»   » മായാമോഹിനി ദിലീപിന് പാരയാവുന്നു

മായാമോഹിനി ദിലീപിന് പാരയാവുന്നു

Posted By:
Subscribe to Filmibeat Malayalam
Mayamohini
മായാമോഹിനി എന്ന വശ്യസുന്ദരി ദിലീപിനെ വിട്ടു പോകുന്നില്ല. ദിലീപ് നായകനായി അഭിനയിക്കുന്ന നാടോടി മന്നന്‍ എന്ന വിജി തമ്പി ചിത്രത്തിന്റെ സെറ്റിലെത്തുന്നവരെല്ലാം ദിലീപിനെ നോക്കുന്നത് ഒരു നായികയെ കാണുന്ന കണ്ണോടെയാണത്രേ. ചിലര്‍ വെറുതെ നോക്കുക മാത്രമല്ല തൊടാനും ശ്രമിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

മായാമോഹിനി എന്ന ചിത്രത്തിന് വേണ്ടി പെണ്‍വേഷം കെട്ടിയ ദിലീപ് താന്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ചത് ഒരു പ്രത്യേക മാനസികാവസ്ഥയിലാണെന്നും ഷൂട്ടിങ് കഴിഞ്ഞ് ഏറെ നാളായിട്ടും ആ കഥാപാത്രം തന്നെ വിട്ടു പോയിട്ടില്ലെന്നും വെളിപ്പെടുത്തിയിരുന്നു. ഇത് ദിലീപിന്റെ മാത്രം അവസ്ഥയല്ലെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്.

തീയേറ്ററില്‍ പ്രേക്ഷകരെ ഏറെ രസിപ്പിച്ച മായാമോഹിനിയെ അത്ര പെട്ടന്നൊന്നും അവര്‍ക്കും മറക്കാനാവില്ല. മായാമോഹിനിയെ മനസ്സില്‍ കണ്ട് ഷൂട്ടിങ് കാണാനെത്തുന്ന ചിലരുടെ വിക്രിയകള്‍ മൂലം പാവം ദിലീപ് പുലിവാല്‍ പിടിച്ചിരിക്കുകയാണത്രേ.

English summary
Dileep's Mayamohini has turned out to be one of the biggest blockbusters in recent times.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam