കാവ്യയുടെയും ദിലീപിന്റെയും സന്തോഷത്തില്‍ മഞ്ജു വാര്യരും? മീനാക്ഷിയുടെ അനിയത്തിക്ക് ആശംസ?

മിമിക്രി വേദിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയതാണ് ദിലീപ്. കുട്ടികളും കുടുംബ പ്രേക്ഷകരുമാണ് താരത്തിന് മികച്ച പിന്തുണ നല്‍കുന്നത്. സിനിമയില്‍ കയറിപ്പറ്റുന്നതിനായി താരം നടത്തിയ ശ്രമങ്ങളെക്കുറിച്ചൊക്കെ പ്രേക്ഷകര്‍ക്ക് കൃത്യമായി അറിയാവുന്നതാണ്. കമലിന്റെ സെറ്റില്‍ അസോസിയേറ്റായി നടന്നിരുന്ന കാലത്ത് ദിലീപിനെ കണ്ടുമുട്ടിയതിനെക്കുറിച്ചും പിന്നീടവന്‍ തന്റെ ആത്മ സുഹൃത്തായി മാറിയതിനെക്കുറിച്ചുമൊക്കെ ലാല്‍ ജോസ് ഇടയ്ക്ക് വാചാലനായിരുന്നു. ദിലീപിന്റെ കരിയറില്‍ എക്കാലത്തെയും മികച്ച നിരവധി സിനിമകള്‍ സമ്മാനിച്ചിട്ടുള്ള സംവിധായകരിലൊരാള്‍ കൂടിയാണ് അദ്ദേഹം. കാവ്യ മാധവനെന്ന നായികയെ മലയാളിക്ക് പരിചയപ്പെടുത്തുമ്പോള്‍ നായകനായെത്തിയത് ദിലീപായിരുന്നു.

ആദ്യ സിനിമ മുതല്‍ത്തുടങ്ങിയ ബന്ധമാണ് ഇവരുടേത്. മുന്‍ഭാര്യയ്‌ക്കൊപ്പം കഴിയുന്നതിനിടയിലും ദിലീപ് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. പ്രണയിച്ച് വിവാഹിതരായതാണെങ്കിലും അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നാണ് ദിലീപും മഞ്ജു വാര്യരും വേര്‍പിരിഞ്ഞത്. പതിവില്‍ നിന്നും വ്യത്യസ്തമായി അന്യോന്യം പഴി ചാരാതെയായിരുന്നു ഇവര്‍ വഴിപിരിഞ്ഞത്. അച്ഛനൊപ്പം പോവാനാണ് താല്‍പര്യമെന്ന് മകള്‍ പറഞ്ഞപ്പോള്‍ സമ്മതം മൂളുകയായിരുന്നു മഞ്ജു വാര്യര്‍. മകള്‍ക്ക് വേണ്ടിയാണ് താന്‍ വീണ്ടും വിവാഹിതനാവുന്നതെന്നും അവള്‍ക്കും കൂടി അറിയാവുന്ന ആളെയാണ് വിവാഹം ചെയ്യുന്നതെന്നായിരുന്നു അന്ന് ദിലീപ് പറഞ്ഞത്. കാവ്യ മാധവനൊപ്പമുള്ള ജീവിതം സുഖകരമായി മുന്നേറുന്നതിനിടയിലാണ് ഇവര്‍ക്കിടയിലേക്ക് കുഞ്ഞതിഥി എത്തിയത്. മീനാക്ഷിക്ക് കുഞ്ഞനിയത്തി എത്തിയ സന്തോഷ വാര്‍ത്ത സ്ഥിരീകരിച്ച് ദിലീപ് എത്തിയിരുന്നു. ഇതിന് പിന്നാലെയായാണ് താരകുടുംബത്തെ മഞ്ജു വാര്യര്‍ ആശംസിച്ചുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. യൂട്യൂബ് ചാനലുകളിലൂടെയാണ് ഇക്കാര്യം പ്രചരിക്കുന്നത്.

കാത്തിരിപ്പിനൊടുവില്‍ അതിഥിയെത്തി

കാത്തിരിപ്പിനൊടുവില്‍ അതിഥിയെത്തി

കാവ്യ മാധവന്‍ ഗര്‍ഭിണിയാണെന്ന തരത്തിലുള്ള വാര്‍ത്ത നേരത്തെ തന്നെ പ്രചരിച്ചിരുന്നു. മകള്‍ ഗര്‍ഭിണിയാണെന്നും ആലുവയിലെ വീട്ടില്‍ സുഖമായി കഴിയുകയാണെന്നും വ്യക്തമാക്കി താരപിതാവ് രംഗത്തെത്തിയതോടെയാണ് ആരാധകര്‍ സന്തോഷിച്ചത്. നേരത്തെ നിരവധി തവണ ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ നടന്നിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് കുഞ്ഞതിഥി എത്തിയിരിക്കുകയാണ് ഇപ്പോള്‍. തങ്ങള്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചുവെന്ന സന്തോഷം പങ്കുവെച്ച് ദിലീപ് എത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരം വിശേഷം പങ്കുവെച്ചത്.

മീനാക്ഷിയുടെ അനുജത്തി

മീനാക്ഷിയുടെ അനുജത്തി

മാതാപിതാക്കള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചപ്പോള്‍ അച്ഛനൊപ്പം നില്‍ക്കാനായിരുന്നു മീനാക്ഷിയുടെ തീരുമാനം. മകളെക്കുറിച്ച് ദിലീപും വാചാലനാവാറുണ്ടായിരുന്നു. ഡബ്‌സ്മാഷിലൂടെയും ഗിറ്റാര്‍ വായനയിലൂടെയുമൊക്കെയായി ഈ താരപുത്രി ആരാധകരെ ഞെട്ടിച്ചിരുന്നു. മീനൂട്ടിക്ക് വേണ്ടിയാണ് വീണ്ടും വിവാഹിതനാവുന്നതെന്നും അവളാണ് ഇക്കാര്യത്തെക്കുറിച്ച് തന്നോടാവശ്യപ്പെട്ടതെന്നും താരം പറഞ്ഞിരുന്നു. തനിക്ക് കൂട്ടായി കുഞ്ഞനുജത്തിയെത്തിയതിന്റെ ത്രില്ലിലാണ് ഈ താരപുത്രി. എന്നാല്‍ ഈ ആഘോഷത്തില്‍ പങ്കുചേരാന്‍ താരപുത്രിക്ക് കഴിയുന്നില്ല. പഠനവുമായി ബന്ധപ്പെട്ട് ചെന്നൈയിലാണ് മീനാക്ഷി.

സന്തോഷത്തോടെ താരകുടുംബം

സന്തോഷത്തോടെ താരകുടുംബം

കാലങ്ങള്‍ക്ക് ശേഷം പത്മസരോവരത്തിലെ അംഗങ്ങള്‍ സന്തോഷത്തിലാണ് ഇപ്പോള്‍. സിനിമാജീവിതത്തില്‍ നേട്ടങ്ങളുമായി മുന്നേറുന്നതിനിടയിലാണ് അപ്രതീക്ഷിതമായി വലിയൊരു പ്രതിസന്ധി ദിലീപിനെ തേടിയെത്തിയത്. സിനിമാരംഗങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള കാര്യങ്ങളായിരുന്നു താരത്തിന്റെ ജീവിതത്തില്‍. സിനിമാലോകത്തുനിന്നും താരത്തിനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഒരുവിഭാഗം താരത്തിനായി വാദിക്കുമ്പോള്‍ മറുവിഭാഗം കടുത്ത എതിര്‍പ്പായിരുന്നു പ്രകടിപ്പിച്ചത്.

പിറന്നാള്‍ ആഘോഷത്തിന് പിന്നാലെ

പിറന്നാള്‍ ആഘോഷത്തിന് പിന്നാലെ

അടുത്തിടെയായിരുന്നു കാവ്യ മാധവന്റെ പിറന്നാളും ബേബി ഷവറും ഒരുമിച്ച് ആഘോഷിച്ചത്. ആഘോഷത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അമ്മയാവാന്‍ പോവുന്നതിന്റെ സന്തോഷത്തിലായിരുന്നു താരപത്‌നി. വിവാഹ ശേഷം സിനിമയില്‍ നിന്നും പൂര്‍ണ്ണമായി അകന്ന താരം വീട്ടുകാര്യങ്ങളുമായി ഒതുങ്ങിക്കഴിയാനാണ് താല്‍പര്യപ്പെട്ടത്. ഇടയ്ക്ക് അമേരിക്കന്‍ ഷോയില്‍ ദിലീപിനൊപ്പം താരം ചുവട് വെച്ചിരുന്നു.

വരാനിരിക്കുന്ന ആഘോഷങ്ങള്‍

വരാനിരിക്കുന്ന ആഘോഷങ്ങള്‍

പത്മസരോവരത്തില്‍ ഇനി വരാനിരിക്കുന്നത് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും നാളുകളാണെന്നാണ് ആരാധകര്‍ പറയുന്നത്. കാവ്യ മാധവന്റെ പിറന്നാളിന് പിന്നാലെ കുഞ്ഞതിഥിയെത്തി. അധികം വൈകാതെ തന്നെ ദിലീപിന്റെ പിറന്നാളുമെത്തും. പതിവില്‍ നിന്നും വ്യത്യസ്തമായി ഇനിയങ്ങോട്ടുള്ള ആഘോഷങ്ങളെല്ലാം ഗംഭീരമായി ആഘോഷിക്കാനുള്ള പ്ലാനിലാണ് കുടുംബാംഗങ്ങള്‍.

മീനാക്ഷിയുടെ മെഡിക്കല്‍ പഠനം

മീനാക്ഷിയുടെ മെഡിക്കല്‍ പഠനം

അച്ഛനും അമ്മയ്ക്കും പിന്നാലെ മീനാക്ഷി സിനിമയിലേക്കെത്തുമോയെന്ന സംശയത്തിലായിരുന്നു ആരാധകര്‍. താരപുത്രിയുടെ ഡബ്‌സ്മാഷ് വീഡിയോ വൈറലായതോടെയാണ് ഈ സംശയം വര്‍ധിപ്പിച്ചത്. എന്നാല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് എഴുതിയിട്ടുണ്ടെന്നും ഡോക്ടറാവാണ് തന്റെ ആഗ്രഹമെന്നും ഈ താരപുത്രി വ്യക്തമാക്കുകയായിരുന്നു. സിനിമയിലെ നിലനില്‍പ്പിനെക്കുറിച്ചും പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ദിലീപ് വ്യക്തമാക്കിയിരുന്നു.

 പ്രതിസന്ധി ഘട്ടത്തിലെ പിന്തുണ

പ്രതിസന്ധി ഘട്ടത്തിലെ പിന്തുണ

പതിവിന് വിപരീതമായി കടുത്ത അഗ്നി പരീക്ഷണത്തിലൂടെയായിരുന്നു ദിലീപ് കടന്നുപോയത്. പ്രതിസന്ധി ഘട്ടത്തില്‍ കുടുംബാംഗങ്ങളെ ആസ്വസിപ്പിച്ച് കാവ്യ മാധവനും താരത്തിനൊപ്പമുണ്ടായിരുന്നു. അനാവശ്യമായ വികാര പ്രകടനങ്ങളൊന്നുമില്ലാതെ സംയമനത്തോടെയായിരുന്നു മീനാക്ഷിയും പെരുമാറിയത്. പാപ്പരാസികള്‍ വിടാതെ പിന്തുടരുന്ന താരകുടുബം കൂടിയാണ് ഇവരുടേത്.

അമ്മയില്‍ നിന്നും പുറത്ത്

അമ്മയില്‍ നിന്നും പുറത്ത്

തന്നെച്ചൊല്ലിയുള്ള വിവാദങ്ങള്‍ അരങ്ങുതകര്‍ക്കുന്നതിനിടയിലാണ് ദിലീപ് താനിനി ഒരു സംഘടനയിലേക്കുമില്ലെന്ന് വ്യക്തമാക്കിയത്. താരസംഘടനയായ എഎംഎംഎയ്ക്ക് രേഖാമൂലം കത്തും നല്‍കിയിരുന്നു. മോഹന്‍ലാല്‍ പ്രസിഡന്റായി സ്ഥാനമേറ്റെടുത്തതിന് പിന്നാലെയായാണ് താരത്തെ തിരികെ സംഘടനയിലേക്ക് പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ശക്തമായതോടെയാണ് മോഹന്‍ലാല്‍ താരത്തോട് രാജി സമര്‍പ്പിക്കാനാവശ്യപ്പെട്ടത്.

മഞ്ജു വാര്യരുടെ പ്രതികരണം

മഞ്ജു വാര്യരുടെ പ്രതികരണം

കുടുംബത്തിലെത്തിയ കുഞ്ഞതിഥിക്കും കാവ്യ മാധവനും ആശംസ നേര്‍ന്ന് മഞ്ജു വാര്യര്‍ രംഗത്തെത്തിയിരുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. കാവ്യയ്ക്കും കുഞ്ഞിനും എല്ലാവിധ നന്മകളും നേരുന്നുവെന്ന് താരം പ്രതികരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കാവ്യ പ്രസവിച്ചുവെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകര്‍ തിരക്കിയത് മഞ്ജു വാര്യരുടെ പ്രതികരണം അറിയാനായിട്ടായിരുന്നു.

ആശംസ അറിയിച്ചുവത്രേ

ആശംസ അറിയിച്ചുവത്രേ

കാവ്യയ്ക്കും കുഞ്ഞിനും താരം ആശംസ അറിയിച്ചുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. വിവാദമായ പല കാര്യങ്ങള്‍ അരങ്ങേറിയപ്പോഴം താരം മൗനം വെടിഞ്ഞിരുന്നില്ല. ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോഴെല്ലാം താരം മൗനത്തിലായിരുന്നു. അതിനാല്‍ത്തന്നെ ഇപ്പോള്‍ പ്രതികരിച്ചുെവന്ന കാര്യത്തില്‍ എത്ര മാത്രം വിശ്വാസ്യതയുണ്ടെന്നുള്ളത് വലിയൊരു ചോദ്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X