»   » ദിലീപ് കാവ്യ വിവാഹം കലക്കാന്‍ മോഹന്‍ലാല്‍ ശ്രമിച്ചു? വിവാഹം മഞ്ജു നേരത്തേ അറിഞ്ഞതായി റിപ്പോര്‍ട്ട്

ദിലീപ് കാവ്യ വിവാഹം കലക്കാന്‍ മോഹന്‍ലാല്‍ ശ്രമിച്ചു? വിവാഹം മഞ്ജു നേരത്തേ അറിഞ്ഞതായി റിപ്പോര്‍ട്ട്

Posted By: Pratheeksha
Subscribe to Filmibeat Malayalam

ദിലീപ് കാവ്യ വിവാഹം കഴിഞ്ഞിട്ട് ഒരു മാസത്തോളമാവാറായെങ്കിലും  വിവാദങ്ങള്‍ ഇനിയും തീരുന്നില്ല. മോഹന്‍ലാല്‍ അടക്കമുള്ള താരനിര വിവാഹത്തില്‍ പങ്കെടുത്തിരുന്നില്‍  പുതിയ വെളിപ്പെടുത്തലുകളുമായി എത്തിയിരിക്കുകയാണ് സിനിമാ മംഗളത്തിലെ കോളത്തില്‍ പല്ലിശ്ശേരി.

പല നിര്‍ണ്ണായക വിവരങ്ങളാണ് പല്ലിശ്ശേരി പങ്കുവയ്ക്കുന്നത്. പല താരങ്ങളും വിവാഹത്തിനെത്താതിരുന്നതിനു കാരണം ലാല്‍ -ദിലീപ് കോള്‍ഡ് വാറാണെന്നു തന്നെയാണ് സൂചന. മഞ്ജു വാര്യര്‍ വിവാഹ വിവരം നേരത്തേ അറിഞ്ഞിരുന്നതായും പറയുന്നു. നേരത്തെ കാവ്യാ മാധവനുമായുളള പ്രണയത്തെ തുടര്‍ന്ന് ദിലീപ് വിവാഹ മോചനത്തിനൊരുങ്ങുന്നു എന്ന വാര്‍ത്ത വന്നതും പല്ലിശ്ശേരിയുടെ കോളത്തിലായിരുന്നു

മഞ്ജു രണ്ടു ദിവസം മുന്‍പേ അറിഞ്ഞു

ദിലീപും കാവ്യയും തമ്മിലുളള വിവാഹകാര്യം മഞ്ജു രണ്ടു ദിവസം മുന്‍പ് അറിഞ്ഞിരുന്നതായാണ് പല്ലിശ്ശേരിയുടെ ലേഖനത്തില്‍ പറയുന്നത്. മാത്രമല്ല തന്റെ അടുത്ത സുഹൃത്തുക്കളോട് വിവാഹത്തില്‍ പങ്കെടുക്കരുതെന്നു മഞ്ജു വിലക്കിയതായും പറയുന്നു.

മോഹന്‍ലാലും സുരേഷ് ഗോപിയും എത്തിയിരുന്നില്ല

ദിലീപ് കാവ്യ വിവാഹത്തിന് സുരേഷ് ഗോപി ,ഇന്നസെന്റ് ,ഗണേശ് കുമാര്‍ തുടങ്ങിയ മുന്‍ നിര താരങ്ങള്‍ എത്താതിരുന്നത് വാര്‍ത്തയായിരുന്നു. എന്നാല്‍ സുരേഷ് ഗോപിയടക്കമുള്ളതാരങ്ങള്‍ എത്താതിരുന്നത് മോഹന്‍ലാലിന്റെ ഇടപെടല്‍മൂലമാണെന്നാണ് വെളിപ്പെടുത്തല്‍ .വിവാഹത്തില്‍ പങ്കെടുക്കുന്നില്‍ നിന്ന് ലാല്‍ ഇവരെ വിലക്കുകയായിരുന്നെന്നും പറയുന്നു

ലാലിനു പണികൊടുക്കാന്‍ ദിലീപ് ഫാന്‍സ്

താരങ്ങളുടെ വിവാഹപൊലിമ കുറച്ച മോഹന്‍ലാലിന് പണികൊടുക്കാനുളള തയ്യാറെടുപ്പിലാണ് ദിലീപ് ഫാന്‍സെന്നാണറിയുന്നത്. ലാല്‍ ചിത്രത്തെ കൂവി തോല്‍പ്പിക്കാനുളള തയ്യാറെടുപ്പിലാണത്രേ അവര്‍. ഇതിനെ തടയാന്‍ ലാല്‍ ഫാന്‍സും ഒരുങ്ങിക്കഴിഞ്ഞു.

പ്രതീക്ഷിച്ചവരൊന്നു വിവാഹത്തിനെത്തിയില്ല

അമ്മ സംഘടനയില്‍ നിന്നു കിട്ടിയ ഒരു രഹസ്യ സര്‍ക്കുലറാണ് ഇന്നസെന്റുള്‍പ്പെടെയുള്ള താര നിര വിവാഹത്തില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ദിലീപിന്റെ സ്വത്തുക്കളില്‍ മഞ്ജു അവകാശമുന്നയിക്കും

കാവ്യയുമായുളള വിവാഹം നടന്നതോടെ ദിലീപിന്റെ സ്വത്തുക്കളില്‍ മഞ്ജു അവകാശമുന്നയിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സുപ്രീം കോടതി വക്കീലിന്റെ ഭാഗത്തു നിന്ന് മഞ്ജുവിന് ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

കാവ്യയുടെ വിവാഹ ദിവസം ദിലീപ് മദ്യപിച്ചു

കാവ്യയുടെ കല്യാണദിവസം ദിലീപ് ബോധം മറയും വരെ മദ്യപിച്ചുവെന്നും എന്റെ കൂട്ടില്‍ നിന്നും എന്റെ വളര്‍ത്തുകിളി പറന്നുപോയി എന്നു ദിലീപ് അടുപ്പമുളളവരോട് പറഞ്ഞതായും ലേഖനത്തില്‍ പറയുന്നു

English summary
manju warrier knows about dileep kavya marriage two days before

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam