»   » മഞ്ജുവിന്റെ നെറ്റിയില്‍ വീണ്ടും സിന്ദൂരം.. ആര് തൊട്ടു.. ഫോട്ടോ വൈറലാകുന്നു

മഞ്ജുവിന്റെ നെറ്റിയില്‍ വീണ്ടും സിന്ദൂരം.. ആര് തൊട്ടു.. ഫോട്ടോ വൈറലാകുന്നു

By: Rohini
Subscribe to Filmibeat Malayalam

ദിലീപുമായുള്ള വിവാഹ ബന്ധം വേര്‍പിരിയാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയപ്പോഴാണ് മഞ്ജു വാര്യര്‍ ക്യാമറയുടെ വെളിച്ചത്തില്‍ എത്തിയത്. അപ്പോഴും വേര്‍പിരിയുന്ന വാര്‍ത്തകള്‍ സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍ ക്യാമറയ്ക്ക് മുന്നില്‍ വീണ്ടും എത്തിയ മഞ്ജുവിന്റെ നെറ്റിയില്‍ നിന്ന് ശീമന്തം മാഞ്ഞപ്പോള്‍ ആരാധകര്‍ ഏറെക്കുറേ അക്കാര്യം ഉറപ്പിച്ചിരുന്നു.

ആക്രമണത്തിനിരയായ നടി യുകെയില്‍, കൂടെ മഞ്ജു വാര്യരും; മോഹന്‍ലാല്‍ പിന്മാറിയതെന്തിന്?

അന്നുമുതല്‍ ഇന്ന് വരെ മഞ്ജുവിന്റെ നെറ്റിയില്‍ സിന്ദൂരം കണ്ടിട്ടില്ല. ഭാര്യയായി അഭിനയിച്ച ഹൗ ഓള്‍ഡ് ആര്‍ യു, കരിങ്കുന്നം സിക്‌സസ് അടക്കമുള്ള ചിത്രങ്ങളിലും മഞ്ജു നെറ്റിയില്‍ സിന്ദൂരം വച്ചില്ല. എന്നാല്‍ ഇപ്പോഴിതാ മഞ്ജുവിന്റെ നെറ്റിയില്‍ വീണ്ടും ശീമന്തം തെളിഞ്ഞിരിയ്ക്കുന്നു. മഞ്ജു നെറ്റിയില്‍ സിന്ദൂരം വച്ച ഫോട്ടോ വൈറലാകുന്നു.

manju

ബാലതാരം മീനാക്ഷിയ്‌ക്കൊപ്പം നിന്ന് മഞ്ജു സെല്‍ഫി എടുക്കുന്നതാണ് ചിത്രം. സാരി ധരിച്ച്, നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി മഞ്ജു വാര്യര്‍. അല്പം തടിയും തോന്നിയ്ക്കുന്നുണ്ട്. ഇപ്പോള്‍ കണ്ടാല്‍ ശരിയ്ക്കും ദിലീപിന്റെ ഭാര്യയായിരുന്ന സമയത്തുള്ള മഞ്ജു തന്നെ. ഇതാണ് മഞ്ജു ഏച്ചി എന്ന തരത്തിലുള്ള കമന്റുകള്‍ ഫോട്ടോയ്ക്ക് ലഭിയ്ക്കുന്നു.

മോഹന്‍ലാല്‍ എന്ന പുതിയ ചിത്രത്തിലെ മഞ്ജു വാര്യരുടെ ഗെറ്റപ്പാണിത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടി എന്ന ചിത്രത്തിന് ശേഷം ഷാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രമാണ് മോഹന്‍ലാല്‍. കടുത്ത മോഹന്‍ലാല്‍ ആരാധികയായ മീനുകുട്ടിയുടെ കഥയാണ് മോഹന്‍ലാല്‍ എന്ന ചിത്രത്തില്‍ പറയുന്നത്. മഞ്ജുവിനൊപ്പം ഇന്ദ്രജിത്തും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നു.

English summary
Manju Warrier's photo from the sets of 'Mohanlal' goes viral
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam