»   » സമാന്ത വിവാഹിതയാകുന്നു, വരന്‍ ആരാണ്?

സമാന്ത വിവാഹിതയാകുന്നു, വരന്‍ ആരാണ്?

By: Rohini
Subscribe to Filmibeat Malayalam

നല്ലൊരു മകളും സുഹൃത്തും കാമുകിയും ആകാന്‍ കഴിയാത്തതിനാല്‍, താന്‍ സിനിമയില്‍ നിന്ന് കുറച്ചു കാലത്തേക്ക് വിട്ടു നില്‍ക്കുന്നു എന്ന് അടുത്തിടെ സമാന്ത വെളിപ്പെടുത്തിയിരുന്നു. നടി വിവാഹിതയാകാന്‍ പോകുന്നു എന്നതാണ് പുതിയ വാര്‍ത്ത. സമാന്ത തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

നല്ല സുഹൃത്തോ മകളോ കാമുകിയോ ആകാന്‍ കഴിഞ്ഞില്ല, സമാന്ത അഭിനയം നിര്‍ത്തുന്നു !!

പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ ഉണ്ടാകുമെന്നും പറഞ്ഞ സമാന്ത ഭാവി വരന്റെ പേര് വെളിപ്പെടുത്തിയില്ല. കുറച്ചു മാസങ്ങള്‍ കഴിഞ്ഞാല്‍ പേര് ഞാന്‍ തന്നെ വെളിപ്പെടുത്തുമെന്നും അടുത്തൊരു ഘട്ടത്തിലേക്ക് കടക്കുന്നതുവരെ അദ്ദേഹത്തെ കുറിച്ച് കൂടുതലൊന്നും പറയാന്‍ താന്‍ താത്പര്യപ്പെടുന്നില്ല എന്നും സമാന്ത പറഞ്ഞു.

 samantha

വിവാഹ ശേഷവും അഭിനയിക്കും. തന്റെ പ്രയാത്തിനും പക്വതയ്ക്കും എത്തിയ കഥാപാത്രങ്ങള്‍ കുടുംബ ജീവിതത്തെ ബാധിക്കാത്ത വിധം ഏറ്റെടുക്കാനാണ് താത്പര്യം. വിവാഹത്തിന് ഇരുവീട്ടുകാരും സമ്മതിച്ചിട്ടുണ്ടെന്നും സമാന്ത വ്യക്തമാക്കി.

നേരത്തെ നടന്‍ സിദ്ധാര്‍ത്ഥുമായി സമാന്ത പ്രണയത്തിലാണെന്നും മറ്റും വാര്‍ത്തകളുണ്ടായിരുന്നു. ജബര്‍ദസ്ത എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ച ശേഷമായിരുന്നു ആ പ്രണയം പൂത്തത്. എന്നാല്‍ പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു.

English summary
South actress Samantha Ruth Prabhu who was rumoured to be in relationship with a young hero has now confirmed her relationship status, but refused to say his name.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam