മഞ്ജു വാര്യര്‍ അഭിനയിക്കില്ലെന്ന് ദിലീപ് അന്ന് പറഞ്ഞു, സല്ലാപം രണ്ടാം ഭാഗം നടക്കാതെ പോയതിന് കാരണം

സല്ലാപമെന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജു വാര്യര്‍ നായികയായത്. ദിലീപായിരുന്നു ചിത്രത്തിലെ നായകന്‍. മനോജ് കെ ജയന്‍, ബിന്ദു പണിക്കര്‍, എന്‍ എഫ് വര്‍ഗീസ്, മാള അരവിന്ദന്‍, കലാഭവന്‍ മണി, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍ തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. ബോക്‌സോഫീസില്‍ നിന്നും മികച്ച വിജയമായിരുന്നു ചിത്രം സ്വന്തമാക്കിയത്. സൂപ്പര്‍ഹിറ്റായി മാറിയ സല്ലാപത്തിന് രണ്ടാം ഭാഗം ഒരുക്കുന്നതിനെക്കുറിച്ച് തങ്ങള്‍ ചിന്തിച്ചിരുന്നുവെന്ന് സുന്ദര്‍ദാസ് പറയുന്നു.

Recommended Video

ദിലീപും മഞ്ജുവും ചേർന്ന് സല്ലാപം 2..അഡ്വാൻസ് വരെ കൊടുത്ത..പക്ഷെ

ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് സംവിധായകന്‍ സല്ലാപം രണ്ടാം ഭാഗത്തെക്കുറിച്ച് പറഞ്ഞത്. ദിലീപായിരുന്നു അന്ന് ഇതിനായി മുന്‍കൈ എടുത്തിരുന്നത്. ലോഹിതദാസിനോടും ഇതേക്കുറിച്ച് താരം പറഞ്ഞിരുന്നു. മഞ്ജു വാര്യരും ചിത്രത്തിന്റെ ഭാഗമായിരുന്നു. അഭിനേത്രിയായല്ല മറിച്ച് നിര്‍മ്മാതാവിന്റെ റോളിലായിരിക്കും മഞ്ജു എത്തുന്നതെന്നായിരുന്നു അന്ന് ദിലീപ് പറഞ്ഞതെന്നും സുന്ദര്‍ദാസ് പറയുന്നു.

സല്ലാപത്തിന് ശേഷം

സല്ലാപത്തിന് ശേഷം

ലോഹിതദാസും ഞാനും തമ്മിലുള്ള സൗഹൃദം അറിയാവുന്നവർ പലപ്പോഴും ചോദിച്ചിട്ടുണ്ട് സല്ലാപം കഴിഞ്ഞ് എന്തുകൊണ്ട് ഒരു സിനിമ ചെയ‌്തില്ല എന്ന്. ഞാൻ നിർബന്ധിച്ചിരുന്നെങ്കിൽ ലോഹി സിനിമ എഴുതി തരുമായിരുന്നു. നമ്മൾ വീട്ടുകാരനായി പോയതിന്റെ പ്രശ്‌നമായിരുന്നു. വിരുന്നുകാർക്ക് ആദ്യം കൊടുക്കട്ടെയെന്ന് വിചാരിച്ച് പലപ്പോഴും മാറ്റി വച്ചു. പിന്നീടത് നടന്നില്ല എന്നതാണ് സത്യം.

ദിലീപിന്‍റെ ചോദ്യം

ദിലീപിന്‍റെ ചോദ്യം

ഒരുദിവസം ദിലീപ് എന്നെ വിളിച്ചു. ലോഹിയേട്ടൻ നമുക്കൊരു സിനിമ ചെയ്യില്ലേ എന്ന് ചോദിച്ചു. ചെയ്യുമെന്ന് ഞാൻ ദിലീപിന് മറുപടിയും നൽകി.ഞാൻ ലോഹിയെ കണ്ട് കാര്യം പറഞ്ഞു. ചെയ്യാമെന്ന് ലോഹി ഏൽക്കുകയും ചെയ‌്തു. സിനിമ ചെയ്യാമെന്ന് ലോഹിതദാസ് സമ്മതിച്ച കാര്യം ദിലീപിനെ വിളിച്ചു പറഞ്ഞപ്പോൾ, സല്ലാപത്തിന്റെ രണ്ടാം ഭാഗമായാലോ എന്ന് ദിലീപ് ചോദിച്ചു.

ക്ഷീണിതനായ നായകന്‍

ക്ഷീണിതനായ നായകന്‍

ആദ്യം യോജിച്ചില്ലെങ്കിലും കൊമേഴ്സ്യലി ഹിറ്റായേക്കാമെന്ന് തോന്നി. അങ്ങനെ ലോഹിയോട് സംസാരിച്ചു. 'രണ്ടാം ഭാഗമൊന്നും ഉണ്ടാകില്ലെടാ 'എന്ന് പുള്ളി അപ്പോൾ തന്നെ പറഞ്ഞു. എന്റെ നായകന്മാരിൽ ഏറ്റവും 'ക്ഷീണിതനായ' നായകനാണ് ശശികുമാർ. പിന്നെങ്ങനെയാണ് സല്ലാപത്തിന് രണ്ടാം ഭാഗം ഉണ്ടാകുന്നതെന്ന് ലോഹി എന്നോട് ചോദിച്ചു.

മഞ്ജു അഭിനയിക്കില്ല

മഞ്ജു അഭിനയിക്കില്ല

ഞാൻ കുറച്ച് പൊട്ടും പൊടിയും ആശയങ്ങൾ പറഞ്ഞപ്പോൾ ആലോചിക്കാമെന്നായി ലോഹി.പിന്നീടൊരു ദിവസം ലോഹിയെ വിളിച്ചപ്പോൾ, ഒരു കഥ ആലോചിച്ചിട്ടുണ്ട്, മഞ്ജു അഭിനയിക്കുമോ എന്ന് തിരിച്ചു ചോദിച്ചു. ദിലീപിനീട് ഇക്കാര്യം പറഞ്ഞപ്പോൾ 'അത് നടക്കില്ലെന്നായിരുന്നു' ഉത്തരം. പക്ഷേ മഞ്ജു പ്രൊഡ്യൂസ് ചെയ്യും എന്ന് ദിലീപ് പറഞ്ഞു. അങ്ങനെ ഒരു ശിവരാത്രി ദിവസം ദിലീപും മഞ്ജുവും ലോഹിയുടെ വീട്ടിൽ ഒരുമിച്ചെത്തി ലോഹിക്കും എനിക്കും അഡ്വാൻസ് നൽകി. പക്ഷേ ആ ചിത്രം നടന്നില്ലെന്നുമായിരുന്നു സുന്ദര്‍ദാസ് പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X