»   » ആ പരസ്യ സംവിധായകന്റെ ചിത്രത്തില്‍ മഞ്ജു നായികയാകുന്നു, ദിലീപ് ഫാന്‍സിന് ഇനി ചാകര !!

ആ പരസ്യ സംവിധായകന്റെ ചിത്രത്തില്‍ മഞ്ജു നായികയാകുന്നു, ദിലീപ് ഫാന്‍സിന് ഇനി ചാകര !!

Posted By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുതിയ ചിത്രത്തെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയപ്പോള്‍ ഒരുപക്ഷെ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് ദിലീപ് ഫാന്‍സായിരിക്കും. ഒരു ചാകര കിട്ടിയ സന്തോഷത്തിലാണ് ദിലീപ് ഫാന്‍സ്.

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രത്തിന് വേണ്ടി മോഹന്‍ലാലും മഞ്ജുവും ഒന്നിക്കുന്നു, അറിയിച്ചത് ലാല്‍

ഒടിയന്‍ എന്ന് പേരിട്ടിരിയ്ക്കുന്ന മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം സംവിധാനം ചെയ്യുന്നത് വിഎ ശ്രീകുമാറാണ്. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിഎ ശ്രീകുമാറിന്റെ ആദ്യ ഫീച്ചര്‍ ചിത്രമാണ് ഒടിയന്‍. മഞ്ജുവാണ് ചിത്രത്തിലെ നായിക.

എന്തുകൊണ്ട് ചാകര

ഗോസിപ്പുകള്‍ക്ക് ഒട്ടും പഞ്ഞമില്ലാത്ത മേഖലയാണ് സിനിമ എന്നറിയാമല്ലോ. മഞ്ജുവിന്റെ രണ്ടാം വരവില്‍ പലതരത്തിലുള്ള കിംവദന്തികളുമുണ്ടായിരുന്നു. അതിലൊന്ന് പ്രമുഖ പരസ്യ സംവിധായകനുമായുള്ള മഞ്ജുവിന്റെ അടുപ്പമാണെന്നായിരുന്നു. ആ പ്രണയം ആരോപിക്കപ്പെട്ട സംവിധായകനാണ് വിഎ ശ്രീകുമാര്‍.

കല്യാണിന്റെ പരസ്യത്തിലൂടെ

കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ടാണ് മഞ്ജു വാര്യര്‍ തിരിച്ചെത്തിയത്. ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക്, കന്നട ഭാഷകളിലായി ഈ പരസ്യ ചിത്രം സംവിധാനം ചെയ്തത് ശ്രീകുമാറായിരുന്നു. ഇതാണ് ഈ പ്രണയ കഥകള്‍ക്ക് അടിസ്ഥാനമായി പറയപ്പെട്ടത്.

മഞ്ജു ഒടിയനില്‍ എത്തുമ്പോള്‍

വിഎ ശ്രീകുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒടിയാന്‍. ഈ ചിത്രത്തില്‍ മഞ്ജുവിനെ തന്നെ നായികയാക്കുമ്പോള്‍, മഞ്ജുവിന്റെ ശത്രുപക്ഷത്തിന് കിട്ടുന്നത് ഒരു ചാകരയാണ്. സിനിമകളിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും നൃത്തത്തിലും മാത്രം ശ്രദ്ധിയ്ക്കുന്ന മഞ്ജുവിന് നേരെ ഒരു ആരോപണത്തിന് ചൂണ്ടയിട്ടിരിയ്ക്കുകയായിരുന്നു മഞ്ജു ഹേറ്റേഴ്‌സ്.

രണ്ടാമൂഴത്തിലും

ഒടിയാന് ശേഷം വിഎ ശ്രികൂമാര്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് രണ്ടാമൂഴം. എംടിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. ഈ ചിത്രത്തില്‍ മഞ്ജു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതായ വാര്‍ത്തകളും പുറത്ത് വന്നിരുന്നു.

കല്യാണ വാര്‍ത്തകള്‍

ദിലീപ് - കാവ്യ മാധവന്‍ വിവാഹം കഴിഞ്ഞത് മുതല്‍ മഞ്ജുവിന്റെ വിവാഹ വാര്‍ത്തകളും സാമൂഹ്യ മാധമങ്ങളില്‍ ചര്‍ച്ചയായിരുന്നു. മഞ്ജു രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണെന്ന വാര്‍ത്തകള്‍
ഒരു മാഗസിന്‍ കവര്‍ പേജില്‍ അച്ചടിച്ച് വന്നത് ഏറെ തെറ്റിദ്ധാരണ സൃഷ്ടിച്ചിരുന്നു. വാര്‍ത്തകളോട് മഞ്ജു പ്രതികരിച്ചിരുന്നില്ല.

മഞ്ജുവിന്റെ കാര്യത്തില്‍ എന്ത് സംഭവിക്കും

ദിലീപ് - മഞ്ജു വാര്യര്‍ വിവാഹ മോചനം പാപ്പരാസികള്‍ക്കിടയില്‍ ശക്തമായ ചര്‍ച്ചയായിരുന്നു. ഒരു തരത്തില്‍ പറഞ്ഞ് പറഞ്ഞ് ഇരുവരെയും വേര്‍പെടുത്തുകയായിരുന്നു എന്ന് പറഞ്ഞാലും തെറ്റില്ല. കാവ്യ മാധവന്റെയും ദിലീപിന്റെയും വിവാഹവും ഇങ്ങനെയൊക്കെയായിരുന്നു. ഗോസിപ്പുകള്‍ കൊണ്ട് പൊറുതി മുട്ടിയപ്പോഴാണ് ദിലീപ് കാവ്യയെ കെട്ടിയത്. ഇനി മഞ്ജുവിന്റെ കാര്യത്തില്‍ എന്ത് സംഭവിക്കും എന്ന് കാത്തിരുന്ന് കാണാം

ആമിയുടെ തിരക്കില്‍

നിലവില്‍ കമല്‍ സംവിധാനം ചെയ്യുന്ന ആമി എന്ന ചിത്രത്തിലാണ് മഞ്ജു വാര്യര്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. കമല സുരയ്യയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ഏറെ വെല്ലുവിളികള്‍ സ്വീകരിച്ചാണ് മഞ്ജു അഭിനയിക്കുന്നത്. ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത കെയര്‍ ഓഫ് സൈറ ബാനു എന്ന ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

English summary
Manju Warrier In Odiyan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam