»   » ദിലീപിനെ കണ്ടപ്പോഴുള്ള മീനാക്ഷിയുടെ പ്രതികരണം.. ഇത് മഞ്ജുവിന്റെ മകള്‍ തന്നെ!!

ദിലീപിനെ കണ്ടപ്പോഴുള്ള മീനാക്ഷിയുടെ പ്രതികരണം.. ഇത് മഞ്ജുവിന്റെ മകള്‍ തന്നെ!!

By: Rohini
Subscribe to Filmibeat Malayalam

ദിലീപ് ആരാധകര്‍ക്ക് കുറച്ചെങ്കിലും ആശ്വാസമുള്ള വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. അച്ഛന്റെ ശ്രാദ്ധത്തിന് ദിലീപിന് വീട്ടിലേക്ക് പോകാം. ഈ വാര്‍ത്ത കേട്ട ഉടനെ ഭാര്യ കാവ്യയ്ക്ക് ദിലീപിനെ കാണണം എന്ന് വാശിയായി. ദിലീപിനെ കാണാന്‍ കാവ്യ വന്നപ്പോള്‍ കൂടെ മീനാക്ഷിയും ഉണ്ടായിരുന്നു.

Dileep's Response About Kavya Madhavan Goes Viral | Filmibeat Malayalam

പ്ലീസ്, അക്കാര്യം ലാലേട്ടനോട് പറയരുത്, രഹസ്യമാണ്; വില്ലനെ കളിയാക്കിയാള്‍ക്ക് സംവിധായകന്റെ മറുപടി

ദിലീപിനെ കണ്ട് പുറത്തിറങ്ങിയ കാവ്യ മാധവനോ മീനാക്ഷിയോ കൂടെ ഉണ്ടായിരുന്ന കാവ്യയുടെ അച്ഛന്‍ മാധവനോ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ദിലീപിനെ കണ്ടതും കാവ്യ പൊട്ടിക്കരഞ്ഞു എന്നാണ് ജയിലില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍. എന്നാല്‍ മീനാക്ഷയുടെ പ്രതികരണം ജയില്‍ അധികൃതരെ പോലും ഞെട്ടിച്ചത്രെ.

കാവ്യയുടെ പ്രതികരണം

ജൂലൈ പത്തിന് ചോദ്യം ചെയ്യലിന് വേണ്ടി വീട്ടില്‍ നിന്ന് പൊലീസ് ക്ലബ്ബിലേക്ക് പോയ ദിലീപിനെ അറസ്റ്റ് ചെയ്ത് റിമാന്റില്‍ ഇടുകയായിരുന്നു. അന്‍പത്തിയാറ് ദിവസത്തിന് ശേഷം ഭര്‍ത്താവിനെ കണ്ടപ്പോള്‍ കാവ്യയ്ക്ക് കരച്ചില്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. കാവ്യ പൊട്ടിക്കരഞ്ഞു.

നാദിര്‍ഷയും കരഞ്ഞു

കാവ്യയും മീനാക്ഷിയും അച്ഛനും വരുന്നതിന് മുന്‍പേ ഉറ്റസുഹൃത്ത് നാദിര്‍ഷയും ജയിലില്‍ വന്ന് ദിലീപിനെ കണ്ടിരുന്നു. കണ്ടതും രണ്ട് പേരും കെട്ടിപിടിച്ചു. നാദിര്‍ഷ കരഞ്ഞു എന്നാണ് വാര്‍ത്തകള്‍.

മീനാക്ഷിയുടെ പ്രതികരണം

എന്നാല്‍ മീനാക്ഷിയുടെ പ്രതികരണം ജയില്‍ അധികൃതരെ അത്ഭുതപ്പെടുത്തിയത്രെ. ദിലീപിനെ കണ്ടപ്പോള്‍ കാര്യമായ ഭാവ വ്യത്യാസം ഒന്നും മീനാക്ഷിയുടെ മുഖത്ത് ഉണ്ടായിരുന്നില്ല. കരുത്തോടെ അച്ഛനോട് കാര്യങ്ങളെല്ലാം ചോദിച്ചറിയുകയായിരുന്നു.

മഞ്ജുവിന്റെ മകള്‍ തന്നെ

ഈ വാര്‍ത്ത പുറത്ത് വന്നതോടെ മഞ്ജുവിന്റെ മകളുടെ കരുത്തിനെ കുറിച്ചാണ് ആരാധകര്‍ സംസാരിക്കുന്നത്. ഏത് സാഹചര്യത്തെയും ധൈര്യത്തോടെ നേരിടുന്ന അമ്മയുടെ മകളാണ് മീനാക്ഷി. കാര്യ ഗൗരവമുള്ള കുട്ടി എന്നൊക്കെയാണ് പൊതു സംസാരം.

നേരത്തെ കണ്ടിട്ടുണ്ടോ?

അതേ സമയം ഇതാദ്യത്തെ തവണയല്ല മീനാക്ഷി ദിലീപിനെ കാണാന്‍ ജയിലില്‍ എത്തുന്നത് എന്നാണ് കേള്‍ക്കുന്നത്. നേരെത്തെ മാധ്യമങ്ങളുടെ കണ്ണ് വെട്ടിച്ച് മകള്‍ അച്ഛനെ കാണാന്‍ എത്തിയിരുന്നുവത്രെ.

അമ്മയും വന്നു അനിയനും വന്നു

ആദ്യമൊക്കെ അമ്മയോടും മകളോടും ഭാര്യയോടും തന്നെ കാണാന്‍ ജയിലിലേക്ക് വരരുത് എന്ന് ദിലീപ് പറയുമായിരുന്നു. അനുജന്‍ അനൂപ് മാത്രമാണ് ജയിലില്‍ സന്ദര്‍ശനം നടത്തിയത്. എന്നാല്‍ മകനെ കാണണം എന്ന് സരോജനി അമ്മ വാശി പിടിച്ചതോടെ ഒരു ദിവസം അനൂപ് ദിലീപിനെ കാണിക്കാന്‍ കൊണ്ടു വന്നിരുന്നു.

English summary
Meenakshi's reaction after met Dileep in Jail
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam