For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശോഭന, മമ്ത, റിമ.. നസ്റിയ വരെ സൂപ്പര്‍... മഞ്ജു വാര്യരുടെ ഇഷ്ടനടിമാരുടെ പട്ടിക... വൈറല്‍ വീഡിയോ!

  By ശ്വേത കിഷോർ
  |

  ആരാണ് മഞ്ജു വാര്യരുടെ ഫേവറിറ്റ് നടി - അതിന് ഒറ്റ ഉത്തരമേയുള്ളൂ. ശോഭന മാഡം എന്ന് മഞ്ജു വിളിക്കുന്ന മലയാളികളുടെ പ്രിയതാരം ശോഭന. നടി മാത്രമല്ല, നര്‍ത്തകിയുമാണ് ശോഭന. മഞ്ജു വാര്യരും നര്‍ത്തകി തന്നെ. ശോഭനയ്ക്ക് ശേഷം മലയാളം കണ്ട ഏറ്റവും മികച്ച നടിമാരില്‍ ഒരാളായ മഞ്ജു, ശോഭനയെ ഇഷ്ടപ്പെടുന്നതില്‍ ആരും ഒരു അപാകതയും പറയില്ല.

  Read Also: ഇത്രയ്ക്ക് ചീപ്പാണോ ഈ മനോരമ... കറുത്ത വിനായകനെ ഫോട്ടോഷോപ്പില്‍ വെളുപ്പിച്ച് വനിത കവര്‍ചിത്രം!

  Read Also: പള്ളീലച്ചന്മാരെ വന്ധ്യംകരിക്കണമെന്ന് ജോയ് മാത്യു, വിശ്വാസികളുടെ വക പൊങ്കാല, സിനിമാക്കാരെയും ചെയ്യട്ടേ എന്ന്..!!

  പുതുതലമുറയില്‍ ആരാണ് ഇഷ്ടപ്പെട്ട നടി എന്ന് ചോദിച്ചാലോ. മഞ്ജു വാര്യര്‍ പറയുന്ന പേരുകളില്‍ ഒന്ന് റിമ കല്ലിങ്ങല്‍ എന്നായിരിക്കും. റിമയുടെ 22 ഫീമെയില്‍ കോട്ടയം കണ്ട് റിമയെ ഇഷ്ടപ്പെട്ടതാണ് മഞ്ജു. പിന്നെ മമ്ത, എന്തിനധികം നസ്രിയ വരെ മഞ്ജുവിന്റെ ഇഷ്ടനടിമാരുടെ കൂട്ടത്തിലുണ്ട്. എന്നാല്‍ കാവ്യ മാധവനോ, അത് കൂടിയൊന്ന് നോക്കാം.

  ഹരമാണ് ശോഭന

  ഹരമാണ് ശോഭന

  ജൂനിയര്‍ ശോഭന എന്ന് വിളിച്ചാല്‍ എന്തായിരിക്കും പ്രതികരണം എന്ന് ചോദിച്ച ആരാധികയോടാണ് മഞ്ജു വാര്യര്‍ ഇത് പറഞ്ഞത്. ശോഭന മാഡം തനിക്ക് ഒരു ഹരമാണ്. മണിച്ചിത്രത്താഴ് എന്ന സിനിമയുടെ പേര് താന്‍ എത്ര തവണ പറഞ്ഞിട്ടുണ്ട് എന്ന് തനിക്ക് തന്നെ അറിയില്ല. തന്റെ ഫേവറിറ്റ് നടിയാണ് ശോഭന.

  ശോഭന മാഡം കേക്കണ്ട

  ശോഭന മാഡം കേക്കണ്ട

  ആദ്യമായി ബാംഗ്ലൂര്‍ വെച്ചാണ് ശോഭന മാഡത്തെ കണ്ടത്. ഒരു ഡാന്‍സ് പ്രോഗ്രാമിന് വേണ്ടി പോയതായിരുന്നു. അന്ന് കണ്ണ് നിറയെ നോക്കി നിന്നു. ജൂനിയര്‍ ശോഭന എന്ന് വിളിച്ചാല്‍ എനിക്ക് ഭയങ്കര സന്തോഷമായിരിക്കും. പക്ഷേ അത് ശോഭന മാഡം കേക്കണ്ട. ആത്മഹത്യ ചെയ്തുകളയും. - ചിരിച്ചുകൊണ്ട് മഞ്ജു വാര്യര്‍ പറയുന്നു.

   മറ്റ് പ്രിയപ്പെട്ട നടിമാര്‍

  മറ്റ് പ്രിയപ്പെട്ട നടിമാര്‍

  മലയാളത്തിലെ യുവനായികമാര്‍ എല്ലാവരും വളരെ ടാലന്റഡ് ആണ് എന്ന അഭിപ്രായമാണ് മഞ്ജു വാര്യര്‍ക്ക്. ചിലരെ മഞ്ജു വാര്യര്‍ പേരെടുത്ത് പറയുകയും ചെയ്തു. 22 ഫീമെയില്‍ കോട്ടയത്തില്‍ അഭിനയിച്ചതിന് റിമ കല്ലിങ്ങലിനെ. മമത് മോഹന്‍ദാസിനെ. എന്തിനധികം പറയുന്നു, ആകെ വിരലില്‍ എണ്ണാവുന്ന വേഷങ്ങള്‍ ചെയ്ത നസ്രിയയെ വരെ മഞ്ജു പേരെടുത്ത് പറഞ്ഞു.

  കാവ്യ മാധവനെ പറ്റി മിണ്ടിയില്ല

  കാവ്യ മാധവനെ പറ്റി മിണ്ടിയില്ല

  മലയാളത്തില്‍ മഞ്ജു വാര്യര്‍ക്ക് ശേഷം വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയ ഒരു നടിയാണ് കാവ്യ മാധവന്‍. ഒരു പതിറ്റാണ്ടിലധികമായി നായിക വേഷങ്ങളില്‍ അഭിനയിച്ച് ഇന്‍ഡസ്ട്രിയിലുണ്ട്. ഇത്രകാലം നായികയായി പിടിച്ചുനിന്നവര്‍ വിരളമാണ്. എന്നിട്ടും കാവ്യയുടെ പേര് മഞ്ജു പറഞ്ഞില്ലല്ലോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയരുന്നത്. ശരിക്കും മഞ്ജുവിനെ കാവ്യയെ ഇഷ്ടമല്ലേ എന്നും ചോദിക്കുന്നവരുണ്ട്.

  ആറാം തമ്പുരാനിലെ അനുഭവം

  ആറാം തമ്പുരാനിലെ അനുഭവം

  മോഹന്‍ലാലിനൊപ്പം ഞാന്‍ ആദ്യമായി അഭിനയിച്ച ചിത്രമായിരുന്നു ആറാം തമ്പുരാന്‍. അടുത്ത ചിത്രം ലാലേട്ടന്റെ കൂടെയാണ് എന്നറിഞ്ഞപ്പോള്‍ തന്നെ അപ്പോള്‍ അഭിനയിച്ചുകൊണ്ടിരുന്ന സിനിമയുടെ സെറ്റില്‍ ഭയങ്കര ആഘോഷമായിരുന്നു. അടുത്ത പടം മോഹന്‍ലാലിന്റെ കൂടെയാണ് എന്നൊക്കെ പറഞ്ഞ് ആളുകള്‍ അഭിനന്ദിച്ചു. നമ്മളൊക്കെ കുട്ടിക്കാലം മുതല്‍ കേട്ടുവളര്‍ന്ന പേരല്ലേ. പക്ഷേ സ്‌നേഹത്തോടെയാണ് ആറാം തമ്പുരാനിലെ ഷൂട്ടിങില്‍ പെരുമാറിയത്.

  മോഹന്‍ലാല്‍ ഒന്നും അഭിനയിച്ചില്ല

  മോഹന്‍ലാല്‍ ഒന്നും അഭിനയിച്ചില്ല

  കൂടെ നിന്ന് അഭിനയിക്കുമ്പോള്‍ നമ്മള്‍ക്ക് തോന്നും ലാലേട്ടന്‍ ഇതിലൊന്നും അഭിനയിച്ചില്ലല്ലോ. ഇത് പക്ഷേ നമ്മുടെ മണ്ടത്തരം കൊണ്ട് തോന്നുന്നതാണ്. സ്‌ക്രീനില്‍ ആ സീനുകള്‍ ഉണ്ടാക്കുന്ന ഇംപാക്ട് എന്താണെന്ന് നേരിട്ട് അനുഭവിച്ചിട്ടുള്ളതാണ് ഞാന്‍. അതൊരു മാജിക്കാണ്. അദ്ദേഹത്തെ പോലെ ഒരു കലാകാരന്‍ നമുക്ക് പണ്ടും ഉണ്ടായിട്ടില്ല. ഇപ്പോഴും ഇല്ല, ഇനിയും ഉണ്ടാകുമോ എന്ന് സംശയമാണ്.

