»   » മീനാക്ഷി മഞ്ജുവിനൊപ്പം! മഞ്ജു വാര്യര്‍ വിദേശത്തേക്ക് പോയത് മകളെ കാണാനാണോ?

മീനാക്ഷി മഞ്ജുവിനൊപ്പം! മഞ്ജു വാര്യര്‍ വിദേശത്തേക്ക് പോയത് മകളെ കാണാനാണോ?

Posted By: Teresa John
Subscribe to Filmibeat Malayalam

നടിയെ ആക്രമിച്ച കേസില്‍ പോലീസ് പിടിയിലായതോടെ നടന്‍ ദിലീപും കുടുംബവും വിവാദങ്ങളിലും ഗോസിപ്പുകളിലും കുടുങ്ങി കിടക്കുകയാണ്. നടി കാവ്യ മാധവനെയും അമ്മ ശ്യാമളയെയും ചോദ്യം ചെയ്യലുകളും മറ്റ് അന്വേഷണങ്ങളും നടക്കുന്നതിനിടിയില്‍ എല്ലാവര്‍ക്കും അറിയേണ്ടത് മകള്‍ മീനക്ഷിയുടെ കാര്യമാണ്.

കഴിഞ്ഞ ദിവസം അപ്രത്യക്ഷമായ കാവ്യ മാധവന്റെ ഫേസ്ബുക്ക് പേജ് തിരിച്ചെത്തി!

ഉടുതുണിയില്ലാതെ പ്രമുഖ നടിയുടെ ഫോട്ടോഷൂട്ട്! ആരാധകരെ ഞെട്ടിച്ച ചിത്രങ്ങളും വീഡിയോയും വൈറല്‍!!!

ദിലീപ് ജയില്‍ പോയതോട് കൂടി മകളുടെ സംരക്ഷണം ഏറ്റെടുക്കുന്നതിനായി മഞ്ജു വാര്യര്‍ നിയമനടപടിക്ക് ഒരുങ്ങുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണെന്നും മഞ്ജു പ്രമുഖ ജ്വല്ലറിയുടെ ഉദ്ഘാടനത്തിനായി വിദേശത്ത് പോയിരിക്കുകയാണ്. അതിനിടെ മീനക്ഷി ഹോസ്റ്റലിലേക്ക് താമസം മാറിയതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ മീനാക്ഷി കേരളത്തില്‍ ഇല്ലെന്നാണ് പുതിയ വാര്‍ത്തകള്‍.

മീനാക്ഷി എവിടെ?

ദിലീപ് അറസ്റ്റിലായതോടെ മകള്‍ മീനാക്ഷി എവിടെ പോയി എന്നാണ് പലര്‍ക്കും അറിയേണ്ടിയിരുന്നത്. മീനാക്ഷിയെ പലരും അന്വേഷിച്ചിരുന്നെങ്കിലും വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.

വീട് പൂട്ടി

ആലുവയിലെ പത്മസരോവരം എന്ന ദിലീപിന്റെ വീട് പൂട്ടിയതോടെ മീനാക്ഷി എവിടെയാണ് താമസിക്കുന്നതെന്ന് പരക്കെ അന്വേഷണം വന്നിരുന്നു. അതിനിടെ മീനാക്ഷി സ്‌കൂള്‍ ഹോസ്റ്റലിലേക്ക് മാറി എന്നും വാര്‍ത്തകള്‍ വന്നിരുന്നു.

ദുബായിലാണോ?

മീനാക്ഷിയുടെ പേരില്‍ പല തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ പറയുന്നത് മീനാക്ഷി ദുബായിലാണെന്നാണ്. ദിലീപിന്റെ അടുത്ത ബന്ധുവിനൊപ്പം ദുബായിലാണ് മീനാക്ഷി എന്നും റിപ്പോര്‍ട്ടുകളുണ്ട്.

മഞ്ജുവും ദുബായില്‍

ദിലീപ് കേസില്‍ പെട്ട് ജയിലില്‍ ആണെങ്കിലും ഒരു പ്രമുഖ ജ്വല്ലറിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മഞ്ജു വാര്യരും ദുബായിലാണ്. തൊട്ട് പിന്നാലെയാണ് മീനാക്ഷിയും ദുബായില്‍ ഉണ്ടെന്നാണ് വാര്‍ത്തകള്‍ വന്നത്.

മഞ്ജു മകളുടെ കൂടെയാണോ?

ജ്വല്ലറി ഉദ്ഘാടനത്തിന് മഞ്ജു ദുബായില്‍ പോയി എന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് മകളും ദുബായില്‍ ഉണ്ടെന്നുള്ള വാര്‍ത്തകള്‍ വരുന്നത്. എന്നാല്‍ മകള്‍ക്ക് വേണ്ടിയാണോ മഞ്ജു ദുബായിലേക്ക് പോയതെന്നും സംശയമുണ്ട്.

നിയമനടപടിയുമായി മഞ്ജു

ദിലീപിന്റെ അറസ്റ്റിന് ശേഷം മകളുടെ സംരക്ഷണ അവകാശത്തിന് വേണ്ടി മഞ്ജു കോടതിയല്‍ പോകുമെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അത് വ്യാജമാണെന്നും റിപ്പോര്‍ട്ടുകള്‍ പിന്നാലെ വരികയും ചെയ്തിരുന്നു.

മഞ്ജു പറയുന്നത് ഇങ്ങനെ

ദുബായില്‍ നിന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒന്നും പ്രതികരിക്കാന്‍ മഞ്ജു തയ്യാറായിരുന്നില്ല. ദുബായില്‍ വന്നത് ജ്വല്ലറി ഉദ്ഘാടനത്തിനും മറ്റുമാണെന്നുള്ള കാര്യമാണ് മഞ്ജു സംസാരിച്ചിരുന്നത്.

English summary
Manju Warrier and daughter Meenakshi also went to Dubai

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam