»   » രോഗികളെ വെട്ടിലാക്കിയ ലേഡി സൂപ്പര്‍ സ്റ്റാര്‍..മഞ്ജു വാര്യരുടെ പിന്‍മാറ്റത്തില്‍ ആരാധകര്‍ നടുങ്ങി!

രോഗികളെ വെട്ടിലാക്കിയ ലേഡി സൂപ്പര്‍ സ്റ്റാര്‍..മഞ്ജു വാര്യരുടെ പിന്‍മാറ്റത്തില്‍ ആരാധകര്‍ നടുങ്ങി!

Posted By: Nihara
Subscribe to Filmibeat Malayalam

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യര്‍. ഒന്നിനൊന്ന് മികച്ച ചിത്രങ്ങളുമായി താരം മുന്നേറുകയാണ്. ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്ത ഉദാഹരണം സുജാത കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലേക്ക് എത്തിയത്. തുടക്കത്തില്‍ അത്ര മികച്ചതെങ്കിലും പിന്നീട് ചിത്രം സൂപ്പറാണെന്നുള്ള പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

സിദ്ദിഖ് പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ മഞ്ജു വാര്യര്‍ തടഞ്ഞു, ഒടുവില്‍ മോഹന്‍ലാല്‍ ഇടപെട്ടു!

ആരാധ്യയെ ജയ ബച്ചനില്‍ നിന്നും ഐശ്വര്യ അകറ്റി നിര്‍ത്തുന്നു.. കാണാന്‍ പോലും സമ്മതിക്കുന്നില്ല!

മോഹന്‍ലാല്‍ വിഗ്ഗ് വയ്ക്കാതെ പുറത്തിറങ്ങാത്തതിന്റെ കാരണം ഇതാണ്.. നിലനില്‍പ്പിന് വേണ്ടി???

ഉദാഹരണം സുജാതയുടെ പ്രചാരണത്തോടനുബന്ധിച്ച് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നുവെന്ന് നേരത്തെ അറിയിച്ചിരുന്നു. നോട്ടീസ് വിതരണം ചെയ്യുകയും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായാണ് താരം ഈ പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചത്. മഞ്ജു വാര്യര്‍ ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷനായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

സുജാതയുടെ പ്രചാരണത്തോടനുബന്ധിച്ച് മെഡിക്കല്‍ ക്യാമ്പ്

ഉദാഹരണം സുജാതയുടെ പ്രചാരണവുമായി ബന്ധപ്പെട്ടാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. മഞ്ജു വാര്യര്‍ ഫാന്‍സ് അസോസിയേഷന്‍റെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

മഞ്ജു വാര്യര്‍ പിന്‍മാറി

പരിപാടിയില്‍ നിന്നും മ‍ഞ്ജു വാര്യര്‍ പിന്‍മാറുന്നുവെന്ന് തലേ ദിവസമാണ് അറിയിച്ചത്. അവസാന നിമിഷമുള്ള താരത്തിന്‍റെ പിന്‍മാറ്റത്തെക്കുറിച്ച് അറിഞ്ഞ സംഘാടകര്‍ വെട്ടിലാവുകയും ചെയ്തു.

മാറ്റിയത് അറിഞ്ഞില്ല

തലേ ദിവസമാണ് മഞ്ജു വാര്യര്‍ പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചത്. മെഡിക്കല്‍ ക്യാമ്പ് മാറ്റിയ വിവരത്തെക്കുറിച്ച് അറിയാതെ പലരും എത്തിയിരുന്നു. ഫാന്‍സ് അസോസിയേഷനില്‍ അംഗമായ ഡോക്ടറുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വന്‍തുക നല്‍കിയാണ് മറ്റു ഡോക്ടര്‍മാരെ പരിപാടിയിലേക്ക് കൊണ്ടുവന്നത്.

മരുന്നുകള്‍ പാഴായി

വന്‍തുക മുടക്കിയാണ് മെഡിക്കല്‍ ക്യാമ്പിനു വേണ്ടി മരുന്നുകള്‍ വാങ്ങിയത്. ക്യാമ്പ് മാറ്റിയതോടെ മരുന്നുകള്‍ പാഴാവുകയായിരുന്നു. വന്‍തുക നല്‍കി ഡോക്ടര്‍മാരെയും പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു.

ഫാന്‍സ് പ്രവര്‍ത്തകര്‍ പിന്തുണ പിന്‍വലിച്ചു

മഞ്ജു വാര്യരുടെ നിലപാട് മാറ്റത്തില്‍ പ്രതിഷേധിച്ച് ഫാന്‍സ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രാജി വെക്കുകയും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തകര്‍ത്തും പ്രതിഷേധം അറിയിച്ചു.

രാമലീലയോടൊപ്പം തിയേറ്ററുകളില്‍

രാമലീലയ്‌ക്കൊപ്പം റിലീസിനെത്തിയ ചിത്രമാണ് ഉദാഹരണം സുജാത. ഇതേ ദിവസം തന്നെ ചിത്രം റിലീസ് ചെയ്യാന്‍ ധൈര്യം കാണിച്ച ഉദാഹരണം സുജാതയുടെ അണിയറപ്രവര്‍ത്തകര്‍ക്കാണ് കൈയ്യടി കൊടുക്കേണ്ടത്. തിയേറ്ററുകളുടെ എണ്ണത്തിലായാലും പബ്ലിസിറ്റിയുടെ കാര്യത്തിലായാലും എത്രയോ പുറകിലായിരുന്നു ഈ ചിത്രം.

പ്രേക്ഷകര്‍ സുജാതയെ സ്വീകരിച്ചു

മഞ്ജു വാര്യരുടെ അഭിനയ ജീവിതത്തിലെ തന്നെ വ്യത്യസ്തമായ ചിത്രമാണ് ഉദാഹരണം സുജാത. കന്‍മദം, കണ്ണെഴുതിപൊട്ടും തൊട്ട് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം വര്‍ഷങ്ങള്‍ നീണ്ടട ഇടവേളയ്ക്ക് ശേഷമാണ് അത്തരത്തില്‍ അഭിനയ പ്രാധാന്യമുള്ള ഒരു വേഷം താരത്തെ തേടിയെത്തിയത്.

സ്വന്തം നിലപാടുകളുമായി മുന്നേറുന്നു

സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകളുമായി മുന്നേറുന്ന താരമാണ് മഞ്ജു വാര്യര്‍. വ്യക്തി ജീവിതത്തില്‍ മുഴുവന്‍ പ്രതിസന്ധികള്‍ ഉണ്ടായിരുന്നിട്ടും എല്ലാം പക്വതയോടെ മറി കടക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. അനാവശ്യമായ വിവാദങ്ങളുണ്ടാക്കാതെ സ്വന്തമായ നിലപാടുകളെടുത്ത് മുന്നേറുകയാണ് താരം.

രാമലീലയ്ക്ക് പിന്തുണ

രാമലീല ബഹിഷ്‌കരിക്കണമെന്ന മുറവിളികള്‍ ഉയരുന്നതിനിടയിലാണ് സ്വന്തം നിലപാട് വ്യക്തമാക്കി മഞ്ജു വാര്യര്‍ രംഗത്തെത്തിയത്. വ്യക്തിപരമായ വിയോജിപ്പുകള്‍ സിനിമയുമായി കൂട്ടിക്കുഴയ്ക്കരുതെന്ന് താരം അഭിപ്രായപ്പെട്ടിരുന്നു.

ചെങ്കല്‍ച്ചൂളയിലെ സുജാത

ചെങ്കല്‍ച്ചുള കോളനിയില്‍ താമസിക്കുന്ന വിധവയായ സുജാതയായാണ് മഞ്ജു വാര്യര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മകളെ കലക്ടറാക്കാനുള്ള പ്രയത്‌നത്തെക്കുറിച്ച് പുറത്തിറങ്ങിയ ട്രെയിലര്‍ സോഷ്യല്‍ മീഡിയയിലൂടെ തംരഗമായി മാറിയിരുന്നു.

English summary
Medical camp postponed due to actress absense.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam