രാമലീല തിരിഞ്ഞ് കുത്തുന്നു.. വനിതാ സംഘടനയില്‍ മഞ്ജു വാര്യര്‍ക്കെതിരെ രഹസ്യ പടയൊരുക്കം! സംഘടന വിടുമോ?

By Nihara

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ് സിനിമയിലെ വനിതകളുടെ നേതൃത്വത്തില്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവ് രൂപീകരിച്ചത്. മഞ്ജു വാര്യര്‍, അഞ്ജലി മേനോന്‍, രമ്യാ നമ്പീശന്‍, പാര്‍വതി, ബീനാ പോള്‍, സയനോര, റിമ കല്ലിങ്കല്‍ തുടങ്ങിയവരാണ് സംഘടനയുടെ നേതൃനിരയിലുള്ളത്. ആക്രമിക്കപ്പെട്ട നടിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി വനിതാ സംഘടന കൂടെയുണ്ട്. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുമായി ഇവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

വിമന്‍ ഇന്‍ സിനിമ കളക്ടീവുമായി ബന്ധപ്പെട്ട് അത്ര നല്ല കാര്യങ്ങളല്ല ഇപ്പോള്‍ പ്രചരിക്കുന്നത്. രാമലീലയ്‌ക്കെതിരെ സംഘടനയിലെ ഒരു വിഭാഗം സ്വീകരിച്ച നിലപാടുകളോട് വിയോജിപ്പ് അറിയിച്ച് മഞ്ജു വാര്യര്‍ രംഗത്ത് എത്തിയതോടെയാണ് വനിതാ സംഘടനയിലെ ഉള്‍പ്പോരുകളെക്കുറിച്ച് പുറം ലോകം അറിഞ്ഞത്.

രാമലീല പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ ഉപരോധിക്കുമെന്നായിരുന്നു സംഘടന പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ വ്യക്തിപരമായ എതിര്‍പ്പുകള്‍ സിനിമയുമായി കൂട്ടിക്കുഴയ്ക്കരുതെന്നും ചിത്രത്തിന് പിന്തുണ നല്‍കുന്നുവെന്നും അറിയിച്ച് മഞ്ജു വാര്യര്‍ ഫേസ്ബുക്കിലൂടെ സ്വന്തം നിലപാട് വ്യക്തമാക്കുകയായിരുന്നു. ഇതോടെയാണ് സംഘടനയും താരവും തമ്മിലുള്ള അന്തര്‍ധാരയെക്കുറിച്ചുള്ള കാര്യങ്ങള്‍ പുറത്തുവന്നത്.

സംഘടനയില്‍ നിന്നും പിന്‍വാങ്ങുന്നു?

സംഘടനയില്‍ നിന്നും പിന്‍വാങ്ങുന്നു?

രാമലീലയ്‌ക്കെതിരെയുള്ള നിലപാടില്‍ വിയോജിപ്പറിയിച്ച മഞ്ജു വാര്യര്‍ സംഘടന വിടാനൊരുങ്ങുന്നുവെന്ന തരത്തിലാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. സംഘടനയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് നീങ്ങേണ്ടതില്ലെന്ന നിലപാടിലാണ് മഞ്ജു വാര്യരെന്ന് മംഗളം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

നേതൃനിരയിലുള്ള ചിലരുടെ പെരുമാറ്റം

നേതൃനിരയിലുള്ള ചിലരുടെ പെരുമാറ്റം

സംഘടനയുടെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്ന ചിലരുടെ ആക്ടിവിസ്റ്റ് നിലപാടുകളോട് മഞ്ജു വാര്യര്‍ക്ക് യോോജിപ്പില്ല. രാമലീലയ്‌ക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചതിലും താരത്തിന് വിയോജിപ്പുണ്ടെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയിക്കുന്നില്ല

പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയിക്കുന്നില്ല

സംഘടനയിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള കാര്യങ്ങളൊന്നും തന്നെ അറിയിക്കാത്തതിലുള്ള അതൃപ്തിയും താരത്തിനുണ്ട്. കൂടാതെ വിമന്‍ ഇന്‍ സിനിമ കളക്ടീവ് സംഘടന തന്റെ പേരില്‍ ബ്രാന്‍ഡ് ചെയ്യപ്പെടുന്നതിനെക്കുറിച്ചും താരത്തിന് പരാതിയുണ്ടെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

സിനിമയുമായി ബന്ധമില്ലാത്തവര്‍

സിനിമയുമായി ബന്ധമില്ലാത്തവര്‍

സിനിമയുമായി ബന്ധമില്ലാത്തവര്‍ വനിതാ സംഘടനയില്‍ അംഗത്വം നേടിയത് പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ സംസാരവിഷയമായിരുന്നു. ഈ സംഭവത്തില്‍ ചിലര്‍ മഞ്ജു വാര്യരെ പിന്തുണച്ചിരുന്നു.

രാമലീലയോടുള്ള സമീപനം

രാമലീലയോടുള്ള സമീപനം

വ്യക്തിപരമായ എതിര്‍പ്പിന് സിനിമയെ കരുവാക്കുന്ന നിലപാടുകളോട് യോജിപ്പില്ലെന്ന് മഞ്ജു വാര്യര്‍ വ്യക്തമാക്കിയിരുന്നു. സിനിമയെന്നു പറയുന്നത് ഒരുപാട് പേരുടെ കഷ്ടപ്പാട് ചേര്‍ന്നതാണ്. പണം വാങ്ങി പിരിഞ്ഞു പോകുമ്പോള്‍ തീരുന്നതല്ല അത്. സിനിമയെ പ്രേക്ഷകര്‍ സ്വീകരിച്ചുവെന്ന് അറിയുമ്പോഴേ അവര്‍ക്ക് ആശ്വസാമാവുകയുള്ളൂ.

നടിക്കൊപ്പം തന്നെ

നടിക്കൊപ്പം തന്നെ

ആക്രമിക്കപ്പെട്ട നടിക്കൊപ്പം പൂര്‍ണ്ണ പിന്തുണയുമായി മഞ്ജു വാര്യര്‍ കൂടെയുണ്ട്. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന സംശയം ആദ്യം പ്രകടിപ്പിച്ചതും മഞ്ജു വാര്യരായിരുന്നു.

തമിഴ് താരങ്ങള്‍ക്ക് നല്‍കിയ മറുപടി

തമിഴ് താരങ്ങള്‍ക്ക് നല്‍കിയ മറുപടി

മലയാള സിനിമയെ പിന്തുടര്‍ന്ന് തമിഴ് സിനിമയിലും വനിതാ സംഘചന രൂപീകരിക്കുന്നതിനുള്ള ആലോചനകള്‍ നടക്കുന്നുണ്ട്. ഇതിന് വേണ്ടി താരങ്ങള്‍ ഞെ്ജു വാര്യരുമായി ബന്ധപ്പെട്ടപ്പോള്‍ തനിക്ക് സംഘടനയുമായി ബന്ധമില്ലെന്ന തരത്തിലുള്ള മറുപടിയാണ് താരം നല്‍കിയത്രേ.

പരാജയം മുന്നില്‍ കണ്ട്

പരാജയം മുന്നില്‍ കണ്ട്

തന്റെ പുതിയ ചിത്രമായ ഉദാഹരണം സുജാതയുടെ പരാജയം മുന്നില്‍ക്കണ്ടാണ് മഞ്ജു വാര്യര്‍ രാമലീലയ്ക്ക് പിന്തുണയുമായി എത്തിയതെന്ന തരത്തിലും വ്യാഖ്യാനങ്ങളുണ്ട്.

സിനിമയില്‍ ഒറ്റപ്പെടുമോ?

സിനിമയില്‍ ഒറ്റപ്പെടുമോ?

രാമലീലയ്ക്ക് നേരം മുഖം തിരിച്ചു നിന്നാല്‍ സിനിമാ മേഖലയില്‍ താന്‍ ഒറ്റപ്പെടുമോയെന്നുള്ള മഞ്ജു വാര്യരുടെ ആശങ്കയാണ് ഇപ്പോഴത്തെ നിലപാട് മാറ്റത്തിനു പിന്നിലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഈ തിരിച്ചറിവിനെ തുടര്‍ന്നാണ് താരം ഇത്തരത്തില്‍ നിലപാട് സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

പിളര്‍പ്പിലേക്ക് എത്തുമോ?

പിളര്‍പ്പിലേക്ക് എത്തുമോ?

വനിതാ സംഘടനയുടെ നേതൃത്വത്തില്‍ രാമലീല പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ ഉപരോധിക്കാന്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനം സംഘടന പുറംലോകത്തെ അറിയിച്ചിരുന്നു. രാമലീലയിലൂടെ വനിതാ സംഘടന പിളര്‍പ്പിലേക്ക് പോകുമോയെന്നുള്ള കാര്യമാണ് ഇനി കണ്ടറിയേണ്ടത്.

വനിതാ സംഘടനയുടെ നിലപാട് വിനയാവുമോ?

വനിതാ സംഘടനയുടെ നിലപാട് വിനയാവുമോ?

വനിതാ സംഘടനയും നിലപാടുകളും തനിക്കെതിരായാണ് വരുന്നതെന്ന് മനസ്സിലാക്കിയാണ് മഞ്ജു വാര്യര്‍ നിലപാട് തിരുത്തിയതെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ചില അംഗങ്ങളുടെ ശക്തമായ നിലപാട് താരത്തിനെതിരായാണ് ഭവിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X