»   » മീര വിവാഹിതയായിട്ടില്ല-ജയരാമന്‍

മീര വിവാഹിതയായിട്ടില്ല-ജയരാമന്‍

Posted By:
Subscribe to Filmibeat Malayalam
Meera Jasmine-Rajesh
കാമുകന്‍ യു രാജേഷുമൊത്ത് സിനിമയൊരുക്കുന്ന തിരക്കിലാണ് മീര ജാസ്മിനെന്ന് വാര്‍ത്ത പുറത്തുവന്നിട്ട് അധികം ദിവസങ്ങളായില്ല.
തെലുങ്കില്‍ ബിഗ് ബജറ്റിലൊരുക്കുന്ന ചിത്രത്തിലൂടെ തന്റെ പ്രണയത്തിന് ഇപ്പോഴും യാതൊരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കാനുള്ള വ്യഗ്രതയിലാണ് താരം. എന്നാല്‍ മാന്റലിന്‍ കലാകാരനായ രാജേഷ് ഇപ്പോള്‍ മീരയുടെ കാമുകന്‍ മാത്രമാണോയെന്നാണാ പാപ്പരാസികളുടെ ചോദ്യം.

രാജേഷിനെ മീര വിവാഹം ചെയ്തതായും ചില മാധ്യമങ്ങള്‍ വാര്‍ത്ത പ്രചരിപ്പിയ്ക്കുന്നുണ്ട്. എന്നാല്‍ നടിയോട് അടുത്തവൃത്തങ്ങള്‍ ഇക്കാര്യം നിഷേധിയ്ക്കുകയാണ്.

കഴിഞ്ഞകുറെക്കാലമായി മീരയുടെ വക്താവായി അറിയിപ്പെടുന്ന ജയരാമാനാണ് വിവാഹവാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരിക്കുന്നത്. മീര വിവാഹിതയായിട്ടില്ല, ഇനിയങ്ങനെ ഒന്ന് സംഭവിയ്ക്കുമ്പോള്‍ അക്കാര്യം തീര്‍ച്ചയായും എല്ലാവരെയും അറിയിക്കും-ജയരാമന്‍ വ്യക്തമാക്കി.

ധൃതിപിടിച്ചൊരു വിവാഹം വേണ്ടെന്നാണ് നടിയുടെ തീരുമാനമത്രേ. താന്‍ ചെയ്യുന്നതില്‍ തെറ്റൊന്നും ഇല്ലെന്നും മീര വിശ്വസിയ്ക്കുന്നു.

English summary
The popular actress Meera Jasmine who has been in controversy for her relationship with popular musician Mandolin Rajesh has not opened up about her relationship status yet

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam