വിവാഹിതനായിട്ടും പ്രഭുദേവയോട് അടുക്കാന്‍ മീന ശ്രമിച്ചു; ഒടുവില്‍ പിന്മാറിയത് പ്ലേബോയ് ആണെന്ന് അറിഞ്ഞതോടെ

നടി മീനയെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ച് കാലമായി സോഷ്യല്‍ മീഡിയിയല്‍ വൈറലാവുന്നത്. ചെറിയ പ്രായത്തില്‍ അഭിനയിച്ച് തുടങ്ങിയ നടി ഇപ്പോഴും അഭിനയത്തില്‍ സജീവമാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം നടിയുടെ വ്യക്തി ജീവിതത്തില്‍ വലിയൊരു ആഘാതമായി ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചിരുന്നു.

ഭര്‍ത്താവിന്റെ വേര്‍പാടിന് പിന്നാലെ നടി അഭിനയിക്കാനെത്തിയതും വലിയ രീതിയില്‍ ചര്‍ച്ചയാക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടിയ്ക്ക് ഉണ്ടായിരുന്ന പ്രണയത്തെ കുറിച്ചും വിവാഹിതനായ താരത്തോട് തോന്നിയ ഇഷ്ടത്തെ പറ്റിയുമുള്ള കഥകളാണ് വൈറലാവുന്നത്.

നടന്‍ ശിവാജി ഗണേശന്‍ നായകനായ 'നെഞ്ചകള്‍' എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയില്‍ ബാലതാരമായിട്ടാണ് മീന അരങ്ങേറ്റം കുറിച്ചത്. ശേഷം 20 ലധികം ചിത്രങ്ങളിലും മീന അഭിനയിച്ചു. തമിഴ്, തെലുങ്ക്, ഹിന്ദി മലയാളം തുടങ്ങിയ ഭാഷകളില്‍ ബാലതാരമായി അഭിനയിച്ചതിന് ശേഷമാണ് നായികയായി നടി അരങ്ങേറ്റം കുറിക്കുന്നത്.

meena

1990-ല്‍ 'നവയുഗം' എന്ന തെലുങ്ക് ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച മീന, അതേ വര്‍ഷം തന്നെ 'ഏരു നാപ കത്തി' എന്ന തമിഴ് ചിത്രത്തിലൂടെ നായികയായി ചുടവുറപ്പിച്ചു.

ശാലീന സൗന്ദര്യവും ശാന്തതയുമൊക്കെയായിരുന്നു നടി മീനയുടെ സൗന്ദര്യത്തിന്റെ പ്രത്യേകത. ഒന്നിന് പുറകെ ഒന്നായി സിനിമയില്‍ നായികയായി തന്നെ അവസരങ്ങള്‍ ലഭിച്ചതോടെ മുന്‍നിരയിലേക്കാണ് നടി വളര്‍ന്നത്. രജനി-കമല്‍ തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ച അതേ മീന തന്നെ പിന്നീട് അവരുടെ നായികയായും അഭിനയിച്ചു തുടങ്ങി. രജനി-മീന കോമ്പിനേഷനില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ ഹിറ്റായിരുന്നു.

തമിഴ് സിനിമയില്‍ 40 വര്‍ഷത്തിന് മുകളില്‍ പൂര്‍ത്തിയാക്കിയ മീന, അധികം വിവാദങ്ങളിലൊന്നും കുടുങ്ങിയിട്ടില്ല. സിനിമാ രംഗത്തുള്ള എല്ലാവരോടും വളരെ ബഹുമാനത്തോടെ പെരുമാറുന്ന വ്യക്തിയാണെന്നും മീനയെ പറ്റി എല്ലാവരും പറയാറുണ്ട്. മാത്രമല്ല വിവാഹം കഴിക്കണമെന്ന മോഹവുമായി ചില താരങ്ങള്‍ നടിയുടെ ചുറ്റും കൂടിയെങ്കിലും അവരാരോടും ഇഷ്ടം പറയാതെ നടി മാറി നടക്കുകയാണ് ചെയ്തത്. ഒടുവില്‍ മാതാപിതാക്കള്‍ കണ്ടുപിടിച്ച ആളെ വിവാഹം കഴിക്കുകയും ചെയ്തു.

 meena

എന്നാല്‍ വിവാഹിതനായ ഒരു നടനുമായി മീന പ്രണയത്തിലാണെന്ന് 90 കളില്‍ വ്യാപകമായി ഒരു ഗോസിപ്പ് പ്രചരിച്ചിരുന്നു. നടനും കൊറിയോഗ്രാഫറുമായ പ്രഭുദേവയോടായിരുന്നു മീനയ്ക്ക് അത്തരമൊരു ഇഷ്ടം വന്നത്. ഡബിള്‍സ് എന്ന സിനിമയില്‍ നടന്‍ പ്രഭുദേവയ്ക്കൊപ്പം മീന അഭിനയിച്ചിട്ടുണ്ട്.

ഷൂട്ടിങ്ങ് ലൊക്കേഷനിലെ പ്രഭുദേവയുടെ പെരുമാറ്റത്തിലും സംസാരത്തിലും മയങ്ങിയ മീന, പ്രഭുദേവ വിവാഹിതനാണെന്നറിഞ്ഞ് കൊണ്ട് തന്നെ അദ്ദേഹത്തിനോട് അടുക്കാന്‍ ശ്രമിച്ചിരുന്നതായിട്ടാണ് കഥകള്‍ പ്രചരിച്ചത്. എന്നാല്‍ ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നതിന് മുമ്പ് അദ്ദേഹം ഒരു പ്ലേബോയ് ആണെന്ന് ചില സുഹൃത്തുക്കള്‍ വഴി മീന അറിഞ്ഞു.

 meena

അങ്ങനെ സത്യം മനസ്സിലാക്കിയ നടി എല്ലാ നടന്മാരോടും എന്നത് പോലെ പ്രഭുദേവയോടുള്ള ഇഷ്ടവും മറക്കാന്‍ ശ്രമിച്ചു. ഇതിന് ശേഷമാണ് നടി വിവാഹിതയാവുന്നതും ഒരു മകള്‍ക്ക് ജന്മം കൊടുത്തതും.

2022 ജൂണ്‍ ഇരുപത്തിയെട്ടിനാണ് നടി മീനയുടെ ഭര്‍ത്താവ് വിദ്യസാഗര്‍ അന്തരിക്കുന്നത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യസാഗര്‍ ചെന്നൈയിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. അസുഖബാധിതനായ ഭര്‍ത്താവിനെ രക്ഷിക്കാന്‍ എല്ലാ വിധത്തിലും മീന ശ്രമിച്ചിരുന്നു.

ഭര്‍ത്താവിന്റെ മരണത്തിന് ശേഷം അധികം വൈകാതെ മീന സിനിമയിലേക്ക് തന്നെ തിരികെ വന്നിരുന്നു. എന്നാല്‍ ചിലരത് വലിയ വിമര്‍ശനമാക്കി മാറ്റുകയാണ് ചെയ്തത്. ഭര്‍ത്താവ് നഷ്ടപ്പെട്ട ഒരാള്‍ ഇത്ര പെട്ടെന്ന് സന്തോഷത്തിലേക്ക് മടങ്ങി വന്നതിനെ ചിലര്‍ പരിഹസിച്ചു. എന്നാല്‍ മീനയുടെ ഈ തീരുമാനത്തിന് പിന്തുണ നല്‍കുകയാണ് ആരാധകരും സുഹൃത്തുക്കളുമൊക്കെ ചെയ്തത്.

More from Filmibeat

Read more about: meena മീന
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X