്നത്.
ആറാം തമ്പൂരാന്‍ എന്ന സിനിമയിലെ ഉണ്ണിമായയും ജഗന്‍നാഥന്‍ തമ്പൂരാനും ഇന്നും എല്ലാവരുടെയും മനസിലുണ്ട്. കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ വില്ലനില്‍ മോഹന്‍ലാലിന്റെ നായിക മഞ്ജുവായിരുന്നു. അതുപോലെ വീണ്ടും മോഹന്‍ലാലും മഞ്ജു വാര്യരും ഒന്നിച്ചഭിനയിക്കാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

മോഹന്‍ലാലും മഞ്ജു വാര്യരും
മലയാള സിനിമയുടെ താരരാജാവായ മോഹന്‍ലാലും ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരും ഒന്നിച്ചഭിനയിച്ച സിനിമകളെല്ലാം തന്നെ ഹിറ്റായിരുന്നു. കന്മദത്തിലെ ഭാനു, ആറാം തമ്പൂരാനിലെ ഉണ്ണിമായ, തുടങ്ങി മോഹന്‍ലാലിനൊപ്പം അഭിനയിച്ച സിനിമകളിലൂടെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മഞ്ജു വാര്യര്‍ക്ക് കഴിഞ്ഞിരുന്നു. ഇതേ കൂട്ടുകെട്ടില്‍ മറ്റൊരു സിനിമ കൂടി വരാന്‍ പോവുകയാണെന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍.

ലൂസിഫറിലൂടെ
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാന ചെയ്യാന്‍ പോവുന്ന സിനിമയാണ് ലൂസിഫര്‍. ഈ സിനിമയിലൂടെയാണ് മോഹന്‍ലാലും മഞ്ജു വാര്യരും വീണ്ടും ഒന്നിച്ചഭിനയിക്കാന്‍ പോവുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ലൂസിഫറിന് മുരളി ഗോപിയാണ് തിരക്കഥ ഒരുക്കുന്നത്. ഈ വര്‍ഷം തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കാന്‍ ഇരിക്കുകയാണ്. ജൂലൈ പത്തിന് എറണാകുളത്ത് നിന്നും ഷൂട്ടിംഗ് ആരംഭിക്കുമെന്നും തിരുവന്തപുരം, മുംബൈ എന്നിവിടങ്ങളാണ് സിനിമയുടെ മറ്റ് ലൊക്കേഷനുകള്‍ എന്നുമാണ് ഏറ്റവും പുതിയ വിശേഷങ്ങള്‍.

കൂട്ടുകെട്ടില സിനിമകള്‍
ആറാം തമ്പൂരാന്‍, കന്മദം, സമ്മര്‍ ഇന്‍ ബെത്‌ലഹേം, എന്നും എപ്പോഴും, വില്ലന്‍ എന്നീ സിനിമകളിലായിരുന്നു ഇരുവരും ഒന്നിച്ചഭിനയിച്ചത്. കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ മോഹന്‍ലാലിന്റെ വില്ലന്‍ ആയിരുന്നു കൂട്ടുകെട്ടില്‍ അവസാനം റിലീസ്് ചെയത് സിനിമ. ഇനി വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയനിലൂടെ ഇരുവരും വീണ്ടും ഒന്നിക്കുകയാണ്. സിനിമയില്‍ മോഹന്‍ലാലിന്റെ നായികയല്ലെന്നും നരേന്റെ നായികയായിട്ടാണ് മഞ്ജു അഭിനയിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ലൂസിഫറിലും മോഹന്‍ലാലും മഞ്ജു വാര്യരും ഒന്നിക്കുന്നു എന്ന സന്തോഷത്തിലാണ് ആരാധകര്‍.

മോഹന്‍ലാല്‍ സിനിമ
മോഹന്‍ലാല്‍ ആരാധകരുടെ കഥയുമായെത്തിയ മോഹന്‍ലാല്‍ എന്ന സിനിമ ഏപ്രിലില്‍ വിഷുവിന് മുന്നോടിയായിട്ടായിരുന്നു തിയറ്ററുകളിലേക്ക് എ്ത്തിയത്. ചിത്രത്തില്‍ മഞ്ജു വാര്യരായിരുന്നു നായിക. മോഹന്‍ലാലിന്റെ കട്ട ആരാധികയായി മീനുക്കുട്ടി എന്ന വേഷത്തില്‍ മഞ്ജു തകര്‍ത്തഭിനയിച്ചിരിക്കുകയാണ്. സിനിമ ഇപ്പോഴും തിയറ്ററുകളില്‍ സജീവമായി പ്രദര്‍ശനം തുടരുകയാണ്.


Click it and Unblock the Notifications