പ്രിയദര്‍ശന്‍റെ മരക്കാര്‍ പോസ്റ്റ് പ്രൊഡക്ഷന്‍ അന്തിമ ഘട്ടത്തില്‍! ടീസര്‍ ഉടനെന്ന് റിപ്പോര്‍ട്ട്!

മോഹന്‍ലാലും പ്രിയദര്‍ശനും ഒരുമിക്കുന്നുവെന്നും ചരിത്ര പശ്ചാത്തലത്തിലുള്ള സിനിമയ്ക്കായാണ് ഇരുവരും ഒരുമിക്കുന്നതെന്നും കേട്ടപ്പോള്‍ മുതല്‍ ആരാധകരും സന്തോഷത്തിലായിരുന്നു. കുഞ്ഞാലി മരക്കാരുടെ ജീവിതകഥ പറയുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹവുമായാണ് ഇവരെത്തുന്നത്. 100 കോടിയിലധികം രൂപ ചെലവിട്ടാണ് ചിത്രമൊരുക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ആന്റണി പെരുമ്പാവൂരും, സികെ റോയിയും സന്തോഷ് കുരുവിളയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. തെന്നിന്ത്യന്‍ സിനിമയിലേയും ബോളിവുഡിലേയും താരങ്ങളുമെല്ലാം ചിത്രത്തിനായി ഒരുമിക്കുന്നുണ്ട്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരികയാണ്. അതിനിടയിലാണ് ആരാധകരെത്തേടി സന്തോഷവാര്‍ത്തയെത്തിയിട്ടുള്ളത്.

പോസ്റ്റ് പ്രൊഡക്ഷന്‍ അന്തിമ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്നും അധികം വൈകാതെ തന്നെ ടീസര്‍ എത്തുമെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഓണ്‍ലൈന്‍ പോര്‍ട്ടലുകളാണ് ഇക്കാര്യത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുള്ളത്. ഒടിയന് ശേഷം മോഹന്‍ലാലും മഞ്ജു വാര്യരും ഒരുമിച്ചെത്തുന്ന സിനിമ കൂടിയാണിത്. ഇവര്‍ക്കൊപ്പം വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. മുന്നണിയിലും പിന്നണിയിലുമായി താരപുത്രന്‍മാരും താരപുത്രികളും അണിനിരക്കുന്നുവെന്ന പ്രത്യേകതയും മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനുണ്ട്.

Mohanlal

കുഞ്ഞാലി മരക്കാരുടെ ചെറുപ്പകാലം അവതരിപ്പിച്ചത് പ്രണവ് മോഹന്‍ലാലാണ്. പ്രണവിന്റെ നായികയായി എത്തിയത് കല്യാണി പ്രിയദര്‍ശനായിരുന്നു. കീര്‍ത്തി സുരേഷും സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. തമിഴകത്തിന്റെ പ്രിയതാരമായ അര്‍ജുന്‍ സര്‍ജ്ജ, ബോളിവുഡ് താരമായ സുനില്‍ ഷെട്ടി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സംവിധായകന്‍ ഫാസില്‍, സിദ്ദിഖ്, മുകേഷ് , പ്രഭു തുടങ്ങിയവരും മരക്കാറില്‍ അണിനിരക്കുന്നുണ്ട്. മോഹന്‍ലാലിന്റേയും പ്രിയദര്‍ശന്റേയും കരിയര്‍ ബ്രേക്കായി സിനിമ മാറുമെന്ന തരത്തിലുള്ള പ്രവചനങ്ങളും പുറത്തുവന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X