»   » തെലുങ്ക് മേക്കപ്പ്മാനുമായി മീര അടുപ്പത്തില്‍?

തെലുങ്ക് മേക്കപ്പ്മാനുമായി മീര അടുപ്പത്തില്‍?

Posted By:
Subscribe to Filmibeat Malayalam
Meera Jasmine
നടി മീര ജാസ്മിന്‍ പതിയെപ്പതിയെ തെന്നിന്ത്യയിലെ വിവാദനായികയായി മാറുകയാണോ? ആണെന്നുതന്നെ പറയേണ്ടിവരുന്ന വിധത്തിലാണ് ഷൂട്ടിങ് സെറ്റുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. മീര ജാസ്മിന്‍ ജേര്‍ണലിസ്റ്റായി അഭിനയിക്കുന്ന ലേഖ തരൂര്‍ കാണുന്നത് എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നാണ് മീരയുടെ പുതിയ വഴിവിട്ട ജീവിത്തതെയും ബന്ധങ്ങളെയും കുറിച്ചുള്ള കഥകള്‍ പരക്കുന്നത്.

രാത്രിമുഴുവന്‍ മദ്യപിച്ച് ലക്കുകെടുന്ന മീര ഉച്ചകഴിഞ്ഞേ സെറ്റിലെത്തുന്നുള്ളുവെന്നും മറ്റുമുള്ള കഥകള്‍ നേരത്തേ പരന്നതാണ്. ഇപ്പോള്‍ കേള്‍ക്കുന്നത് ഒരു തെലുങ്ക് മേക്കപ്പ്മാനുമായി മീരയ്ക്ക് വഴിവിട്ട ബന്ധമുണ്ടെന്നാണ്. തിരുമ്മല്‍വിദഗ്ധനായ ഇയാള്‍ ലേഖ തരൂരിന്റെ സെറ്റിലും താരത്തിനൊപ്പമുണ്ടത്രേ. നിര്‍മ്മാതാവിനോട് വിലകൂടിയ മദ്യമാവശ്യപ്പെടുന്ന മീര ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരിക്കാനായി 16 ലക്ഷം രൂപ അധികം വാങ്ങിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇത്രയൊക്കെ ചെലവാക്കി മീരയുടെ സകലതലതിരിവും സഹിച്ച് ചിത്രം പൂര്‍ത്തിയാക്കിയെങ്കിലും അത് ആരും ഇതേവരെ വിതരണത്തിനെടുത്തിട്ടില്ല.

മദ്യപിച്ച് ജീവിതം നശിപ്പിക്കുന്ന മീരയെ നടി ഉര്‍വ്വശി ഉപദേശിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. മദ്യപാനമാണ് ഉര്‍വശിയുടെ വിവാഹജീവിതം തകര്‍ത്തതെന്ന് നേരത്തേ ഗോസിപ്പുകളുണ്ടായിരുന്നു. ഇത്തരത്തില്‍ മീരയും നശിയ്ക്കരുതെന്ന് കരുതിയാണ് ഉര്‍വ്വശി ഉപദേശവുമായി എത്തിയതെന്നാണ് കേള്‍ക്കുന്നത്. എന്തായാലും അമ്മയുടെ സ്റ്റേജ് ഷോയോടെ മീരയുടെ വഴിവിട്ട രീതികളും എല്ലാവരെയും മുഷിപ്പിക്കുന്ന പതിവുകളും നാട്ടില്‍ പാട്ടായിട്ടുണ്ട്. ഇനിയിപ്പോള്‍ തെലുങ്ക് മേക്കപ്പ്മാനോടുള്ള ബന്ധം കൂടിയാകുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ പ്രശ്‌നമാകുമെന്നാണ് സെറ്റുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഈ വാര്‍ത്ത ശുദ്ധ കള്ളമാണെന്നാണ് മീരയുമായി അടുപ്പമുള്ള വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. മീര സിനിമയില്‍ സജീവമായത് മുതല്‍ ഇത്തരം ഗോസിപ്പുകള്‍ ഏറെയാണ്. അതീവ അഭിനയ മിടുക്കുള്ള മീരയെ പുകച്ച് പുറത്ത് ചാടിയ്ക്കാനായി ചലച്ചിത്ര വൃത്തങ്ങളിലെ തന്നെ ചിലരാണ് ഇത്തരം ഗോസിപ്പുകള്‍ക്ക് പിന്നിലെന്നാണ് കരുതുന്നത്. തുടക്കം മുതല്‍ മീരയുടെ സദാചാരപരമായ സ്വഭാവമായിരുന്നു ഗോസിപ്പുകള്‍ക്ക് മസാലയായി ഉപയോഗിച്ചിരുന്നത്. ജീവിതത്തിനായി അഭിനയം തിരഞ്ഞെടുത്ത പെണ്‍കുട്ടിയോട് ചെയ്യുന്ന കൊടും ക്രൂരതയാണിത്. സ്ത്രീകള്‍ക്ക് മാന്യമായ സ്ഥാനം ലഭിയ്ക്കുന്ന കേരളത്തിലാണ് ഇത് നടക്കുന്നതെന്നതാണ് വളരെ പരിതാപകരമായ കാര്യം.

English summary
Gossip reports says that actress Meera Jasmine having a relationship with a Telugu Makeup Man.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam