പ്രണവിന്റെയും കല്യാണിയുടെയും ആ മനോഹര നൃത്തരംഗം! ഷൂട്ടിംഗിന് ചെലവായത് കോടികളെന്ന് റിപ്പോര്‍ട്ട്
Recommended Video

ഒടിയനു ശേഷമുളള മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം പ്രധാനമായും ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിലാണ് നടന്നുകൊണ്ടിരിക്കുന്നത്. സിനിമയുടെതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. വമ്പന്‍ താരനിരയാണ് പ്രിയദര്‍ശന്റെ പുതിയ ചിത്രത്തില്‍ അണിനിരക്കുന്നത്.
ചിത്രത്തിലെ ഒരു ഗാനരംഗത്തിന്റെ ലൊക്കേഷന്‍ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. മരക്കാറില്‍ പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ഉള്‍പ്പെട്ട രംഗങ്ങളുടെ ചിത്രങ്ങളായിരുന്നു പുറത്തുവന്നത്. ചിത്രങ്ങള്‍ക്ക് മികച്ച അഭിപ്രായങ്ങളായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്. അതേസമയം കോടികള്‍ മുടക്കിയാണ് ഇവരുടെ ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത് എന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

പ്രണവും കല്യാണിയും
കളിക്കൂട്ടുകാരായ പ്രണവും കല്യാണിയും ഒരുമിച്ച് അഭിനയിച്ചതായിരുന്നു മരക്കാറിന്റെതായി പുറത്തിറങ്ങിയ ചിത്രങ്ങളില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്. സിനിമയില്‍ മോഹന്‍ലാലിന്റെ കൗമാര കാലം പ്രണവ് അവതരിപ്പിക്കുമ്പോള്‍ പ്രാധാന്യമുളള ഒരു കഥപാത്രമായാണ് കല്യാണിയും എത്തുന്നത്. ആദി,ഇരുപത്തിയൊന്നാം നൂറ്റാണ് എന്നീ ചിത്രങ്ങള്‍ക്കു ശേഷമാണ് പ്രണവ് മരക്കാറില്‍ അഭിനയിക്കാന്‍ എത്തിയിരുന്നത്. തെലുങ്കില്‍ അഖില്‍ അക്കിനേനി നായകനായ ഹലോ ആയിരുന്നു കല്യാണിയുടെ ആദ്യ ചിത്രം.

റാമോജി ഫിലിം സിറ്റിയില്‍
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ തന്നെയായിരുന്നു ഗാനരംഗം പ്രധാനമായും ചിത്രീകരിച്ചിരുന്നത്. ഇന്ത്യയിലെ തന്നെ പ്രശസ്ത കലാസംവിധായകരില്‍ ഓരാളായ സാബു സിറിളാണ് സിനിമയ്ക്കു വേണ്ടി സെറ്റുകളൊരുക്കിയിരുന്നത്. ബാഹുബലി സിനിമയിലേതു പോലെ മികച്ച സെറ്റുകളായിരുന്നു അദ്ദേഹം ഒരുക്കിയിരുന്നത്. ഫ്രെയിമുകളുടെ ഭംഗി കൊണ്ടും പ്രണവിന്റെയും കല്യാണിയുടെയും വേഷവിധാനം കൊണ്ടുമായിരുന്നു ലൊക്കേഷന്‍ ചിത്രങ്ങള്‍ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നത്.

ഗാനരംഗത്തിന് വേണ്ടി മാത്രം
മരക്കാറിലെ ഈ ഗാനരംഗത്തിനായി മാത്രം കോടികളാണ് ചെലവായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയില്‍ ഒരുക്കിയ സെറ്റിന് 2.5കോടിയലധികം ചെലവായതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഗാനരംഗം ഒരുക്കിയ ഫ്‌ളോറിനായി മാത്രം 30 ലക്ഷം രൂപയോളമായി. പ്രണവിന്റെയും കല്യാണിയുടെസയും കോസ്റ്റ്യൂമും മറ്റു വസ്തുക്കളും കൂടി മൂന്ന് കോടിയോളം രൂപ ചെലവായെന്നും അറിയുന്നു.

താരനിര
മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാര്‍ നാലാമനായി എത്തുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. മധു,നെടുമുടി വേണു, അര്‍ജുന്‍,പ്രഭു,സുനില്‍ ഷെട്ടി, ഹരീഷ് പേരടി,മുകേഷ് ബാബുരാജ്, കീര്‍ത്തി സുരേഷ്,സുഹാസിനി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സംവിധായകന്‍ ഫാസിലും ചിത്രത്തിന്റെ ഭാഗമായി എത്തുന്നു. പ്രശസ്ത ഛായാഗ്രാഹകന്‍ തിരുവാണ് സിനിമയ്ക്കു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്.

സിനിമയുടെ ഷൂട്ടിംഗ്
ആന്റണി പെരുമ്പാവൂര്‍,സിജെ റോയ്,സന്തോഷ് ടി കുരുവിള തുടങ്ങിയവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു. മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഓണത്തിന് തിയ്യേറ്ററുകളിലെത്തി ക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമമെന്നും അറിയുന്നു. ഹൈദരാബാദിനു പുറമെ ഊട്ടി,രാമേശ്വരം തുടങ്ങിയ സ്ഥലങ്ങളിലും സിനിമയുടെ ഷൂട്ടിംഗ് നടക്കും.


Click it and Unblock the Notifications