»   » മഞ്ജു തകരണം, ശത്രുക്കള്‍ സിനിമയില്‍ തന്നെ, തക്കം പാര്‍ത്തിരിക്കുന്നവരില്‍ ദിലീപില്ല!!!

മഞ്ജു തകരണം, ശത്രുക്കള്‍ സിനിമയില്‍ തന്നെ, തക്കം പാര്‍ത്തിരിക്കുന്നവരില്‍ ദിലീപില്ല!!!

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളികള്‍ വളരെ ആഘോഷപൂര്‍വ്വമാണ് മഞ്ജു വാര്യരെ സിനിമാ ലോകത്തേക്ക് തിരിച്ചുവളിച്ചത്. പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ തിരിച്ചെത്തി മഞ്ജു ആ വിശ്വാസം തന്റെ സിനിമകളിലൂടെ നിലനിര്‍ത്തി.

ഭാനുമതിയെയും ഭദ്രയെയും പോലെ സുജാത.. മഞ്ജുവിന്റെ ഈ ഫോട്ടോ കണ്ടിട്ട് എന്ത് തോന്നുന്നു ?

ദിലീപിനെയും മകളെയും ഉപേക്ഷിച്ച് സിനിമയിലേക്ക് വന്നപ്പോള്‍ തന്നെ ഒരു ചെറിയ വിഭാഗം ആള്‍ക്കാര്‍ മഞ്ജുവിനെ വിമര്‍ശിച്ചിരുന്നു. പക്ഷെ അത് ശത്രുതയായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ മഞ്ജുവിന് സിനിമയിലും പുറത്തും ശത്രുക്കള്‍ കൂടുകയാണ്. അവരാണ് നടിയുടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിയ്ക്കുന്നത്. ആ ശത്രു ദിലീപല്ല !!

മഞ്ജുവിന്റെ മടങ്ങി വരവ്

മഞ്ജു വാര്യര്‍ സിനിമയിലേക്ക് മടങ്ങി വരണം എന്ന് മലയാളികള്‍ ഒരുപാട് ആഗ്രഹിച്ചതാണ്. എന്നാല്‍ തിരിച്ചുവരുന്നുണ്ടെങ്കില്‍, അപ്പുറം വിവാഹ മോചനം സംഭവിയ്ക്കും എന്നും പലര്‍ക്കും അറിയാമായിരുന്നു. മഞ്ജുവിനെ ദിലീപ് അഭിനയിക്കാന്‍ വിടില്ല എന്ന് തറപ്പിച്ച് പറഞ്ഞതോടെ, നടിയെ പിന്തുണച്ച് പലരും രംഗത്തെത്തി. ഒരാളുടെ കഴിവ് അടുച്ചുവയ്ക്കാന്‍ ആര്‍ക്കും അധികാരമില്ല എന്നായിരുന്നു അന്ന് മഞ്ജുവിനെ പിന്തുണച്ചവര്‍ പറഞ്ഞത്.

എതിര്‍ത്തവര്‍

എന്നാല്‍ ദിലീപിനെ പിന്തുണയ്ക്കുന്നവരും ഒരുപാടുണ്ടായിരുന്നു. സ്വന്തം ഭാര്യ മറ്റൊരാള്‍ക്കൊപ്പം കെട്ടിപ്പിടിച്ച് അഭിനയിക്കുന്നത് ഒറു പുരുഷനും സഹിക്കാന്‍ കഴിയില്ല എന്ന് ദിലീപിനെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞു. അഭിനയ മോഹത്തിന് വേണ്ടി കുടുംബം ഉപേക്ഷിക്കുന്നതിന് മഞ്ജുവിനെ വിമര്‍ശിക്കുകയും ചെയ്തു.

