ഞാനും ഹന്‍സികയും പിരിയാന്‍ കാരണം അതല്ല: ചിമ്പു പറയുന്നു

By Aswathi

ഇക്കാലത്തെ പ്രണയത്തിന് ഒരു ഇമെയില്‍ സന്ദേശം പോയി വരുന്ന അത്രയും ദൈര്‍ഘ്യം മാത്രമേ ഉള്ളൂ എന്നാണ് പുതുമൊഴി. എന്നാല്‍ സിനിമാക്കാരുടെ ചൊല്ലില്‍ ചെറിയ വ്യത്യാസമുണ്ട്, ഒരു സിനിമ തുടങ്ങി അവസാനിക്കുന്നതുവരെ. അങ്ങനെയായിരുന്നു ചിമ്പുവിന്റെയും ഹന്‍സികയുടെയും പ്രണയം.

വാലു എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്താണ് ചിമ്പുവും ഹന്‍സികയും അടുത്തത്. എന്നാല്‍ ചിത്രീകരണം പൂര്‍ത്തിയാവുന്നതിന് മുമ്പേ ഇരുവരും പിരിഞ്ഞു. കല്യാണം വരെ എത്തിയ ബന്ധം പിരിഞ്ഞതിനു പിന്നില്‍ പല കഥകളും കേട്ടു.

hansika-simbu

വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് ഹന്‍സികയും ചിമ്പുവും പിരിഞ്ഞതെന്നായിരുന്നു ഒരു കൂട്ടര്‍ പറഞ്ഞത്. അതില്‍ നയന്‍താരയുമായി ചിമ്പു വീണ്ടും അടുത്തതും പെടും. എന്നാല്‍ തങ്ങളുടെ വേര്‍പിരിയലിന് അത് കാരണമല്ലെന്ന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ചിമ്പു വ്യക്തമാക്കി.

ഹന്‍സികയുമായി പ്രണയ ബന്ധം തുടരാന്‍ തനിയ്ക്ക് താത്പര്യം ഉണ്ടായിരുന്നുവെന്നും നടന്‍ വെളിപ്പെടുത്തി. പക്ഷെ അത് നടന്നില്ല. തങ്ങളുടെ വേര്‍പിരിയല്‍ വ്യക്തപരമായ കാരണങ്ങള്‍ കൊണ്ടല്ലെന്ന് വെളിപ്പെടുത്തിയ നടന്‍ പക്ഷെ ആ കാര്യം മാത്രം പറഞ്ഞില്ല.

അതേ സമയം ഇതുവരെ ഹന്‍സിക വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. അത് കഴിഞ്ഞകാലം എന്നാണ് നടിയുടെ നിലപാട്. അതേ സമയം ചിമ്പു ഇപ്പോള്‍ ഇത് നമ്മ ആള് എന്ന ചിത്രത്തിലൂടെ പൂര്‍വ്വകാമുകി നയന്‍താരയ്‌ക്കൊപ്പം വീണ്ടും ജോഡി ചേരുന്നുണ്ട്.

തങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ നല്ല സൗഹൃദമാണെന്നാണ് ചിമ്പു പറയുന്നത്. ഇത് നമ്മ ആള് എന്ന ചിത്രത്തിന് വേണ്ടി നയന്‍താരയെ പാണ്ഡിരാജ് വിളിച്ചപ്പോള്‍ ആദ്യം എതിര്‍പ്പു പറഞ്ഞെങ്കിലും, പിന്നീടവര്‍ക്ക് കഥാപാത്രത്തെ ഇഷ്ടപ്പെട്ടതുകൊണ്ടാണ് അഭിനയിച്ചതെന്നും ചിമ്പു പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X