»   » മോഹന്‍ലാലിന്റെ ഭാര്യയായി മീര ജാസ്മിന്‍? നീരാളിയില്‍ മീനയ്ക്ക് പകരം മീര എത്തുമോ???

മോഹന്‍ലാലിന്റെ ഭാര്യയായി മീര ജാസ്മിന്‍? നീരാളിയില്‍ മീനയ്ക്ക് പകരം മീര എത്തുമോ???

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍, മീര ജാസ്മിന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. യുവതാരങ്ങള്‍ക്കൊപ്പം മാത്രമല്ല സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാനുള്ള അവസരവും മീരയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇടയ്ക്ക് സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം അടുത്തിടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു.

ദുല്‍ഖറിനും പ്രണവിനും ഗോകുലിനുമൊപ്പമെത്തണം, കാളിദാസനോട് ഇപ്പോ എത്തിക്കാമെന്ന് എബ്രിഡ് ഷൈന്‍!

താരത്തിന്റെ ആരാധകര്‍ക്ക് ഏറെ സന്തോഷമുളവാക്കുന്ന ഒരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മോഹന്‍ലാല്‍ അജോയ് വര്‍മ്മ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന നീരാളിയില്‍ മോഹന്‍ലാലിന്റെ ഭാര്യാ വേഷത്തിലാണ് മീര എത്തുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. ഇക്കാര്യത്തെക്കുറിച്ച് അണിയറപ്രവര്‍ത്തകരുടെ സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

മോഹന്‍ലാലിന്റെ ഭാര്യാവേഷം

നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് നീരാളിയില്‍ മോഹന്‍ലാലിന്‍രെ ഭാര്യാ വേഷത്തില്‍ മീരാ ജാസ്മിനാണ് എത്തുന്നത്. സിനിമയുടെ അണിയറപ്രവര്‍ത്തകരുടെ സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

രണ്ട് നായികമാരുണ്ട്

ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിച്ച് വരികയാണ്. രണ്ട് നായികമാരാണ് ഈ സിനിമയിലുള്ളതെന്ന് നേരത്തെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

മീനയ്ക്ക് പകരം മീരാ ജാസ്മിന്‍

പാര്‍വതി നായരാണ് ഒരു നായികയെന്ന് ഔദ്യോദികമായി പ്രഖ്യാപിച്ചിരുന്നു. നേരത്തെ ഈ ചിത്രത്തില്‍ ലാലിനൊപ്പം മീനയും എത്തുമെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മീനയ്ക്ക് പകരക്കാരിയായാണ് മീര എത്തുന്നതെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്.

വിവാഹ ശേഷം തിരിച്ചെത്തിയപ്പോള്‍

നീണ്ട ഇടവേളയ്ക്ക് ശേഷം പത്ത് കല്‍പ്പനകള്‍ എന്ന ചിത്രത്തിലൂടെയാണ് മീര അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയത്. പോലീസ് ഓഫീസറുടെ വേഷത്തിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്.

വീണ്ടും മോഹന്‍ലാലിനൊപ്പം

രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം , ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ ഈ ചിത്രങ്ങളില്‍ മോഹന്‍ലാലും മീനയും ഒരുമിച്ച് അഭിനയിച്ചിരുന്നു. പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരജോഡികള്‍ വീണ്ടും ഒരുമിച്ചെത്തുമോയെന്നറിയാനായി നമുക്കും കാത്തിരിക്കാം.

മോഹന്‍ലാലിന്റെ ലുക്ക്

ഒടിയന്റെ ഷെഡ്യൂള്‍ നീണ്ടുപോയതിനെത്തുടര്‍ന്നാണ് മോഹന്‍ലാല്‍ നീരാളിയില്‍ ജോയിന്‍ ചെയ്തത്. ചിത്രത്തിന് വേണ്ടി 15 ദിവസമാണ് താരം നല്‍കിയത്. വ്യത്യസ്തമായ ലുക്കുമായാണ് താരം ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

ഒടിയന് മുന്‍പെത്തും

വിഎ ശ്രീകുമാര്‍ മേനോന്‍ ചിത്രമായ ഒടിയന്റെ അവസാന ഷെഡ്യൂള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. ഒടിയന് മുന്‍പ് ആരംഭിച്ച നീരാളി തിയേറ്ററുകളിലും ഒടിയന് മുന്‍പായി എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
Meera Jasmine to play Mohanlal’s pair in Neerali?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam