»   » പ്രണവ് മോഹന്‍ലാല്‍ വിവാഹിതനാകുന്നു, ആരാണ് വധു ?

പ്രണവ് മോഹന്‍ലാല്‍ വിവാഹിതനാകുന്നു, ആരാണ് വധു ?

Posted By: Rohini
Subscribe to Filmibeat Malayalam

നായകനായി രണ്ടാം വരവിനൊരുങ്ങുന്ന പ്രണവ് മോഹന്‍ലാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. പ്രണവ് നായകനായി എത്തുന്ന ജീത്തു ജോസഫ് ചിത്രത്തെ കുറിച്ചും, പ്രണവിന്റെ ജീവിത ശൈലിയെ കുറിച്ചും ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ എന്നും വാര്‍ത്തകള്‍ പരക്കുന്നു.

പ്രണവ് മോഹന്‍ലാലിനെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്ന് നടി ശാലിന്‍, മോഹന്‍ലാല്‍ അറിഞ്ഞോ?

ഇപ്പോഴിതാ പ്രണവ് വിവാഹിതനാകാന്‍ പോകുന്നതായി വാര്‍ത്തകള്‍. ചില വാട്‌സാപ്പ്പ് ഗ്രൂപ്പുകള്‍ വഴിയും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴിയുമാണ് പ്രണവിന്റെ വിവാഹ വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നത്.

ജീത്തു ജോസഫ് ചിത്രത്തിന് ശേഷം

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ പ്രണവ്. ഈ സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞാല്‍ ഉടന്‍ പ്രണവിന്റെ വിവാഹം ഉണ്ടാവും എന്നാണ് കേള്‍ക്കുന്നത്. വളരെ ലളിതമായിരിക്കുമത്രെ ചടങ്ങുകള്‍.

പ്രണയ വിവാഹം

പ്രണയ വിവാഹമാണെന്നും പ്രചരിയ്ക്കുന്ന വാര്‍ത്തകളില്‍ പറയുന്നു. പ്രണവിന് പ്രണയമുണ്ടോ എന്ന ചോദ്യത്തോട് ഇതുവരെ പ്രണവോ പ്രണവിനോട് അടുത്ത വൃത്തങ്ങളോ പ്രതികരിച്ചിട്ടില്ല എന്നതാണ് ഈ പ്രണയ വിവാഹ വാര്‍ത്തയ്ക്ക് ആക്കം കൂട്ടുന്നത്. അതേ സമയം വധുവിനെ കുറിച്ച് ഒരു സൂചനയും ഇല്ല.

ഗോസിപ്പില്‍ വന്നു

നായകനായി വരുന്നതിന് മുന്‍പേ തന്നെ പ്രണവിനെ കുറിച്ചുള്ള ഗോസിപ്പുകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്നിരുന്നു. ലൈഫ് ഓഫ് ജോസൂട്ടിയുടെ ചിത്രീകരണത്തിനിടെ നടി ജ്യോതി കൃഷ്ണയുമായി പ്രണവ് പ്രണയത്തിലായി എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ജ്യോതിയുടെ വിവാഹ നിശ്ചയം കഴിഞ്ഞതോടെ ആ കിംവദന്തി അവസാനിച്ചു.

ജീത്തു ചിത്രം കഴിഞ്ഞാല്‍ ഇടവേള

ജീത്തു ജോസഫ് ചിത്രം കഴിഞ്ഞാല്‍ അടുത്ത ഒരു സിനിമ ചെയ്യണമോ വേണ്ടയോ എന്ന് ആലോചിക്കും എന്ന് പ്രണവ് നേരത്തെ പറഞ്ഞിരുന്നു. ആദ്യ ചിത്രത്തിന് ശേഷം ഒരിടവേള എടുക്കും. ഈ ഇടവേളയിലായിരിക്കുമത്രെ ലളിതമായ വിവാഹം.

ഡിക്യുവിനെ പോലെ

മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ കാര്യത്തിലും ഏറെ കുറെ ഇതുപോലെ തന്നെയാണ് സംഭവിച്ചത്. വിവാഹ ശേഷമാണ് ദുല്‍ഖര്‍ സിനിമയിലെത്തിയത്. സിനിമ ഒരു പ്രൊഫഷനായി എടുത്ത്, കൂടുതല്‍ ഉത്തരവാദിത്വം വരണമെങ്കില്‍ വിവാഹം ചെയ്യണം എന്നാണ് മമ്മൂട്ടി പറഞ്ഞത്. പ്രണവിനും ആ ഉത്തരവാദിത്വം വരണം എന്ന് മോഹന്‍ലാല്‍ ചിന്തിച്ചുകാണുമോ?

English summary
Marriage Rumor about Pranav Mohanlal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam