For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഞ്ജു വാര്യരും ദിലീപും ഇപ്പോഴും സുഹൃത്തുക്കളോ? ആ നിശബ്ദതയ്ക്ക് പിന്നില്‍? സംശയവുമായി സോഷ്യല്‍ മീഡിയ

|

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് മഞ്ജു വാര്യര്‍. സാക്ഷ്യമെന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കെത്തിയ താരത്തിന് മികച്ച സ്വീകാര്യതയാണ് തുടക്കം മുതലേ ലഭിച്ചത്. യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയ മഞ്ജു വാര്യരോട് മലയാളികള്‍ക്ക് പ്രത്യേക സ്‌നേഹമുണ്ട്. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാണ് താരത്തെ വിശേഷിപ്പിക്കുന്നത്. മുന്‍നിര നായകര്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം ഈ താരത്തിന് ലഭിച്ചിരുന്നു. മലയാള സസിനിമയിലെ ശക്തമായ സ്ത്രീ സാന്നിധ്യങ്ങളിലൊന്ന് കൂടിയാണ് താരത്തിന്റേത്.

കായംകുളം കൊച്ചുണ്ണിക്കായി ചില്ലറ കാര്യമല്ല നിവിന്‍ ചെയ്തത്! ഇത് കുറച്ചു കടുത്തുപോയില്ലേ അച്ചായാ?

വ്യക്തി ജീവിതത്തിലെ പ്രതിസന്ധികളുമായി ബന്ധപ്പെട്ട് സിനിമയില്‍ നിന്നും മാറി നിന്നപ്പോഴും താരത്തിനൊപ്പമായിരുന്നു ആരാധകര്‍. വര്‍ഷങ്ങള്‍ നീണ്ട ഇടവേള അവസാനിപ്പിച്ച് ഹൗ ഓള്‍ഡ് ആര്‍യൂവിലൂടെ സിനിമയിലേക്ക് തിരിച്ചെത്തിയപ്പോള്‍ ബോക്‌സോഫീസും സിനിമാപ്രേമികളും താരത്തിനൊപ്പമായിരുന്നു. കഥകള്‍ തിരഞ്ഞെടുക്കുന്നതും സിനിമയെക്കുറിച്ച് കൂടുതല്‍ ആലോചിക്കാനുമൊക്കെ ആരംഭിച്ചത് ഈ വരവിന് ശേഷമായിരുന്നുവെന്ന് താരം തന്നെ വ്യക്തമാക്കിയിരുന്നു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞപ്പോഴും മകള്‍ അച്ഛനൊപ്പം പോയപ്പോഴും അമ്മയ്ക്കതിരെ പടയൊരുക്കവുമായി വനിതാ സംഘടന എത്തിയപ്പോഴുമൊക്കെ താരം മൗനത്തിലായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ചങ്കൂറ്റത്തോടെ വിളിച്ച് പറഞ്ഞതും ഡബ്ലുസിസിയുടെ രൂപീകരണത്തില്‍ മുന്നില്‍ നിന്നതുമൊന്നും പ്രേക്ഷകര്‍ മറന്നിട്ടില്ല. ആ മൗനത്തിന് പിന്നിലെ കാരണമാണ് എല്ലാവരും തിരക്കുന്നത്. ദിലീപുമായി താരം സൗഹൃദത്തിലാണെന്നും കുടുംബത്തിലെ ചടങ്ങിലേക്ക് താരത്തെ ക്ഷണിച്ചുവെന്നുമൊക്കെയുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

രംഭയുടെയും കുടുംബത്തിന്റെയും സന്തോഷത്തിന് പിന്നിലെ കാരണം അറിയുമോ? ചിത്രങ്ങള്‍ പറയും ആ കഥ! കാണൂ!

മഞ്ജു വാര്യരുടെ മൗനം

മഞ്ജു വാര്യരുടെ മൗനം

പല കാര്യങ്ങളുടെയും മുന്നില്‍ നിന്ന മഞ്ജു വാര്യര്‍ പിന്നീട് പിന്നണിയിലേക്ക് മറിഞ്ഞതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ട് നാളുകളേറെയായി. സിനിമാലോകത്തെ തന്നെ ഒന്നടങ്കം നടുക്കുന്ന തരത്തിലുള്ള കാര്യങ്ങള്‍ അരങ്ങേറിയപ്പോള്‍ തന്റെ നിലപാട് കൃത്യമായി വ്യക്തമാക്കിയ താരത്തിന് പിന്നീടെന്ത് സംഭവിച്ചുവെന്ന ചോദ്യമാണ് പലരും ഉയര്‍ത്തുന്നത്. താരത്തിന്റെ മൗനത്തെക്കുറിച്ച് സഹപ്രവര്‍ത്തകരും സംശയങ്ങളുയര്‍ത്തിയിരുന്നു. എല്ലാ കാര്യത്തെക്കുറിച്ചും അറിഞ്ഞിട്ടും താരം മൗനം പാലിക്കുകയാണ്. ഇപ്പോഴും ദുരൂഹമായി തുടരുകയാണ് ഇക്കാര്യം.

ഡബ്ലുസിസിയുമായി സഹകരിക്കുന്നില്ലേ?

ഡബ്ലുസിസിയുമായി സഹകരിക്കുന്നില്ലേ?

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയായാണ് സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന കാര്യം ഒന്നുകൂടെ വ്യക്തമായത്. ഇതിന് പിന്നാലെയായാണ് സ്ത്രീ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അഭിനേത്രികള്‍ രംഗത്തെത്തിയത്. ഇതിന് പിന്നാലെയായാണ് വനിതകള്‍ക്കായി ഒരു സംഘടന എന്ന ആശയം ഉരുത്തിരിഞ്ഞ് വന്നതും വിമന്‍ ഇന്‍ സിനിമ കലക്റ്റീവ് രൂപീകരിച്ചതും. അന്ന് എല്ലാത്തിനും മുന്നില്‍ നിന്നത് മഞ്ജു വാര്യരായിരുന്നു. പില്‍ക്കാലത്ത് താരത്തിനെന്ത് പറ്റിയെന്നും സംഘടനയുമായി സഹകരിക്കുന്നില്ലേയെന്നുമുള്ളത് ചോദ്യമായി അവശേഷിക്കുകയാണ്.

ദിലീപ് വിഷയത്തില്‍ പ്രതികരണമില്ല

ദിലീപ് വിഷയത്തില്‍ പ്രതികരണമില്ല

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയായാണ് കുറ്റകൃത്യത്തില്‍ ദിലീപിന് പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നുവന്നത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ താരത്തെ അറസ്റ്റ് ചെയ്തപ്പോള്‍ സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഞെട്ടിയിരുന്നു. ഈ വിഷയത്തെക്കുറിച്ച് നിരവധി തവണ താരത്തോട് പ്രതികരണം ചോദിച്ചിരുന്നുവെങ്കിലും ഇന്നുവരെ താരം പ്രതികരിച്ചിട്ടില്ല. താരത്തിന്റെ സിനിമാജീവിതം നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നും കൂടെ അഭിനയിക്കരുതെന്നാവശ്യപ്പെട്ട് താരങ്ങളെ വിലക്കിയെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചപ്പോഴും താരം മിണ്ടിയിരുന്നില്ല.

നടിക്ക് നല്‍കിയ പിന്തുണ

നടിക്ക് നല്‍കിയ പിന്തുണ

ആക്രമണത്തിന് ഇരയായ നടിയുമായി അടുത്ത സൗഹൃദമുണ്ട് മഞ്ജു വാര്യറിന്. തുടക്കം മുതലേ തന്നെ നടിക്ക് ശക്തമായ പിന്തുണയാണ് മഞ്ജു വാര്യര്‍ നല്‍കിയത്. ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കുറ്റക്കാരെ പുറത്തേക്ക് കൊണ്ടുവരണമെന്നുമാവശ്യപ്പെട്ട് മുന്നിട്ടിറങ്ങിയവരില്‍ മഞ്ജു വാര്യരും മുന്നിലുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിലുള്ള അഭിപ്രായ വ്യത്യാസം പ്രകടമാക്കി ഡബ്ലുസിസി എത്തിയപ്പോള്‍ താരം അഭിപ്രായം തുറന്നുപറഞ്ഞിരുന്നില്ല.

നിശബ്ദതയിലേക്ക് പോയതിന് പിന്നില്‍?

നിശബ്ദതയിലേക്ക് പോയതിന് പിന്നില്‍?

സാഹചര്യങ്ങള്‍ വളരെ മോശമായിത്തുടരുന്നതിനിടയിലാണ് വനിതാ സംഘടന മുന്നിട്ടിറങ്ങിയത്. താരസംഘടനയായ എഎംഎംഎയുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിയോജിപ്പുകള്‍ ഭിന്നിപ്പിലേക്ക് മാറിയപ്പോഴും താരം പ്രതികരിച്ചിരുന്നില്ല. രേവതി, പാര്‍വതി, പത്മപ്രിയ, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍ തുടങ്ങിയവര്‍ അഭിപ്രായം വ്യക്തമാക്കി രംഗത്തുവന്നിരുന്നു. അസാന്നിധ്യത്തിലൂടെയായിരുന്നു മഞ്ജു വാര്യര്‍ ശ്രദ്ധിക്കപ്പെട്ടത്.

നിലപാടുകള്‍ മാറിയോ?

നിലപാടുകള്‍ മാറിയോ?

താരത്തിന്റെ നിലപാടുകളില്‍ മാറ്റം വന്നോയെന്നായിരുന്നു പലരും ചോദിച്ചത്. എന്നാല്‍ ഇപ്പോഴും തങ്ങള്‍ക്കൊപ്പമാണെന്നും ചിലരെ എതിര്‍ക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നും അതാവാം തങ്ങള്‍ക്കൊപ്പം മുന്നിട്ടിറങ്ങാത്തതെന്നായിരുന്നു റിമ കല്ലിങ്കല്‍ പറഞ്ഞത്. പലരെയും പരസ്യമായി എതിര്‍ക്കേണ്ട സാഹചര്യമാണ് ഇപ്പോഴത്തേത്. ഇതിന് താല്‍പര്യമില്ലാത്തതിനാലാവാം താരം മുന്നിട്ടിറങ്ങാത്തതെന്നായിരുന്നു മറ്റൊരു വാദം. ഇപ്പോഴും തങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്നും സംഘടനയില്‍ നിന്നും രാജി വെച്ചിട്ടില്ലെന്നും വനിതാ സംഘടനയിലെ അംഗങ്ങള്‍ വ്യക്തമാക്കിയിരുന്നു.

ദിലീപുമായി സൗഹൃദം?

ദിലീപുമായി സൗഹൃദം?

ദിലീപുമായി താരം ഇപ്പോഴും അടുത്ത സൗഹൃത്തിലാണെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. രാമലീല റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വന്‍വിവാദം അരങ്ങേറിയപ്പോള്‍ വ്യക്തികളോടുള്ള വൈരാഗ്യം സിനിമയോട് തീര്‍ക്കരുതെന്നായിരുന്നു മഞ്ജു വാര്യര്‍ പറഞ്ഞത്. താരത്തിന്‍രെ പ്രതികരണത്തില്‍ പലരും ഞെട്ടിയിരുന്നു. രാമലീലയുടെ അതേ ദിനത്തിലാണ് താരത്തിന്‍രെ ഉദാഹരണം സുജാതയും റിലീസ് ചെയ്തത്. തന്റെ സിനിമയുടെ ബാവിയെക്കുറിച്ചോര്‍ത്തായിരിക്കാം അത്തരമൊരു നിലപാട് സ്വീകരിച്ചതെന്നായിരുന്നു സോഷ്യല്‍ മീഡിയ പറഞ്ഞത്.

കുഞ്ഞ് ജനിച്ചപ്പോള്‍ അഭിനന്ദിച്ചു?

കുഞ്ഞ് ജനിച്ചപ്പോള്‍ അഭിനന്ദിച്ചു?

അടുത്തിടെയായിരുന്നു ദിലീപിന്റെയും കാവ്യ മാധവന്റെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. മീനാക്ഷിക്ക് പിന്നാലെ വീണ്ടും പെണ്‍കുട്ടി ജനിച്ചുവെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും വ്യക്തമാക്കിയത് ദിലീപ് തന്നെയായിരുന്നു. താരത്തിന്‍രെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. കുഞ്ഞതിഥിയുടെ വരവുമായി ബന്ധപ്പെട്ട് മഞ്ജു വാര്യര്‍ ദിലീപിനെ അഭിനന്ദിച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ യൂട്യൂബ് ചാനലുകളിലൂടെ പ്രചരിച്ചിരുന്നു.

താരങ്ങള്‍ പ്രതികരിച്ചപ്പോഴും മൗനം

താരങ്ങള്‍ പ്രതികരിച്ചപ്പോഴും മൗനം

ദിലീപിന് പെണ്‍കുട്ടി ജനിച്ചതിന് പിന്നാലെയായാണ് താരത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി തെന്നിന്ത്യന്‍ സിനിമയിലെ അഭിനേത്രികളെത്തിയത്. റായ് ലക്ഷ്മി, തപ്‌സി പന്നു, രാകുല്‍ പ്രീത്, തുടങ്ങിയവരെത്തിയത്. മാധ്യമപ്രവര്‍ത്തക താരത്തെ അഭിനന്ദിച്ച് പോസ്റ്റ് ഇട്ടതിന് പിന്നാലെയായാണ് രൂക്ഷവിമര്‍ശനവുമായി ഇവരെത്തിയത്. നടിമാരുടെ വിമര്‍ശനം കടുത്തപ്പോഴും മഞ്ജു വാര്യര്‍ ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല.

നൂലുകെട്ടിന് ക്ഷണിച്ചുവെന്ന്?

നൂലുകെട്ടിന് ക്ഷണിച്ചുവെന്ന്?

കുഞ്ഞിന്റെ നൂലുകെട്ടിനായി ദിലീപ് മഞ്ജു വാര്യരെ ക്ഷണിച്ചുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. യൂട്യൂബ് വീഡിയോയിലൂടെയായിരുന്നു ഇത് പ്രചരിച്ചത്. കാവ്യയും ദിലീപും നൂലുകെട്ടിനായി മഞ്്ജു വാര്യരെ ക്ഷണിച്ചുവെന്നാണ് ഈ വീഡിയോയില്‍ പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ വീഡിയോ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

അഭിമുഖം പുറത്തുവന്നിട്ടില്ല

അഭിമുഖം പുറത്തുവന്നിട്ടില്ല

മഞ്ജു വാര്യരുമായി ഇപ്പോഴും സൗഹൃദത്തിലാണെന്നും താരത്തെ ചടങ്ങിലേക്ക് വിളിച്ചതായി ദിലീപ് അഭിമുഖത്തിനിടയില്‍ പറഞ്ഞുവെന്നാണ് വീഡിയോയില്‍ പറയുന്നത്. എന്നാല്‍ അത്തരത്തിലൊരു അഭിമുഖവും ഇതുവരെ പുറത്തുവന്നിട്ടില്ല. സിനിമയുടെ കാര്യത്തിലായാലും വ്യക്തി ജീവിതത്തിലായാലും ജ്യോതിഷത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന ദിലീപ് കുട്ടിയുടെ നൂലുകെട്ടിനുള്ള സമയവും നോക്കിയിരുന്നുവെന്നും റിപ്പോര്‍ച്ചില്‍ പറയുന്നു.

മലയാളത്തിലെ രീതി

മലയാളത്തിലെ രീതി

ഒരുകാലത്ത് ഭാര്യഭര്‍ത്താക്കന്‍മാരായി ജീവിച്ചിരുന്നവര്‍ പിന്നീട് വേര്‍പിരിയുന്നത് സ്ഥിരം സംഭവമാണ്. തുടക്കത്തിലൊക്കെ വിവാഹ മോചന വാര്‍ത്തകളെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ആരാധകര്‍ക്കായിരുന്നു ഞെട്ടല്‍. എന്നാല്‍ ഇന്നത് സ്വഭാവികമായ കാര്യമായി മാറിയിരിക്കുകയാണ്. ഒരുമിച്ച് കഴിയാന്‍ താല്‍പര്യമില്ലാത്തവര്‍ വിവാഹ മോചനം നേടുന്നത് സ്ഥിരം സംഭവമാണ്. ്അത്തരത്തില്‍ വേര്‍പിരിഞ്ഞ ദമ്പതികള്‍ അടുത്ത സുഹൃത്തുക്കളായി തുടരാറുമുണ്ട്, മലയാളത്തില്‍ ഇതില്ല കേട്ടോ, പറഞ്ഞത് ബോളിവുഡിലെയും ഹോളിവുഡിലെയും കാര്യത്തെക്കുറിച്ചാണ്.

മീനാക്ഷി കാണാനെത്തിയപ്പോള്‍

മീനാക്ഷി കാണാനെത്തിയപ്പോള്‍

അപ്രതീക്ഷിതമായി അച്ഛന്‍ യാത്രയായപ്പോള്‍ ആദരാഞ്ജലി അര്‍പ്പിക്കാനായി മീനാക്ഷി മഞ്ജു വാര്യരുടെ വീട്ടിലേക്കെത്തിയിരുന്നു. ദിലീപിനൊപ്പമായിരുന്നു താരപുത്രി എത്തിയത്. ഇവരുടെ വരവിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

അച്ഛന്റെ വിയോഗം

അച്ഛന്റെ വിയോഗം

സിനിമാജീവിതത്തില്‍ താങ്ങും തണലുമായി നിന്ന അച്ഛനെക്കുറിച്ച് മഞ്ജു വാര്യര്‍ നേരത്തെ വാചാലനായിരുന്നു. ജോലിക്കിടയില്‍ വിവിധ സ്ഥലങ്ങളിലായി കഴിയുന്നതിനിടയിലും കലാരംഗത്ത് തന്നെ പിടിച്ചുനിര്‍ത്തിയത് അച്ഛനായിരുന്നു. സിനിമയില്‍ നിന്നും ഇടവേളയെടുത്തപ്പോഴും വ്യക്തി ജീവിതത്തില്‍ കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോഴും അച്ഛനായിരുന്നു തന്നെ പിന്തുണച്ചതെന്ന് മകള്‍ പറഞ്ഞിരുന്നു.

English summary
Truth behind Manju Warrier's slience
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more