»   » മനക്കരുത്തോടെ മഞ്ജു; ദിലീപ് - കാവ്യ വിവാഹത്തിന് ശേഷം മഞ്ജുവിന്റെ ആദ്യത്തെ ഫേസ്ബുക്ക് പോസ്റ്റ്

മനക്കരുത്തോടെ മഞ്ജു; ദിലീപ് - കാവ്യ വിവാഹത്തിന് ശേഷം മഞ്ജുവിന്റെ ആദ്യത്തെ ഫേസ്ബുക്ക് പോസ്റ്റ്

By: Rohini
Subscribe to Filmibeat Malayalam

കാവ്യ മാധവനും ദിലീപും വിവാഹിതരായതു മുതല്‍ പലരും മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പേജില്‍ തന്നെയാണ്. വിവാഹത്തെ കുറിച്ച് മഞ്ജു എന്തെങ്കിലും അഭിപ്രായം പറഞ്ഞിട്ടുണ്ടോ എന്നറിയാന്‍ ഇടയ്ക്കിടെ പോയി പേജ് റീ ഫ്രഷ് ചെയ്തു നോക്കി. ഒന്നും കണ്ടില്ല.

മോഹന്‍ലാല്‍ മുതല്‍ ഭാവന വരെ; മഞ്ജുവുമായി ബന്ധമുള്ളവരാരും കാവ്യ - ദിലീപ് വിവാഹത്തിന് വന്നില്ല!!

ഒടുവില്‍ മണിക്കൂറുകള്‍ക്ക് മുന്‍പ് മഞ്ജുവിന്റെ ഫേസ്ബുക്ക് പേജില്‍ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. എന്നാല്‍ അത് ആരാധകരാരും പ്രതീക്ഷിച്ചത് പോലെ കാവ്യ മാധവന്‍ - ദിലീപ് വിവാഹത്തെ കുറിച്ചൊന്നുമല്ല.

ഫിഡല്‍ കാസ്‌ട്രോയെ കുറിച്ച്

വിപ്ലവ നായകന്‍ ഫിഡല്‍ കാസ്‌ട്രോയ്ക്ക് ആദരാഞ്ജലികള്‍ അറിയിച്ചുകൊണ്ടുള്ള പോസ്റ്റാണ്. ശ്കതമായ വാക്കുകളാണ് മഞ്ജു ഉപയോഗിച്ചിരിക്കുന്നത്

വാക്കിലെ ഉറപ്പ്

ഫിഡല്‍ കാസ്‌ട്രോയെ കുറിച്ചാണ് പറയുന്നത് എങ്കിലും, മഞ്ജുവിന്റെ വാക്കുകളില്‍ നിറഞ്ഞു നില്‍ക്കുന്നത് മനക്കരുത്താണ്. ശക്തരായ ശത്രുക്കളെ കാസ്‌ട്രോ ജയിച്ചത് മനക്കരുത്ത് കൊണ്ടാണെന്ന് മഞ്ജു പറയുമ്പോള്‍, അവിടെ ആരാധകര്‍ കാണുന്നത് മഞ്ജുവിന്റെ മനക്കരുത്താണ്.

കമന്റുകള്‍

ദിലീപ് - കാവ്യ മാധവന്‍ വിവാഹത്തെ പരമാര്‍ശിച്ചുകൊണ്ടാണ് പോസ്റ്റിന് കമന്റുകള്‍ വരുന്നതും. മഞ്ജുവിനെ പിന്തുണച്ചുകൊണ്ടുള്ള കമന്റുകള്‍ കുമിയുകയാണ്.

പോസ്റ്റ്

ഇതാണ് മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Manju Warrier facebook post about Fidel Castro
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam