»   » പ്രിയന്‍റെ പ്രിയതാരം ഇനി 'ഒടിയനൊ'പ്പം, മോഹന്‍ലാലിനൊപ്പമെത്തുന്ന ബോളിവുഡ് താരം ആരാണെന്നറിയുമോ? കാണൂ!

പ്രിയന്‍റെ പ്രിയതാരം ഇനി 'ഒടിയനൊ'പ്പം, മോഹന്‍ലാലിനൊപ്പമെത്തുന്ന ബോളിവുഡ് താരം ആരാണെന്നറിയുമോ? കാണൂ!

Written By:
Subscribe to Filmibeat Malayalam
പ്രിയദർശൻ സിനിമകളിലെ താരത്തിന്റെ ആദ്യ മലയാള ചിത്രമായിരിക്കും ഒടിയൻ | filmibeat Malayalam

മോഹന്‍ലാല്‍ മഞ്ജു വാര്യര്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ഒടിയന്റെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. വിഎ ശ്രീകുമാര്‍ മേനോന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ഒടിയന്‍. ശ്രീകുമാര്‍ മേനോന്‍ എന്ന പേരും അദ്ദേഹത്തിന്റെ പരസ്യങ്ങളും ഇതിനോടകം തന്നെ മലയാളിക്ക് സുപരിചിതമായിക്കഴിഞ്ഞു. മോഹന്‍ലാലിനെ നായകനാക്കി അദ്ദേഹം സിനിമയൊരുക്കുന്നുവെന്ന് കേട്ടപ്പോള്‍ ആരാധകര്‍ക്കായിരുന്നു കൂടുതല്‍ സന്തോഷം. ഇന്നുവരെയുള്ള മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിക്കുന്ന സിനിമയാവും ഒടിയനെന്ന കാര്യത്തില്‍ പ്രേക്ഷകര്‍ക്കും സംശയമില്ല. ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ അത്രയേറെയാണ്.

മുംബൈയിലെ ഫ്‌ളാറ്റും ഒടിയനിലെ നായികാവേഷവും, ആരോപണങ്ങളില്‍ മഞ്ജു വാര്യരുടെ പ്രതികരണം ഇങ്ങനെ!

വില്ലന് ശേഷം മോഹന്‍ലാലും മഞ്ജു വാര്യരും ഈ ചിത്രത്തിലൂടെ വീണ്ടും ഒരുമിക്കുകയാണ്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച താരജോഡികളാണ് ഇരുവരുമെന്ന് നേരത്തെ തെളിയിച്ചതാണ്. പ്രമേയത്തിലായാലും അവതരണത്തിലായാലും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന സിനിമയാവും ഒടിയനെന്ന് അണിയറപ്രവര്‍ത്തകരും വ്യക്തമാക്കിയിരുന്നു. ഒടിയന്‍ മാണിക്യന്റെ ഗുരുവായി ബോളിവുഡ് താരം എത്തുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ആരാണ് ആ ബോളിവുഡ് താരമെന്ന തരത്തില്‍ ചര്‍ച്ചകളും സജീവമായിരുന്നു. ഇക്കാര്യത്തെക്കുറിച്ചുള്ള ലേറ്റസ്റ്റ് വിശേഷമറിയാന്‍ തുടര്‍ന്നുവായിക്കൂ.


Arya: ആര്യ ആര്‍ക്കും വാക്ക് നല്‍കിയിട്ടില്ല, എലിമിനേറ്റ് ചെയ്യാനുള്ള കാരണവും പറഞ്ഞില്ലെന്ന് നടി!


മാണിക്യന്റെ ഗുരുവായി ബോളിവുഡ് താരം

ഒടിയന്‍ മാണിക്യന്റെ ഗുരുവായി ബോളിവുഡ് താരം സിനിമയിലെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച പരിചയവും അദ്ദേഹത്തിനുണ്ട്. മോഹന്‍ലാലിനൊപ്പം തുല്യ പ്രാധാന്യമുള്ള വേഷത്തില്‍ ആരെത്തുമെന്ന തരത്തിലുള്ള ചര്‍ച്ചകളും അരങ്ങേറിയിരുന്നു. അമിതാഭ് ബച്ചനാണ് ആ താരമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുരോഗമിച്ചിരുന്നു. പിന്നീട് മമ്മൂട്ടിയാണ് ആ വേഷത്തിലെത്തന്നൊയി കാര്യങ്ങള്‍. എന്നാല്‍ മാമാങ്കത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് പാലക്കാടെത്തിയപ്പോള്‍ മമ്മൂട്ടി നടത്തിയ സൗഹൃദ സന്ദര്‍ശനമായിരുന്നു ഈ വാര്‍ത്തയ്ക്ക് പിന്നിലെന്ന് വ്യക്തമായതോടെ ആ പ്രചാരണവും അവസാനിച്ചു.


മനോജ് ജോഷി എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

ബോളിവുഡ് സിനിമയിലെ മുന്‍നിര താരങ്ങളിലൊരാളായ മനോജ് ജോഷിയാണ് ആ വേഷത്തിലെത്തുന്നതെന്ന റിപ്പോര്‍ട്ടുകളാണ് ഒടുവിലായി ലഭിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ സ്ഥിരീകരണം നടത്തിയിട്ടില്ല. ഇതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അടുത്തുതന്നെ ബോളിവുഡ് താരത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. മികച്ച സഹനടനുള്ള ഇത്തവണത്തെ ദേശീയപുരസ്‌കാരം സ്വന്തമാക്കിയത് മനോജ് ജോഷിയായിരുന്നു.


പ്രിയദര്‍ശന്റെ പ്രിയതാരം

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനായ പ്രിയദര്‍ശന്‍ ബോളിവുഡിലും നിരവധി സിനിമകളൊരുക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ സ്ഥിരം താരം കൂടിയാണ് മനോജ് ജോഷി. ഇതാദ്യമായാണ് അദ്ദേഹം ഒരു മലയാള ചിത്രത്തിന്‍രെ ഭാഗമാവാനൊരുങ്ങുന്നത്. മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ തുടക്കമിടാനുള്ള ഭാഗ്യം അദ്ദേഹത്തിന് തന്നെയാണോയെന്നറിയാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.


പാലക്കാടുനിന്നും വാഗമണ്ണിലേക്ക്

പാലക്കാട് തേന്‍കുറിശ്ശിയില്‍ വെച്ചായിരുന്നു ഒടിയന്റെ ചിത്രീകരണം പുരോഗമിച്ച് വരുന്നത്. ചിത്രത്തിലെ ഗാനരംഗം ചിത്രീകരിക്കുന്നതിനായി സംഘം അതിരപ്പിള്ളിയിലേക്ക് പോയിരുന്നു. പാലക്കാട് വെച്ചുള്ള ചിത്രീകരണം അടുത്ത് തന്നെ പൂര്‍ത്തിയാക്കി സംഘം വാഗമണ്ണിലേക്ക് പോവാനൊരുങ്ങുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.


പൂജയ്ക്ക് തിയേറ്ററുകളില്‍

ഏപ്രില്‍ അവസാന വാരത്തോടെ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. മെയ് പകുതിയോടെ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലേക്ക് കടക്കാനുള്ള പദ്ധതിയും പ്ലാന്‍ ചെയ്യുന്നുണ്ട്. പൂജ റിലീസിനായി സിനിമ തിയേറ്ററുകളിലേക്ക് എത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.


എന്താണ് ഒടിവിദ്യ?

ഒടിയനെന്ന സിനിമ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ കേട്ട് തുടങ്ങിയതാണ് ഒടിവിദ്യയെക്കുറിച്ച്. പണ്ടുകാലത്ത് ശത്രുക്കളെ സംഹരിക്കാനും ദുഷ്പ്രവര്‍ത്തികള്‍ ചെയ്യാനുമായി പ്രയോഗിച്ചിരുന്നതാണ് ഒടിവിദ്യ. ഇത് ചെയ്യുന്നവരെയാണ് ഒടിയനെന്ന് വിളിക്കുന്നത്. മൃഗങ്ങളായി രൂപം മാറനുള്ള കഴിവ് ഇത്തരക്കാര്‍ക്ക് ലഭിച്ചിരുന്നുവെന്നാണ് വിശ്വാസം. ഇന്നുവരെ ഈ വിഷയം അടിസ്ഥാനമാക്കി ഒരു സിനിമയും പുറത്തിറങ്ങിയിട്ടില്ല. അക്കാര്യത്തില്‍ മോഹന്‍ലാലിനും സംഘത്തിനും അഭിമാനിക്കാം.


English summary
National award winning Bollywood actor Manoj Joshi in Odiyan!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X