മകളെ ഉപേക്ഷിച്ചോ

വിവാഹ മോചനം സംഭവിച്ചപ്പോള്‍ ദിലീപ് പക്ഷത്തും മഞ്ജു വാര്യര്‍ പക്ഷത്തും ആളുകളുണ്ടായിരുന്നു. പ്രായപൂര്‍ത്തിയായ മകളെ അച്ഛന്റെ അടുത്ത് ഉപേക്ഷിച്ച് സിനിമാ മോഹവുമായി എത്തിയ മഞ്ജു എന്ന അമ്മയെ കേരളത്തിലെ അമ്മമാര്‍ വിമര്‍ശിച്ചു. എന്നാല്‍ തന്റെ മകള്‍ക്കും അവളുടെ അച്ഛനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അറിയാവുന്നത് കൊണ്ടും മകളുടെ ഇഷ്ടങ്ങള്‍ക്കാണ് പ്രധാന്യം എന്നുള്ളത് കൊണ്ടുമാണ് മകളെ അച്ഛന് വിട്ടുകൊടുത്തത് എന്ന് മഞ്ജു പറഞ്ഞതോടെ ആ വിമര്‍ശനം അവസാനിച്ചു.

മഞ്ജുവിനെ ഇഷ്ടപ്പെട്ടവര്‍

സിനിമാഭിനയത്തിനൊപ്പം നൃത്തത്തിനും സാമൂഹ്യ സേവനങ്ങള്‍ക്കും മഞ്ജു സമയം കണ്ടെത്തുന്നത് നടിയെ കൂടുതല്‍ ജനങ്ങളിലേക്ക് അടുപ്പിച്ചു. രാഷ്ട്രീയം നോക്കാതെ മഞ്ജു പലര്‍ക്കും ഒരു കൈ സഹായമായി നേരിട്ട് പ്രത്യക്ഷപ്പെട്ടു. വീട് നിര്‍മിച്ചുകൊടുക്കലും വിദ്യാഭ്യാസ, ആശുപത്രി ചെലവുകള്‍ നിര്‍വ്വഹിച്ചു നടി ജനപ്രീതി വര്‍ദ്ധിപ്പിച്ചു.

കാവ്യ - ദിലീപ് വിവാഹത്തിന് ശേഷം

ഈ സാഹചര്യത്തിലാണ് കാവ്യ മാധവന്റെയും ദിലീപിന്റെയും വിവാഹം കഴിയുന്നത്. അതോടെ ഭൂരിഭാഗം ആള്‍ക്കാരും മഞ്ജുവിനൊപ്പം നിന്നു. ദിലീപിനെ ഉപേക്ഷിച്ച് സിനിമയില്‍ വന്നത് നന്നായി എന്ന് പറഞ്ഞ ജനം മഞ്ജു എടുക്കുന്ന എല്ലാ തീരുമാനത്തെയും പിന്തുണച്ചു.

ഇപ്പോള്‍ ശത്രുക്കള്‍

എന്നാല്‍ ഇപ്പോള്‍ മഞ്ജുവിന് സിനിമയില്‍ ശത്രുക്കള്‍ കൂടുകയാണ്. അതിന് കാരണം ദിലീപല്ല. കളക്ടീവ് വുമണ്‍ എന്ന സ്ത്രീ സംഘടന സിനിമയ്ക്ക് അകത്ത് രൂപീകരിച്ചതാണ്. റിമ കല്ലിങ്കലും, അഞ്ജലി മേനോനുമൊക്കെ സംഘടനയുടെ ഭാഗമാണെങ്കിലും ശത്രുകളുടെ കൈയ്യും കണ്ണും നീളുന്നത് മഞ്ജുവിലേക്കാണ്. താരസംഘടനയായ അമ്മ കളക്ടീവ് വുമണണിന് എതിരെയാണ്.

പലതും കൂട്ടിക്കുഴയ്ക്കുന്നു

വിവിധ രാഷ്ട്രീയ കക്ഷികളുടെ പരിപാടിയില്‍ പങ്കെടുക്കുന്ന മഞ്ജു വാര്യരുടെ നിലപാടുകളെ ഏറെ സംശയത്തോടെയാണ് സിനിമാ രംഗത്തെയും രാഷ്ട്രീയത്തിലേയും പ്രമുഖര്‍ നോക്കിക്കാണുന്നത്. ദിലീപുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയതും തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളുമാണ് ഇപ്പോഴത്തെ വനിതാ സംഘടനയ്ക്ക് കാരണമായതെന്ന തരത്തിലുള്ള വിലയിരുത്തലുകളുമുണ്ട്.

അമ്മയില്‍ നിന്ന് പുറത്താകുമോ

അമ്മയെ ധിക്കരിച്ച് സംഘടനയുമായി മുന്നോട്ടു പോകാനാണ് തീരുമാനമെങ്കില്‍ മഞ്ജു വാര്യര്‍ അടക്കമുള്ള അഭിനേത്രിമാര്‍ ശ്രമിക്കുന്നതെങ്കില്‍ അവര്‍ക്ക് പിന്നെ അമ്മയില്‍ സ്ഥാനമുണ്ടാവില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. പുതിയ സംഘടനയുമായി അഭിനേത്രികള്‍ മുന്നോട്ട് വന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. മാധ്യമങ്ങള്‍ നല്‍കിയതില്‍ കൂടുതല്‍ കാര്യങ്ങളൊന്നും തനിക്കറിയില്ലെന്നാണ അമ്മയില്‍ അംഗത്വമുള്ള പ്രമുഖ നടന്‍ വ്യക്തമാക്കിയിട്ടുള്ളത്.

മഞ്ജുവിന് വിലക്കോ

ഇക്കാരണത്താല്‍ മഞ്ജുവിനെ പല സിനിമകളില്‍ നിന്നും വിലക്കിയതായ വാര്‍ത്തകളും പുറത്ത് വന്നിരുന്നു. നിര്‍മ്മാതാവിന്റെ നിര്‍ബന്ധപ്രകാരമാണ് യുവസംവിധായകന്‍ നായികയെ മാറ്റാന്‍ തീരുമാനിച്ചത്. നായികാസ്ഥാനത്തു മറ്റാരു വന്നാലും മഞ്ജു വാര്യര്‍ വേണ്ടെന്ന തരത്തിലുള്ള നിലപാടാണ് നിര്‍മ്മാതാവ് സ്വീകരിച്ചത്രെ

വധഭീഷണി ഉണ്ടായോ

ഇതിന്റെ ഭാഗമായി ഒത്തിരി വ്യാജ വാര്‍ത്തകളും മഞ്ജുവിന്റെ പേരില്‍ പുറത്ത് വരുന്നു. ചെങ്കല്‍ച്ചൂളയിലെ ഷൂട്ടിങ്ങിനിടയില്‍ നടി മഞ്ജു വാര്യര്‍ക്ക് നേരെ വധഭീഷണി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ വാസ്തവ വിരുദ്ധമായ കാര്യമാണ് പ്രചരിക്കുന്നതെന്ന് മഞ്ജു വാര്യര്‍ വ്യക്തമാക്കി.

വിവാഹ വാര്‍ത്ത

ഇപ്പോള്‍ പ്രചരിച്ച വിവാഹ വാര്‍ത്തയും ഈ ശത്രുത.യുടെ പേരിലാണെന്നാണ് കേള്‍ക്കുന്നത്. മുംബൈയില്‍ ഒരു വ്യവസായിയുമായ മഞ്ജുവിന്റെ വിവാഹം ഉറപ്പിച്ചു എന്നായിരുന്നു വാര്‍ത്തകള്‍. മഞ്ജുവിന് ജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യത കുറയ്ക്കുകയാണ് ഇത്തരം വാര്‍ത്തകളിലൂടെ ഉദ്ദേശിക്കുന്നത്.

English summary
Manju Warrier getting more enemies in industry

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam