പ്രിയദര്‍ശന്‍ ഒരുക്കുന്ന ബ്രഹ്മാണ്ഡ സിനിമ! റിലീസിന് മുന്‍പ് മരക്കാര്‍ റെക്കോര്‍ഡ് തുക സ്വന്തമാക്കി?
ഇനി മലയാള സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ സിനിമകളില്‍ ഒന്ന് മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആണ്. കുഞ്ഞാലി മരക്കാരുടെ കഥയുമായിട്ടെത്തുന്ന ചിത്രം പ്രിയദര്‍ശന്‍ ആയിരുന്നു സംവിധാനം ചെയ്തത്. മലയാളത്തിലേ ഏറ്റവും ചെലവേറിയ സിനിമയായി പ്രഖ്യാപിച്ച ചിത്രം മാര്‍ച്ച് 26 ന് തിയറ്ററുകളിലേക്ക് എത്തും. സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് വലിയ പ്രമോഷന്‍ പരിപാടികളാണ് അണിയറ പ്രവര്‍ത്തകര്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്.
വലിയ മുതല്‍ മുടക്ക് ആവശ്യമായി വന്ന സിനിമ റിലീസിന് മുന്‍പ് തന്നെ സാമ്പത്തിക ലാഭം വാരിക്കൂട്ടി കൊണ്ടിരിക്കുകയാണ്. മരക്കാരുടെ വിതരണാവകാശം, സാറ്റലൈറ്റ് റൈറ്റ്‌സ് എന്നിവയെല്ലാം വമ്പന്‍ തുകയ്ക്ക് വിറ്റ് പോയതായി റിപ്പോര്‍ട്ടുകള്‍ പലപ്പോഴായി പ്രചരിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ ഓവര്‍സീസ് റൈറ്റ്‌സ് 8 കോടിയോളം രൂപയ്ക്ക് ഫാര്‍സ് സ്വന്തമാക്കിയതായിട്ടാണ് അറിയുന്നത്. കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിടുന്നതിന് വേണ്ടി കാത്തിരിക്കുകയാണ്.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും സിജെ റോയിയും സന്തോഷ് കുരുവിളയും ചേര്‍ന്നാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം നിര്‍മ്മിച്ചത്. ഹൈദരബാദിലെ രാമോജി റാവു ഫിലിം സിറ്റിയിലായിരുന്നു സിനിമയുടെ മുക്കാല്‍ ഭാഗത്തോളം ഷൂട്ടിംഗ് നടന്നത്. ബാക്കിയുള്ളത് ഊട്ടി, രാമേശ്വരം എന്നിവിടങ്ങളില്‍ നിന്നുമായിരുന്നു. സാമൂതിരിയുടെ പടത്തലവനായിരുന്ന കുഞ്ഞാലി മരക്കാന്മാരില്‍ നാലാമന്റെ കഥയആണ് സിനിമ പറയുന്നത്.
വമ്പന്‍ ക്യാന്‍വാസില്‍ ഒരുക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. തമിഴ് സൂപ്പര്‍ താരം അര്‍ജുന്‍ സര്‍ജ, പ്രഭു, ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടി, കീര്‍ത്തി സുരേഷ്, മധു, ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സിദ്ദിഖ്, നെടുമുടി വേണു, സുരേഷ് കുമാര്‍, എന്നിങ്ങനെ നിരവധി താരങ്ങള്‍ അണിനിരക്കുന്നു.


Click it and Unblock the Notifications