മഞ്ജു വാര്യര്‍ അഭിനയത്തില്‍ കുറച്ചുകൂടെ ശ്രദ്ധിക്കണമെന്ന് ജൂഡ് ആന്റണി

By Aswini

പതിനാല് വര്‍ഷത്തിനേ ശേഷമുള്ള മഞ്ജു വാര്യരുടെ തിരിച്ചുവരവായിരുന്നു ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ സംഭവിച്ചത്. പ്രേക്ഷകര്‍ ഏറെ ആഗ്രഹിച്ച മടങ്ങിവരവ് ആ ചിത്രത്തിന് ഏറെ ഗുണം ചെയ്തു. മഞ്ജുവിന്റെ അഭിനയ മികവുകൊണ്ടും റോഷന്‍ ആഡ്രൂസിന്റെ സംവിധാന മികവുകൊണ്ടും ബോബി സഞ്ജയ് ടീമിന്റെ തിരിക്കഥാ മികവുകൊണ്ടും ചിത്രം ശ്രദ്ധിക്കപ്പെട്ടു.

പക്ഷെ രണ്ടാമത് ചെയ്ത എന്നും എപ്പോഴും എന്ന ചിത്രത്തിന് ബോക്‌സോഫീസില്‍ മികച്ച നേട്ടം നേടാന്‍ കഴിഞ്ഞെങ്കിലും പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത തലത്തില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ ആഷിക് അബു സംവിധാനം ചെയ്യുന്ന റാണി പത്മിനി എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മഞ്ജു.

മഞ്ജു വാര്യര്‍ അഭിനയത്തില്‍ കുറച്ചു കൂടെ ശ്രദ്ധിക്കണമെന്നാണ് യുവ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് പറയുന്നത്. ഓം ശാന്തി ഓശാന എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ ജൂഡ് അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണത്രെ ഇങ്ങനെ പറഞ്ഞത്. പ്രശസ്ത സിനിമാ- ഓണ്‍ലൈന്‍ മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് വായിക്കൂ...

കുറച്ചുകൂടെ ശ്രദ്ധിക്കണം

മഞ്ജു വാര്യര്‍ അഭിനയത്തില്‍ കുറച്ചുകൂടെ ശ്രദ്ധിക്കണമെന്ന് ജൂഡ് ആന്റണി

മഞ്ജു വാര്യര്‍ അഭിനയത്തില്‍ കുറച്ചുകൂടെ ശ്രദ്ധിക്കണം എന്നാണ് ജൂഡ് ആന്റണി ജോസഫ് പറഞ്ഞത്.

ഞാന്‍ ആരാധകനാണ്

മഞ്ജു വാര്യര്‍ അഭിനയത്തില്‍ കുറച്ചുകൂടെ ശ്രദ്ധിക്കണമെന്ന് ജൂഡ് ആന്റണി

മഞ്ജു വാര്യറിന്റെ കരിയറിന്റെ ഉച്ചസ്ഥായിയില്‍ അവരുടെ ആരാധകനായിരുന്നു താനെന്നും സംവിധായകന്‍ പറഞ്ഞു.

എനിക്ക് പറയാനുള്ളത്

മഞ്ജു വാര്യര്‍ അഭിനയത്തില്‍ കുറച്ചുകൂടെ ശ്രദ്ധിക്കണമെന്ന് ജൂഡ് ആന്റണി

കഴിഞ്ഞ രണ്ട് മൂന്ന് പടങ്ങള്‍ കണ്ട നിലയില്‍ എനിക്ക് പറയാനുള്ളത് കുറച്ചു കൂടെ സമയമെടുത്ത് മഞ്ജു ചേച്ചി നല്ല വേഷങ്ങള്‍ ചെയ്യണം എന്നാണ്

മലയാളി മനസ്സില്‍

മഞ്ജു വാര്യര്‍ അഭിനയത്തില്‍ കുറച്ചുകൂടെ ശ്രദ്ധിക്കണമെന്ന് ജൂഡ് ആന്റണി

മലയാളി മനസ്സില്‍ ഭയങ്കര വാല്യു ഉള്ള അഭിനേത്രിയാണ് മഞ്ജു വാര്യരെന്നും ജൂഡ് ആന്റണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X