»   » രണ്ടാം വരവില്‍ മഞ്ജുവിനെ കൈവിടാതെ മോഹന്‍ലാല്‍!!! മഞ്ജുവിന് ഇനി നല്ലകാലം!!! ദിലീപിനോ???

രണ്ടാം വരവില്‍ മഞ്ജുവിനെ കൈവിടാതെ മോഹന്‍ലാല്‍!!! മഞ്ജുവിന് ഇനി നല്ലകാലം!!! ദിലീപിനോ???

Posted By: Karthi
Subscribe to Filmibeat Malayalam

മലായള സിനിമ പ്രേക്ഷകര്‍ക്കെ എന്നും ഏറെ പ്രിയപ്പെട്ട താര ദമ്പതികളായിരുന്നു ദിലീപും മഞ്ജുവാര്യരും. വിവാഹ ശേഷം മഞ്ജുവാര്യര്‍ അഭിനയ ലോകത്തേക്ക് തിരിച്ച് വരണമെന്ന് ആശിച്ചവര്‍ കുറവല്ല. പ്രേക്ഷകരുടെ ആഗ്രഹം പോലെ മഞ്ജു മലയാള സിനിമയിലേക്ക് തിരിച്ചെത്തിയെങ്കിലും ദിലീപുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷമായിരുന്നു. 

മഞ്ജുവിന്റെ രണ്ടാം വരവ് ഏറെ സങ്കര്‍ഷഭരിതമായിരുന്നു. ദിലീപും മഞ്ജുവും ദിലീപും തമ്മില്‍ തുറന്ന പോര് തുടങ്ങി എന്നുവരെ വാര്‍ത്തകള്‍ പ്രചരിച്ചു. മലയാള സിനിമയിലെ പ്രമുഖ താരങ്ങളുടെ ചിത്രങ്ങളിലൊന്നും മഞ്ജുവിനെ കാണാത്തതിന് കാരണം ഇതാണെന്നും പ്രചരിക്കപ്പെട്ടിരുന്നു.

മഞ്ജുവാര്യരുടെ രണ്ടാം വരവില്‍ മഞ്ജു നായികയായ ഏക സൂപ്പര്‍ താരം മോഹന്‍ലാല്‍ മാത്രമാണ്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് എന്നും എപ്പോഴും എന്ന ചിത്രത്തിലൂടെയായിരുന്നു അത്. ചിത്രം വിജയമായി. എന്നാല്‍ മറ്റ് മുന്‍നിര തീര ചിത്രങ്ങളിലൊന്നും മഞ്ജുവിനെ കാണാന്‍ കഴിഞ്ഞില്ല.

മഞ്ജുവാര്യര്‍ ഇതുവരെ മമ്മൂട്ടിയുടെ നായികയായിട്ടില്ല. രണ്ടാം വരവില്‍ ഒരു മമ്മൂട്ടി ചിത്രത്തിലേക്ക് മഞ്ജുവാര്യരെ നായികയായി പ്ലാന്‍ ചെയ്‌തെങ്കിലും മമ്മൂട്ടി വിസമ്മതിച്ചു. ദിലീപുമായി തനിക്കുള്ള നല്ല ബന്ധം നഷ്ടപ്പെടുത്താന്‍ താരം ആഗ്രഹിക്കുന്നില്ലെന്നായിരുന്നു മറുപടിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

മലയാളി പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരു താര ജോഡിയാണ് ആറാം തമ്പുരാനിലെ ഉണ്ണിമായയും ജഗനാഥനും. മഞ്ജു ആദ്യമായി മോഹന്‍ലാലിന്റെ നായികയായ ചിത്രമായിരുന്നു ആറാം തമ്പുരാന്‍. മഞ്ജു ശക്തമായ നായികയെ അവതരിപ്പിച്ച ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു.

വിവാഹത്തോടെ അഭിനയ ജീവിതത്തോട് വിട പറയുന്നതിന് മുമ്പായി രണ്ട് ചിത്രങ്ങളില്‍ മാത്രമാണ് മഞ്ജു മോഹന്‍ലാലിനൊപ്പം അഭിനയിച്ചത്. രണ്ടിലും മഞ്ജു ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പ്. ലോഹിതദാസ് സംവിധാനം ചെയ്ത കന്മദം ആയിരുന്നു രണ്ടാമത്തെ ചിത്രം. സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന ചിത്രത്തില്‍ മഞ്ജുവിനൊപ്പം അതിഥി വേഷത്തില്‍ മോഹന്‍ലാല്‍ എത്തി.

മഞ്ജുവാര്യര്‍ സിനിമയിലേക്ക് മടങ്ങി വരുന്ന എന്നുള്ള വാര്‍ത്തകള്‍ ശക്തി പ്രാപിച്ചപ്പോള്‍ തന്നെ മഞ്ജുവിനെ നായികയാക്കി അണിയറയില്‍ നിരവധി സിനിമകള്‍ ഒരുങ്ങി. അധികവും മോഹന്‍ലാലിന്റെ നായികയായിട്ടായിരുന്നു. മോഹന്‍ലാല്‍ മഞ്ജു ജോഡിയില്‍ രഞ്ജിത്തും ഒരു മാസ് ചിത്രത്തിനുള്ള പദ്ധതികള്‍ മുന്നോട്ട് വച്ചിരുന്നു.

പ്രേക്ഷക പ്രതീക്ഷകള്‍ക്ക് വിപരീതമായി ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജുവാര്യരുടെ രണ്ടാം വരവ്. ചിത്രം വന്‍ വിജയമായി. ശക്തമായ ഒരു സ്ത്രീ പക്ഷ സിനിമയായിരുന്നു ബോബി സഞ്ജയുടെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രം. കുഞ്ചാക്കോ ബോബന്‍ ആയിരുന്നു നായകന്‍.

മഞ്ജുവിന്റെ രണ്ടാമത്തെ ചിത്രം പ്രേക്ഷകരുടെ ആഗ്രഹം പോലെ മോഹന്‍ലാലിനൊപ്പം ആയിരുന്നു. ഉണ്ണിമായ ജഗനാഥന്‍ ജോഡികള്‍ പുനര്‍ജനിച്ചില്ലെങ്കിലും ചിത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തു. പിന്നീട് മോഹന്‍ലാലിനൊപ്പം ഒരു മഞ്ജുവാര്യര്‍ ചിത്രം സംഭവിച്ചില്ല.

ദിലീപിന്റെ ഭാഗത്ത് നിന്ന് മഞ്ജുവിനെ ഒതുക്കാനുള്ള ശ്രമങ്ങളുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ശക്തമായ കഥാപാത്രങ്ങളോ മുന്‍നിര നായകന്മാരുടെ നായികാ പദവിയോ മഞ്ജുവിനെ തേടിയെത്തിയല്ല. രണ്ടാം വരവില്‍ മഞ്ജുവിന് ലഭിച്ച മികച്ച കഥാപാത്രമായിരുന്നു കമിലിന്റെ ആമി.

രണ്ട് മോഹന്‍ലാല്‍ ചിത്രങ്ങളിലേക്കാണ് മഞ്ജുവിനെ നായികയായി തീരുമാനിച്ചിരിക്കുന്നത്. ബി ഉണ്ണി കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലനും വിഎ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ഒടിയനും. വില്ലന്റെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ്. ഇരുവരും ഒന്നിച്ചുള്ള വില്ലനിലെ ചിത്രങ്ങള്‍ വൈറലായിരുന്നു.

മഞ്ജുവാര്യര്‍ക്കിപ്പോള്‍ കൈനിറയെ ചിത്രങ്ങളുണ്ട്. ഒടുവില്‍ തിയറ്ററിലെത്തിയ സൈറാ ഭാനു മികച്ച അഭിപ്രായം നേടിയിരുന്നു. പുറത്തിറങ്ങാനിരിക്കുന്ന ആമി മഞ്ജുവിന് ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രമാണ്. പിന്നാലെ വരുന്നതെല്ലാം ബിഗ് ബജറ്റ് ചിത്രങ്ങളാണ് മോഹന്‍ലാലിനൊപ്പം. മോഹന്‍ലാലിന്റെ സ്വപ്‌ന സിനിമ മഹാഭാരതയിലും മഞ്ജുവിന് വേഷമുണ്ടെന്നാണ് അറിയുന്നത്.

രണ്ടാം വരിവില്‍ തന്റെ ചിത്രത്തില്‍ മഞ്ജുവിന് വേഷം നല്‍കില്ലെന്ന കാര്യത്തില്‍ മമ്മൂട്ടിക്ക് തര്‍ക്കമില്ല. മമ്മൂട്ടിയെ ഒരു സഹോദരനേപ്പോലെയാണ് ദിലീപ് കാണുന്നത്. ദിലീപ് കാവ്യ വിവാഹത്തിന് ശേഷം അവര്‍ക്ക് ആദ്യ വിരുന്ന് നല്‍കിയതും മമ്മൂട്ടിയായിരുന്നു. മമ്മൂട്ടി ചിത്രത്തിന് വേണ്ടി തന്റെ സിനിമയുടെ റിലീസ് ദിലീപ് ഒരു ദിവസം നീട്ടിവച്ചിരുന്നു.

മലയാള സിനിമയില്‍ ദിലീപിനിപ്പോള്‍ അത്ര നല്ലകാലമല്ല. അടുത്തിടെ റിലീസ് ചെയ്ത ദിലീപ് ചിത്രങ്ങളൊന്നും പ്രതീക്ഷിച്ച വിജയം നേടിയില്ല. ഒടുവിലിറങ്ങിയ വെല്‍ക്കം ടു സെന്‍ട്രല്‍ ജയിലും ജോര്‍ജേട്ടന്‍സ് പൂരവും പ്രേക്ഷകരെ നിരാശരാക്കിയ ചിത്രങ്ങളായിരുന്നു. വരാനിരിക്കുന്ന രാമലീലയാണ് ഇനി പ്രതീക്ഷയുള്ള ചിത്രം.

ദിലീപ് അവസാനമായി മമ്മൂട്ടിക്കൊപ്പം അഭിനയിച്ച ചിത്രമാണ് കമ്മത്ത് ആന്‍ഡ് കമ്മത്ത്. 14 വര്‍ഷത്തിന് ശേഷം പ്രിയദര്‍ശന്‍ ഒരുക്കുന്ന മമ്മൂട്ടി ചിത്രത്തില്‍ ദിലീപും അഭിനയിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അത് പ്രിയദര്‍ശന്‍ തള്ളിയെങ്കിലും ഒരു മമ്മൂട്ടി ദിലീപ് ചിത്രം ഉടനെയുണ്ടാകുമെന്നുള്ള സൂചനകളാണ് ലഭിക്കുന്നത്.

English summary
Manju Warrier's second entry to Malyalam film was planned with Mohanlal, it didn't happens. Manju will do the lead roles with Mohanlal in his upcoming movies, Villan and Odiyan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam