പൈശാചിക ശക്തികളുടെ റാണിയായി മഞ്ജു വാര്യര്‍! ലൂസിഫര്‍ ഒളിപ്പിച്ച് വെച്ച രഹസ്യം ഇതായിരുന്നോ?

മലയാളത്തിലെ യുവതാരങ്ങളില്‍ ബഹുമുഖ പ്രതിഭ എന്ന പട്ടം കരസ്ഥമാക്കിയ താരം പൃഥ്വിരാജ് ആണ്. നടന്‍ എന്നതിലുപരി ഗായകന്‍, നിര്‍മാതാവ് എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച പൃഥ്വി സംവിധായകനാവാനുള്ള തയ്യാറെടുപ്പിലാണ്. പൃഥ്വിയുടെ സംവിധാനത്തിലെത്തുന്ന ലൂസിഫര്‍ എന്ന സിനിമയില്‍ നായകന്‍ മോഹന്‍ലാല്‍ ആണ്.

ലൂസിഫറില്‍ മോഹന്‍ലാലിന്റെ നായികയായി മഞ്ജു വാര്യര്‍ അഭിനയിക്കുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. അക്കാര്യം സ്ഥിതികരിച്ചിരുന്നില്ലെങ്കിലും ചില സൂചനകള്‍ കിട്ടി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ ടൈറ്റില്‍ ടീസര്‍ പുറത്ത് വന്നിരുന്നത്. ടൈറ്റിലില്‍ ഒരു രഹസ്യം ഒളിഞ്ഞിരിക്കുന്നതായിട്ടാണ് ആരാധകര്‍ പറയുന്നത്.

ലൂസിഫര്‍

ലൂസിഫര്‍

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ മോഹന്‍ലാല്‍ നായകനാവുന്നു എന്നതായിരുന്നു ലൂസിഫര്‍ എന്ന സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. എന്നാല്‍ നടന്‍ മുരളി ഗോപിയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്. ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം തന്നെ ആരംഭിക്കാനിരിക്കുകയാണ്. സിനിമയിലെ മറ്റ് താരങ്ങള്‍ ആരെക്കെയാണെന്നതിനെ കുറിച്ച് നിരന്തരം വാര്‍ത്തകള്‍ വന്ന് കൊണ്ടിരിക്കുകയാണ്.

 താരങ്ങള്‍ ആരൊക്കെയാണ്...?

താരങ്ങള്‍ ആരൊക്കെയാണ്...?

അനിയന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ചേട്ടന്‍ വില്ലനാവുന്നു. ഇങ്ങനെയും വാര്‍ത്ത വന്നിരുന്നു. ലൂസിഫറില്‍ ഇന്ദ്രജിത്താണ് വില്ലനായി അഭിനയിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്. ഇന്ദ്രജിത്തിന്റെ മാത്രമല്ല ടൊവിനോ തോമസിന്റെ പേരും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരുടെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. മോഹന്‍ലാലും മഞ്ജു വാര്യരും വീണ്ടും ലൂസിഫറിലൂടെ ഒന്നിക്കുന്നതായി പല ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വാര്‍ത്ത വന്നിരുന്നു. സിനിമയുടെ കാസ്റ്റിംഗ് വര്‍ക്കുകള്‍ നടന്ന് കൊണ്ടിരിക്കുകയാണെന്നും മഞ്ജു വാര്യര്‍ സിനിമയുടെ ഭാഗമാകുമോ എന്ന കാര്യത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ ആയിട്ടില്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

 റെഫിസുല്‍

റെഫിസുല്‍

കഴിഞ്ഞ ദിവസം സിനിമയില്‍ നിന്നും പുറത്ത് വന്ന ടൈറ്റില്‍ ടീസര്‍ മറ്റൊരു രഹസ്യം ഒളിപ്പിച്ചിരിക്കുകയാണ്. ശക്തമായ സ്ത്രീ കഥാപാത്രം സിനിമയിലുണ്ടെന്നാണ് ആനന്ദ് രാജേന്ദ്രന്‍ തയ്യാറാക്കിയ ലൂസിഫറിന്റെ ടൈറ്റില്‍ ടീസറില്‍ നിന്നും സോഷ്യല്‍ മീഡിയ മനസിലാക്കിയത്. ലൂസിഫര്‍ ടൈറ്റില്‍ ഫോണ്ട് തിരിച്ച്് വായിച്ചാല്‍ കിട്ടുന്നത് റെഫിസുല്‍ എന്ന വാക്കാണ്. ജപ്പാനീസ് പേരായ റെഫിസുലിന്റെ അര്‍ത്ഥം പൈശാചിക ശക്തികളുടെ റാണി എന്നാണ്. ഇതാണ് ലൂസിഫറിന്റെ കഥയെയും കഥാപാത്രങ്ങളെയും കുറിച്ച് നടക്കുന്ന പ്രധാന ചര്‍ച്ചകള്‍.

 വില്ലത്തിയാവുന്നു..

വില്ലത്തിയാവുന്നു..

ഇതില്‍ നിന്നും നെഗറ്റീവ് സ്വഭാവമുള്ള ഒരു സ്ത്രീ കഥാപാത്രം സിനിമയില്‍ ഉണ്ടാവുമെന്ന സൂചനകള്‍ നല്‍കുന്നതായിട്ടും പ്രേക്ഷകര്‍ പറയുന്നു. ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മഞ്ജു വാര്യര്‍ ആയിരിക്കുമെന്നാണ് പലരും പറയുന്നത്. ഇതാണ് മഞ്ജു ലൂസിഫറിലുണ്ടെന്ന വാര്‍ത്തകള്‍ക്ക് ശക്തി നല്‍കുന്നത്. ആകാംഷ നല്‍കിയ ടൈറ്റില്‍ ടീസര്‍ ആയിരുന്നതിനാല്‍ സിനിമയുടെ വിശേഷങ്ങള്‍ അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഈ വര്‍ഷം തന്നെ ചി്ത്രീകരണം ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പൃഥ്വിരാജിന്റെയും മോഹന്‍ലാലിന്റെയും തിരക്കുകള്‍ ഒതുങ്ങിയതിന് ശേഷമായിരിക്കും ലൂസിഫറിന്റെ ചിത്രീകരണം ആരംഭിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X