»   » നിവിന്‍ പോളിയ്ക്കും ആന്‍ അഗസ്റ്റിനുമൊപ്പം മീര നന്ദന്റെ കിടിലന്‍ സെല്‍ഫി

നിവിന്‍ പോളിയ്ക്കും ആന്‍ അഗസ്റ്റിനുമൊപ്പം മീര നന്ദന്റെ കിടിലന്‍ സെല്‍ഫി

Posted By:
Subscribe to Filmibeat Malayalam

ഇപ്പോള്‍ താരങ്ങള്‍ക്കിടയില്‍ തന്നെ ഒരു സെല്‍ഫി മത്സരമുണ്ടെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയൊന്നുമില്ല. ദിവസവും എന്തോരം സെല്‍ഫികളാണ് ഫേസ്ബുക്കിലൂടെ ഒഴുകുന്നത്. ഇപ്പോള്‍ നിവിന്‍ പോളിയും മീര നന്ദനും ആന്‍ അഗസ്റ്റിനും ഒന്നിച്ചുള്ള ഒരു സെല്‍ഫിയാണ് വൈറലാകുന്നത്.

ഫോട്ടോ കണ്ട് മൂവരും ഇപ്പോള്‍ ഒന്നിച്ചഭിനയിക്കുകയാണോ എന്നാരും തെറ്റിദ്ധരിക്കേണ്ടതില്ല. ദുബായില്‍ നിന്നാണ് സെല്‍ഫി എടുത്തിരിയ്ക്കുന്നത്. ദുബായില്‍ ആര്‍ ജെ ആയി ജോലി ചെയ്യുന്ന നടി മീര നന്ദനെ ആന്‍ അഗസ്റ്റിനും നിവിന്‍ പോളിയും കണ്ടപ്പോഴാണ് സെല്‍ഫി എടുത്തത്.

nivin-ann-meera

അപ്പോള്‍ ചോദ്യം വരും, നിവിനും ആനും എങ്ങനെയാണ് ദുബായില്‍ എത്തിയതെന്ന്. വിനീത് ശ്രീനിവാസന്‍ നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത് ദുബായിലാണ്. ആന്‍ അഗസ്റ്റിന്റെ ഭര്‍ത്താവ് ജോമോന്‍ ടി ജോണാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍. ഇപ്പോള്‍ കാര്യം വ്യക്തമായി കാണുമല്ലോ.

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്, തട്ടത്തിന്‍ മറയത്ത് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിനീതും നിവിനും ഒന്നിക്കുന്ന ചിത്രമാണ് ജാക്കോബിന്റെ സ്വര്‍ഗ്ഗരാജ്യം. മറ്റ് രണ്ട് ചിത്രങ്ങളും തലശ്ശേരി പശ്ചാത്തലമാക്കി എടുത്തപ്പോള്‍ ഈ ചിത്രം ദുബായില്‍ നിന്നാണെന്ന ഒരു പ്രത്യേകതയുണ്ട്.

English summary
Meera Nandan's selfie with Nivin Pauly and Ann Augustine from Dubai

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam