ഭര്‍ത്താവ് മരിച്ചിട്ട് ഒരാഴ്ച, മീന വീണ്ടും അഭിനയിക്കാനെത്തിയെന്ന് റിപ്പോര്‍ട്ട്; സത്യാവസ്ഥ ഇങ്ങനെയാണ്

ജൂണ്‍ ഇരുപത്തിയെട്ടിനാണ് നടി മീനയുടെ ഭര്‍ത്താവ് വിദ്യസാഗര്‍ അന്തരിക്കുന്നത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന താരഭര്‍ത്താവ് ചെന്നൈയിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. പ്രിയപ്പെട്ടവന്റെ വേര്‍പാടുണ്ടാക്കിയ വേദനയിലായിരുന്നു നടിയും കുടുംബവും.

തെന്നിന്ത്യന്‍ സിനിമാലോകത്ത് പ്രമുഖരടക്കം മീനയ്ക്ക് ആശ്വാസ വാക്കുകളുമായി എത്തി. എന്നാല്‍ ഭര്‍ത്താവിന്റെ വിയോഗത്തില്‍ തകര്‍ന്നിരിക്കുകയാണ് മീന. അതില്‍ നിന്നും മുക്തയായി പഴയ ജീവിതത്തിലേക്ക് തിരികെ വരാന്‍ നടിയ്ക്ക് കുറച്ചധികം സമയം വേണമെന്ന് സുഹൃത്തുക്കള്‍ മാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു.

ഭര്‍ത്താവ് മരിച്ച് ഒരഴ്ച കഴിഞ്ഞതിനുള്ളഇല്‍ മീന തിരികെ അഭിനയത്തിലേക്ക് വന്നോ

ഭര്‍ത്താവ് മരിച്ച് ഒരഴ്ച കഴിഞ്ഞതിനുള്ളഇല്‍ മീന തിരികെ അഭിനയത്തിലേക്ക് വന്നോ എന്ന തരത്തിലുള്ള ചോദ്യങ്ങളാണ് ഉയര്‍ന്ന് വരുന്നത്. നടി സിനിമയുടെ ലൊക്കേഷനിലേക്ക് എത്തിയെന്ന് അവകാശപ്പെട്ട് കൊണ്ട് ചില ചിത്രങ്ങളും വീഡിയോസുമൊക്കെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പ്രചരിക്കുകയാണ്. ഇതോടെ നടിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളും ഉയര്‍ന്ന് വന്നു.

നടി ഷൂട്ടിങ്ങിനെത്തി എന്ന് പറയുന്ന ചിത്രങ്ങള്‍ മേയ് മാസത്തില്‍ നടന്ന ചിത്രീകരണത്തില്‍ നിന്നുള്ളതാണ്

എന്നാല്‍ ഇതൊന്നും സത്യമല്ലെന്നാണ് നടിയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്നും വ്യക്തമാവുന്നത്. നടി ഷൂട്ടിങ്ങിനെത്തി എന്ന് പറയുന്ന ചിത്രങ്ങള്‍ മേയ് മാസത്തില്‍ നടന്ന ചിത്രീകരണത്തില്‍ നിന്നുള്ളതാണ്. ജൂണ്‍ പതിമൂന്നിന് നടിയിത് ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ പേജിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. എന്നാല്‍ ഭര്‍ത്താവിന്റെ വിയോഗ ശേഷമുള്ള ഫോട്ടോസെന്ന രീതിയിലാണ് ഇത് പ്രചരിക്കപ്പെട്ടത്.

ഭര്‍ത്താവ് മരിച്ച് നാല് ദിവസം കഴിഞ്ഞപ്പോള്‍ തന്റെ വേദന പങ്കുവെച്ച് നടി രംഗത്ത് വന്നിരുന്നു

ഭര്‍ത്താവ് മരിച്ച് നാല് ദിവസം കഴിഞ്ഞപ്പോള്‍ തന്റെ വേദന പങ്കുവെച്ച് നടി രംഗത്ത് വന്നിരുന്നു. 'എന്റെ സ്നേഹനിധിയായ ഭര്‍ത്താവ് വിദ്യാസാഗറിന്റെ വേര്‍പാടില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. ഈ സമയത്ത് ഞങ്ങളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന എല്ലാ മാധ്യമങ്ങളെയും ബഹുമാനിക്കുന്നു. മാത്രമല്ല ഈ വിഷയത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ദയവ് ചെയ്ത് നിര്‍ത്തണമെന്നും നടി പറഞ്ഞു. ഒപ്പം തങ്ങള്‍ക്ക് പിന്തുണ നല്‍കിയ എല്ലാവര്‍ക്കുമുള്ള നന്ദിയും മീന രേഖപ്പെടുത്തി.

 2009 ജൂലൈ പന്ത്രണ്ടിനാണ് മീന വിവാഹം കഴിക്കുന്നത്

ബാംഗ്ലൂര്‍ ആസ്ഥാനമാക്കി ബിസിനസ് ചെയ്യുന്ന വിദ്യാസാഗറിനെ 2009 ജൂലൈ പന്ത്രണ്ടിനാണ് മീന വിവാഹം കഴിക്കുന്നത്. ഇരുവരും പതിമൂന്നാമത്തെ വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കവേയാണ് വിദ്യാസാഗറിന്റെ വേര്‍പാടുണ്ടാവുന്നത്. ഇരുവരുടെയും മകള്‍ നൈനികയും സിനിമയിലേക്ക് പ്രവേശിച്ചിരുന്നു. വിജയ് നായകനായ തെറി എന്ന ചിത്രത്തിലൂടെയാണ് നൈനിക സിനിമയിലേക്ക് എത്തുന്നത്.

Recommended Video

Dilsha Lifestyle | സൗന്ദര്യത്തിന്റെ രഹസ്യം പ്ലാസ്റ്റിക് സർജറിയോ ? രഹസ്യം ദിലു പറയുന്നു | *Interview
 ബ്രോ ഡാഡി എന്ന ചിത്രത്തിലാണ് മീന അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്

ബ്രോ ഡാഡി എന്ന ചിത്രത്തിലാണ് മീന അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്. മോഹന്‍ലാലിന്റെ ഭാര്യയായിട്ടും പൃഥ്വിരാജിന്റെ അമ്മ വേഷത്തിലുമാണ് നടി മലയാളത്തിലേക്ക് വീണ്ടുമെത്തിയത്. ശേഷം സണ്‍ ഓഫ് ഇന്ത്യ എന്നൊരു തെലുങ്ക് ചിത്രത്തിലും നടി അഭിനയിച്ചു. അതും 2022 ല്‍ റിലീസ് ചെയ്തു. ഇനി തമിഴില്‍ ഒരുക്കുന്ന റൗഡി ബേബി എന്നൊരു സിനിമയാണ് വരാനിരിക്കുന്നത്.

More from Filmibeat

Read more about: meena മീന
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X