  മമ്മൂട്ടിയുടെ കൂടെ ഒരു പടം

  മമ്മൂട്ടിയുടെ കൂടെ ഒരു പടം

  പണ്ട് മമ്മൂട്ടിക്കൊപ്പം ഒരു പടം ചെയ്യാനുള്ള ഭാഗ്യമുണ്ടായിട്ടില്ല. ഇപ്പോഴും അങ്ങനെ ഒരു അവസരം വന്നിട്ടൊന്നും ഇല്ല. എല്ലാം ഒത്തുവരികയാണെങ്കില്‍ അഭിനയിക്കാന്‍ സന്തോഷമേയുള്ളൂ. ഏതൊരു ആര്‍ട്ടിസ്റ്റും ആഗ്രഹിക്കുന്ന കാര്യമാണല്ലോ മമ്മുക്കയെ പോലെ ഒരു മഹാനടന്റെ കൂടെ അഭിനയിക്കുക എന്നത്. - മമ്മൂട്ടിചിത്രത്തെപ്പറ്റി ചോദിച്ചാല്‍ മഞ്ജു വാര്യരുടെ മറുപടിയിങ്ങനെ.

   ഫിറ്റ്‌നസ് മെയിന്റെയിനിങ്

  ഫിറ്റ്‌നസ് മെയിന്റെയിനിങ്

  ഹെവി റൊട്ടീന്‍ ഒന്നുമില്ല. ഡാന്‍സ് ചെയ്യുന്നുണ്ട്. വല്ലപ്പോഴും ജിമ്മിലൊക്കെ പോകും. റെഗുലര്‍ ആയി വര്‍ക്കൗട്ടൊന്നും ചെയ്യാറില്ല. ഡാന്‍സ് എന്റെ ജീവിതത്തിന്റെ ഭാഗമായത് കൊണ്ട് അതങ്ങനെ നടന്നുപോകും. അല്ലാതെ പ്രത്യേകിച്ചൊന്നും ചെയ്യുന്നില്ല. ഫേവറിറ്റ് ഫുഡ് എന്നൊന്നും ഇല്ല. എന്ത് കിട്ടിയാലും കഴിക്കും. കേരള ഭക്ഷണം ഇഷ്ടമാണ്. അങ്ങനെ എന്ത് കിട്ടിയാലും കഴിക്കാം.

  വീഡിയോ വന്ന വഴി

  വീഡിയോ വന്ന വഴി

  ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യര്‍ സിനിമയിലേക്ക് തിരിച്ചുവന്നപ്പോള്‍ നല്‍കിയ ഒരു ഫേസ്ബുക്ക് ലൈവിലാണ് മഞ്ജു വാര്യര്‍ ഈ അഭിപ്രായമെല്ലാം പറഞ്ഞത് എന്നതാണ് ഏറെ രസകരം. രണ്ട് വര്‍ഷത്തിലധികം പഴക്കമുണ്ട് ഈ വീഡിയോയ്ക്ക്. ഇപ്പോള്‍ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ് ഈ വീഡിയോ.

  മഞ്ജു വാര്യരുടെ പ്രതികരണമോ

  മഞ്ജു വാര്യരുടെ പ്രതികരണമോ

  ദിലീപ്-കാവ്യ മാധവന്‍ വിവാഹത്തില്‍ മഞ്ജു വാര്യരുടെ ആദ്യത്തെ പ്രതികരണം എന്ന പേരിലാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദിലീപ് - കാവ്യ വിവാഹം നടന്നപ്പോള്‍ ദിലീപിന്റെ ആദ്യഭാര്യയായ മഞ്ജു വാര്യര്‍ എന്ത് പറയുന്നു എന്ന് ഏവരും ഉറ്റുനോക്കിയിരുന്നു. എന്നാല്‍ മഞ്ജു അന്നൊന്നും ഒന്നും പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല. അപ്പോഴാണ് ഇങ്ങനെ ഒരു വീഡിയോ പരക്കുന്നത്.

  ഒരക്ഷരം മിണ്ടാതെ മഞ്ജു

  ഒരക്ഷരം മിണ്ടാതെ മഞ്ജു

  എന്നാല്‍ ദിലീപിന്റെയും തന്റെയും വിവാഹ മോചനത്തിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്നോ അത് സംബന്ധിച്ച സത്യാവസ്ഥ എന്താണെന്നോ മഞ്ജു ഇത് വരെ എവിടെയും പറഞ്ഞിട്ടില്ല. ദിലീപിന്റെയും കാവ്യയുടെയും വിവാഹ ശേഷവും മഞ്ജു വാര്യര്‍ എവിടേയും ഇരുവരുടെയും പേരുകള്‍ പരാമര്‍ശിച്ചിട്ടില്ല. മഞ്ജു വാര്യര്‍ സിനിമാ തിരക്കുകളുമായി മുന്നോട്ട് പോകുമ്പോഴാണ് ഇങ്ങനെ ഒരു പ്രചാരണം സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

  English summary
  Manju Warrier Facebook post goes viral after 2 years, Why?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X