മമ്മൂട്ടിയുടെ നായികയായി മഞ്ജു വാര്യരോ? വീണ്ടും മോഹന്‍ലാല്‍, മമ്മൂട്ടി താരപോരാട്ടം!
മമ്മൂട്ടി നായകനായി എത്തി മലയാളത്തിലെ ഏറ്റവും മികച്ച കുറ്റാമ്പേഷക കഥകളാണ് സിബിഐ സീരിസില്‍ പിറന്നിട്ടുള്ളത്. ഇതിനകം നാല് സിനിമകളാണ് ഇതേ ഗണത്തില്‍ നിര്‍മ്മിച്ചിട്ടുള്ളത്. അടുത്തിടെ അഞ്ചാം ഭാഗവും വരുന്നുണ്ടെന്ന കാര്യം അണിയറ പ്രവര്‍ത്തകര്‍ പുറത്ത് അറിയിച്ചു. മമ്മൂട്ടി തന്നെയാണ് ഇത്തവണയും കേന്ദ്രപകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
മറ്റ് തരാങ്ങള്‍ ആരെക്കെയാണെന്ന കാര്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇല്ലെങ്കിലും ഉപ്പോള്‍ ചില വാര്‍ത്തകള്‍ കൂടി വന്നിരിക്കുകയാണ്. ആദ്യ ഭാഗങ്ങള്‍ ഒരുക്കിയ എസ് എന്‍ സ്വാമി തന്നെയാണ് അഞ്ചാം ഭാഗത്തിനും കഥ ഒരുക്കുന്നത്. കെ മധു തന്നെയാണ് സംവിധാനം. എന്നാല്‍ ചിത്രത്തിലെ നായികാണ് വേറിട്ട് നില്‍ക്കുന്നത്.

മലയാള സിനിമയുടെ ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ സിബിഐ സീരിസില്‍ നായികയായി എത്തുമെന്നാണ് അറിയുന്നത്. അടുത്തിടെ കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതകം ആണ് സിനിമയ്ക്ക് ആസ്പദമാവുന്നെതന്നും സൂചനയുണ്ട്. അങ്ങനെ എങ്കില്‍ ജോളി എന്ന കഥാപാത്രത്തെ ആയിരിക്കും മഞ്ജു അവതരിപ്പിക്കുന്നത്.
അതേ സമയം ഔദ്യോഗികമായി ഈ കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും വന്നിട്ടില്ല. വാര്‍ത്ത സത്യമാണെങ്കില്‍ മഞ്ജു വാര്യരും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ടാവും. മെഗാസ്റ്റാറിനൊപ്പം അഭിനയിക്കാന്‍ ഇതുവരെ അവസരം ലഭിക്കാത്തതിലെ നിരാശ പലപ്പോഴും മഞ്ജു വാര്യര്‍ തുറന്ന് പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications











