വിജയിയുമായി പ്രണയവും വിവാഹവും, ധനുഷുമായി അമലയ്ക്ക് ബന്ധമെന്നും വാർത്തകൾ, നടി വീണ്ടും വിവാഹിതയാകുമ്പോൾ!
തെന്നിന്ത്യൻ സിനിമയിലേക്ക് മൈനയായി പറന്ന് വന്ന് ദൈവത്തിരുമകനിലൂടെയും തലൈവയിലൂടെയും റൺ ബേബി റണ്ണിലൂടെയുമെല്ലാം ആരാധകരെ സമ്പാദിച്ച് മുൻനിര നാടിയായി ഉയർന്ന് വന്ന പ്രതിഭയാണ് അമല പോൾ.
മലയാളിയാണെങ്കിലും അമല കൂടുതൽ ശോഭിച്ച് തമിഴിലാണ്. 2009ൽ നീലത്താമരയിലൂടെ അഭിനയത്തിലേക്ക് എത്തിയ അമല ഇപ്പോൾ വളരെ സെലക്ടീവായി മാത്രമെ സിനിമകൾ ചെയ്യാറുള്ളു. സിനിമാ തിരക്കുകൾ ഇല്ലാത്തപ്പോൾ താരം നീണ്ട യാത്രകൾ നടത്തിയാണ് താരം ജീവിതം ആസ്വദിക്കുന്നത്.
ഇന്ന് അമല മുപ്പത്തിയൊന്നാം പിറന്നാൾ ആഘോഷിക്കുകയാണ്. നടിയുടെ പിറന്നാൾ ദിനത്തിൽ ആരാധകരെ സർപ്രൈസ് ചെയ്യിപ്പിച്ചുകൊണ്ട് ഒരു പോസ്റ്റ് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടു. അമല പോൾ രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതിന്റെ സൂചനകൾ നൽകിയുള്ളതാണ് അമലയെ ടാഗ് ചെയ്തുള്ള പോസ്റ്റ്.

താരത്തിന്റെ സുഹൃത്ത് ജഗദ് ദേശായിയാണ് അമലയുടെ വരൻ. അമല പോളിനെ പ്രപ്പോസ് ചെയ്യുന്ന വീഡിയോ പങ്കുവെച്ച് ജഗദ് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. മൈ ജിപ്സി ക്വീൻ യെസ് പറഞ്ഞു എന്നായിരുന്നു വീഡിയോയ്ക്ക് തലക്കെട്ടായി ജഗദ് കുറിച്ചത്.
ഇരുവരും ഹോട്ടലിൽ ഭക്ഷണത്തിനിരിക്കുമ്പോൾ പെട്ടന്ന് ഡാൻസേഴ്സിന്റെ അടുത്തെത്തി അവർക്കൊപ്പം ചേർന്ന് ഡാൻസ് കളിച്ചു ജഗദ്. ഡാൻസ് കളിക്കുന്നതിനിടെ പെട്ടന്ന് മോതിരം എടുത്ത് അമലയെ പ്രപ്പോസ് ചെയ്യുകയായിരുന്നു. അമല സന്തോഷത്തോടെ മോതിരം സ്വീകരിക്കുന്നതും ജഗദിന് സ്നേഹ ചുംബനം നൽകുന്നതും വീഡിയോയിൽ കാണാം.
വെഡ്ഡി ബെൽസ് എന്ന ഹാഷ്ടാഗും വീഡിയോയ്ക്കൊപ്പം ജഗദ് ചേർത്തിട്ടുണ്ട്. നടി രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നുവെന്ന വാർത്ത പുറത്ത് വന്നതോടെ അമലയും വിജയിയും തമ്മിലുള്ള പ്രണയവും വിവാഹവും വിവാഹമോചനവുമെല്ലാം വീണ്ടും ആരാധകർക്കിടയിൽ ചർച്ചയാവുകയാണ്. 2014ലാണ് സംവിധായകൻ എ.എൽ വിജയ്‍യുമായുള്ള അമലയുടെ ആദ്യ വിവാഹം നടക്കുന്നത്.
ദൈവത്തിരുമകൾ, തലൈവ എന്നീ സിനിമകളുടെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ചാണ് ഇരുവരും പ്രണയത്തിലായത്. നാല് വർഷത്തെ പ്രണയത്തിനുശേഷമായിരുന്നു വിവാഹം. ഹിന്ദു, ക്രിസ്ത്യൻ ആചാരപ്രകാരം ആഢംബരം നിറഞ്ഞ വിവാഹമായിരുന്നു അമലയുടെയും വിജയിയുടെയും.

2015 ആയപ്പോഴേക്കും ഇരുവർക്കും ഇടയിൽ പ്രശ്നങ്ങൾ തുടങ്ങുകയും വേർപിരിയുകയുമായിരുന്നു. വിവാഹശേഷവും അഭിനയം തുടരാനുള്ള ആഗ്രഹം അമല പ്രകടിപ്പിച്ചപ്പോൾ വിജയിയുടെ കുടുംബം എതിർത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് അക്കാലത്ത് വന്ന റിപ്പോർട്ട്. വിവാഹത്തിന് മുമ്പ് കമ്മിറ്റ് ചെയ്ത സിനിമകൾ മാത്രമായിരുന്നു അമല വിവാഹശേഷം പൂർത്തീകരിച്ചത്.
മാത്രമല്ല അമല-വിജയ് വിവാഹജീവിതം തകരാൻ നടൻ ധനുഷാണ് കാരണമെന്ന് വിജയിയുടെ പിതാവ് എ.എൽ അഴകപ്പൻ പറഞ്ഞതും വലിയ രീതിയിൽ ചർച്ചയായിരുന്നു. ധനുഷും അമലയും തമ്മിൽ ബന്ധമുണ്ടെന്ന തരത്തിൽ അക്കാലത്ത് ഗോസിപ്പുകൾ പ്രചരിക്കുകയും ചെയ്തിരുന്നു.
എന്നാൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ തെറ്റാണെന്നും ധനുഷ് തന്റെ വെൽ വിഷർ മാത്രമാണെന്നും അമല ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞു. അമല രണ്ടാം വിവാഹത്തിന് ഒരുങ്ങുന്ന വാർത്തകൾ പുറത്ത് വന്നപ്പോഴും ധനുഷുമായി ബന്ധപ്പെടുത്തി നിരവധി കമന്റുകൾ വരുന്നുണ്ട്. വർഷത്തിൽ ഒരു സിനിമയെങ്കിലും ചെയ്യണമെന്നുണ്ട് പക്ഷെ കിട്ടുന്നില്ല.
എന്നാൽ പിന്നെ രണ്ട് കൊല്ലം കൂടുമ്പോൾ ഒരു കല്യാണമൊക്കെയാകാം, എത്ര ദിവസത്തേക്കാണ് ഈ ബന്ധം, കൊല്ലം തോറും നടത്തിവരാറുള്ള വഴിപാട് നടക്കട്ടെ എന്നെല്ലാമാണ് അമലയെ പരിഹസിച്ച് ചിലർ സോഷ്യൽമീഡിയയിൽ കുറിച്ചത്.
ഗായകനും മുംബൈ സ്വദേശിയുമായ ഭവ്നിന്ദർ സിങുമായി താരം ലിവിങ് റിലേഷിനിലായിരുന്നുവെന്ന് ഒരുകാലത്ത് പ്രചരിച്ചിരുന്നു. ഇരുവരും വിവാഹിതരായി എന്ന രീതിയിൽ വാർത്തകളും ചിത്രങ്ങളും പ്രചരിച്ചിരുന്നു.
എന്നാൽ തെറ്റായ ചിത്രങ്ങൾ പ്രചരിപ്പിച്ച് തന്റെ അനുമതി ഇല്ലാതെ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ബോധപ്പൂര്‍വമായി ഭവ്നിന്ദർ ശ്രമം നടത്തി എന്നായിരുന്നു അമലയുടെ വിശദീകരണം. പുതിയ ജീവിതത്തിലേക്ക് അമലയ്ക്കും ജഗദിനും ആശംസകൾ നേർന്ന് പേളി മാണി അടക്കം നിരവധി സെലിബ്രിറ്റികൾ എത്തിയിട്ടുണ്ട്.


Click it and Unblock the Notifications