»   » മഞ്ജു വാര്യരുടെ ആ സങ്കടം മാറി..മമ്മൂട്ടിക്കൊപ്പം ഒരുമിച്ചു.. ആദ്യമായി.. ചിത്രങ്ങള്‍ വൈറല്‍!

മഞ്ജു വാര്യരുടെ ആ സങ്കടം മാറി..മമ്മൂട്ടിക്കൊപ്പം ഒരുമിച്ചു.. ആദ്യമായി.. ചിത്രങ്ങള്‍ വൈറല്‍!

Posted By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച താരങ്ങളാണ് മഞ്ജു വാര്യരും മമ്മൂട്ടിയും. ഒട്ടുമിക്ക നായകന്‍മാര്‍ക്കൊപ്പവും വേഷമിടാനുള്ള ഭാഗ്യം മഞ്ജു വാര്യരെ തേടിയെത്തിയിരുന്നു. എന്നാല്‍ മെഗാസ്റ്റാറിനൊപ്പം ഒരുമിച്ച് അഭിനയിക്കാനുള്ള ഭാഗ്യം താരത്തിന് ലഭിച്ചിരുന്നില്ല. ഈ സങ്കടം മഞ്ജു വാര്യരെ അലട്ടിയിരുന്നു.

ഓടി വന്ന് പൊട്ടിക്കരഞ്ഞ് സെറ്റിയില്‍ വീഴണം.. കരച്ചിലോടെ തുടങ്ങിയ മഞ്ജു വാര്യര്‍!

ലാലങ്കിളിന്‍റെ ജിമ്മിക്കി കമ്മല്‍... വിനീതിനെ കൊന്നു കൊല വിളിച്ച് ആരാധകര്‍ .. അങ്കിളല്ല ഏട്ടന്‍!

വിനീത് ശ്രീനിവാസന് ലാലേട്ടനെ അങ്കിളെന്നു വിളിക്കാം.. വേദനിപ്പിച്ചെങ്കില്‍ മാപ്പ്!

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ മമ്മൂട്ടിയോടൊപ്പം ഒരുമിക്കാന്‍ മഞ്ജു വാര്യര്‍ക്ക് കഴിഞ്ഞു. ഇരുവരും ഒരുമിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഏറ്റവും വലിയ ഭാഗ്യം

അടുത്തിടെ നല്‍കിയ അഭിമുഖത്തിനിടയിലും മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനുള്ള കാത്തിരിപ്പിലാണ് താനെന്ന് മഞ്ജു വാര്യര്‍ വ്യക്തമാക്കിയിരുന്നു. ആ ഭാഗ്യം തേടിയെത്തുന്നതിനായുള്ള കാത്തിരിപ്പിലായിരുന്നു താരം.

പ്രതീക്ഷിക്കാതെ ലഭിച്ച സൗഭാഗ്യം

പ്രതീക്ഷിക്കാതെയാണ് പലപ്പോഴും ഭാഗ്യം കടന്നുവരാറുള്ളത്. മമ്മൂട്ടിക്കൊപ്പം വേദി പങ്കിടാനുള്ള അവസരത്തിനായി കാത്തിരുന്ന താരത്തിന് അപ്രതീക്ഷിതമായാണ് അവസരം ലഭിച്ചത്.

നവരാത്രി ആഘോഷങ്ങള്‍ക്കിടയില്‍

കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ നവരാത്രി ആഘോഷ പരിപാടികളുടെ ഭാഗമായാണ് മമ്മൂട്ടിയും മഞ്ജു വാര്യരും ഒരുമിച്ചെത്തിയത്. തെന്നിന്ത്യന്‍ താരങ്ങളായ കാര്‍ത്തി, വിക്രം പ്രഭു, പ്രഭു, നാഗാര്‍ജ്ജുന, കരീന കപൂര്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

ചിത്രങ്ങള്‍ വൈറലാവുന്നു

മഞ്ജു വാര്യരും മമ്മൂട്ടിയും മറ്റ് താരങ്ങളുമുള്ള ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞു. നീല കൂര്‍ത്തിയണിഞ്ഞാണ് മമ്മൂട്ടി പരിപാടിക്കെത്തിയത്. വെള്ള ചുരിദാറായിരുന്നു മഞ്ജുവിന്റെ വേഷം.

ഒരുമിച്ചുള്ള സിനിമയ്ക്കായി കാത്തിരിക്കുന്നു

മമ്മൂട്ടിയും മഞ്ജു വാര്യരും ഒരുമിച്ചെത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഇരുവരും ഇതുവരെ ഒരുമിച്ച് സിനിമ ചെയ്യാത്തതിന് പിന്നില്‍ പല കാരണങ്ങളുമുണ്ടെന്നാണ് പാപ്പരാസികള്‍ കണ്ടെത്തിയിട്ടുള്ളത്.

സന്തോഷം പങ്കുവെച്ച് മഞ്ജു വാര്യര്‍

കല്യാണ്‍ ജ്വല്ലറിയുമായി ബന്ധപ്പെട്ട ഏത് ചടങ്ങില്‍ പങ്കെടുക്കുകയാണെങ്കിലും സ്വന്തം കുടംുബത്തിലെപ്പോലെ തോന്നുമെന്ന് മഞ്ജു വാര്യര്‍ കുറിച്ചിട്ടുണ്ട്. . നവരാത്രി ആഘോഷങ്ങല്‍ക്കിടയിലെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

English summary
Manju Warrier Facebook post about Navarathri celebration.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam